Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാരുണ്യ പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം അനിവാര്യം യഹ്യ തളങ്കര

കാരുണ്യ പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം അനിവാര്യം യഹ്യ തളങ്കര

സ്വന്തം ലേഖകൻ

ദുബായ് കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നാട്ടിലെ പാവപ്പെട്ടവരുടെ ദുരിതം പേറുന്നവരുടെ പ്രശ്‌നങ്ങൾക് മാറ്റം വന്നിട്ടുണ്ടെന്നും അത് കണ്ടറിഞ്ഞ് റിലീഫ് പ്രവർത്തനങ്ങൾക്ക് കാലോചിതമായ മാറ്റം അനിവാര്യമാണെന്നും മുസ്ലിം ലീഗ് ദേശീയ കൗൺസിലറും കെ.എം.സി.സി നാഷണൽ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.

ദുബായ് കെ.എം.സി.സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ ജനറൽ കൗൺസിൽ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നും നേരായ വഴിയിലേ കെ.എം.സി.സി പ്രവർത്തകർ ചലിക്കവൂ എന്നും നേതാക്കളുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ വാക്കുകൾ അതിർ വരമ്പുകൾ കടക്കരുതെന്നും വിഭാഗീയ പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ കൂട്ട് നിൽകരുതെന്നും അത് സംഘടനയെ ക്ഷയിപ്പിക്കുകയേ ചെയ്യ്വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് കാസറഗോഡ് മുൻസിപ്പൽ പ്രസിഡന്റും കാസറഗോഡ് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ അഡ്വ:വി എം.മുനീർ മുഖ്യാതിതിയായിരുന്നു.

യോഗം പ്രസിഡന്റ് ഫൈസൽ മുഹ്സിൻ അദ്യക്ഷത വഹിച്ചു.ദുബായ് കെഎംസിസി മുൻ സംസ്ഥാന വൈസ് പ്രെസിഡന്റ്‌റ് ഹസൈനാർ തൊട്ടും ഭാഗം,ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള,കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി,ജനറൽ സെക്രട്ടറി സലാം കന്നിപ്പാടി,ഓർഗനൈസിങ് സെക്രട്ടറി അഫ്‌സൽ മേട്ടമേൽ,കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, പി.ഡി നൂറുദ്ദീൻ ,സലിം ചേരങ്കൈ, ഖലീൽ പതിക്കുന്നിൽ, സത്താർ ആലംപാടി, സുബൈർ അബ്ദുല്ല,സഫ്വാൻ അണങ്കൂർ, സിദ്ദിഖ് ചൗക്കി,സുഹൈൽ കോപ്പാ ,ഗഫൂർ പള്ളിക്കൽ എന്നിവർ സംസാരിച്ചു

ജനറൽ സെക്രട്ടറി ഹസ്‌കർ ചൂരി സ്വാഗതവും മുഹമ്മദ് കഴിയറാകം പ്രാർത്ഥനയും ഗഫൂർ ഊദ് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP