Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ യിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ട്

യുഎഇ യിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ട്

ദുബായ്: ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ശത കോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള പത്ത് ബില്ല്യൺ യു. എസ്. ഡോളർ പ്രൊജക്ടായ ഇൻഡിവുഡിന്റെ ടാലന്റ് ഹണ്ട് ഇന്റർനാഷണൽ ചാപ്റ്റർ യു.ഏ.യിൽ ആരംഭിച്ചു. യു.എ.യിയിലെ യുവ പ്രതിഭകൾക്ക് തങ്ങളുടെ കലാവൈഭവം പുറംലോകത്തെ കാണിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ ചാപ്റ്റർ 2019.

ഷാർജയിലെ ഓഷ്യൻ ബ്ലൂ തീയേറ്ററിൽ നടന്ന ഔദ്യോഗിക പ്രകാശന ചടങ്ങിൽ മത്സരത്തിന്റെ നടപടിക്രമങ്ങളും മറ്റും അവതരിപ്പിച്ചു. ദുബായ്, ഷാർജ, അബുദാബി, ഫുജ്‌റ എന്നിവിടങ്ങളിലെ കലാകേന്ദ്രങ്ങളുടെ തലവന്മാർ പങ്കെടുത്തു.കലാ സാംസ്‌കാരിക കേന്ദ്രങ്ങളുമായുള്ള സജീവ പ്രവർത്തനങ്ങളിലൂടെയാകും ഓരോ കഴിവുറ്റ കലാകാരന്മാർക്കും ഈ മികച്ച വേദിയിൽ അവരുടെ കഴിവുകൾ മാറ്റുരയ്ക്കാൻ അവസരമൊരുങ്ങുന്നതെന്ന് പ്രൊജക്റ്റ് ഹെഡ് അഖിൽ അറിയിച്ചു.

ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ ഭാഗമായ ടാലന്റ് ഹണ്ട് യുവ പ്രതിഭകൾക്ക് സിനിമാലോകത്തേയ്ക്ക് വഴിതുറക്കുന്ന ഒരു സുവർണ കവാടമാണ്. 2017-ൽ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇൻഡിവുഡ് ഫിലിം കാർണിവലിലാണ് ടാലന്റ് ഹണ്ട് ആരംഭിച്ചത്.

യു.എ..ഇ.യിലാകമാനം വിവിധ കലാ കേന്ദ്രങ്ങളിൽ നടക്കുന്ന റജിസ്‌ട്രേഷൻ ഓഗസ്റ്റ് 31ന് അവസാനിക്കും. ആദ്യഘട്ട ഓഡീഷൻ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 26 വരേയും, ഓൺലൈൻ വോട്ടിങ് ഉൾപ്പെടുന്ന സെമി ഫൈനലുകൾ ഒക്ടോബർ 27 മുതൽ നവംബർ 10 വരേയുമാണ്. 10 വിഭാഗങ്ങളിലായി 23 ഇവന്റുകളാണ് ഉള്ളത്. സംഗീതം, നൃത്തം, നാടകം, ഫൈൻ ആർട്‌സ്, ഡിസൈൻസ് ആൻഡ് ക്രിയേറ്റിവ്, മീഡിയ ക്വിസിങ്, ഫോട്ടോഗ്രഫി. ഫിലിം മേക്കിങ്, ടെക്‌നിക്കൽസ്. എന്നിവയാണ് ഇവന്റുകൾ. ആദ്യഘട്ട ഓഡീഷനും ഓൺലൈൻ വോട്ടിങ് റൗണ്ടിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ ഡിസംബർ 1,2 തീയ്യതികളിൽ ദുബായിയിലെ അമിറ്റി സ്‌കൂളിൽ നടത്തുന്ന ലൈവ് ഫൈനലിൽ മത്സരിക്കും.

ഇവന്റുകളിൽ ഓരോ വിഭാഗത്തിലേയും സബ് ജൂനിയർ (6 - 10 വയസ്സ്), ജൂനിയർ (11 - 13 വയസ്സ്), സീനിയർ (14 - 17 വയസ്സ്), സൂപ്പർ സീനിയർ (18 - 22 വയസ്സ്) വിജയികൾക്ക് ദേശീയ, അന്തർദേശീയ സിനിമാ ഇൻഡസ്ട്രികളുടെ ഭാഗമാകാൻ അവസരവും കൂടാതെ മികച്ച സമ്മാനങ്ങളും നേടാം. എറ്റവും ഉയർന്ന പോയിന്റ് നേടുന്ന കലാകേന്ദ്രത്തിന് ദുബായിലെ മികച്ച കലാ കേന്ദ്രം എന്ന പദവിയും സമ്മാനങ്ങളും നേടാം. 6നും 22നും ഇടയ്ക്ക് പ്രായമുള്ള എല്ലാ മത്സരാർത്ഥികളും കൂടുതൽ വിവരങ്ങൾക്ക് വേണ്ടി സന്ദർശിക്കുക www.indywoodtalenthunt.com .

ഇൻഡിവുഡ് ടാലന്റ് ഹണ്ട്

ഇന്ത്യയിലെ ആദ്യത്തെ ടാലന്റ് ഡിസ്‌കവറി പ്ലാറ്റ്‌ഫോമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്ത്യയിലെ മികച്ച യുവ പ്രതിഭകളെ സ്‌കൂൾ കോളേജ് തലങ്ങളിൽനിന്നുതന്നെ കണ്ടെത്തി അവർക്ക് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ അവസരം നൽകുന്നു. ഇന്ത്യയിലെ മികച്ച ഫിലിം കാർണിവൽ ആയ ഇൻഡിവുഡ് ഫിലിം കാർണിവലിൽ ലോകോത്തര സിനിമാ ഇൻഡസ്ട്രികളിൽ പ്രാവിണ്യമുള്ള പ്രതിഭകൾക്കുമുന്നിൽ തങ്ങളുടെ കഴിവുകൾ കാണിക്കാനുള്ള സ്വപ്നതുല്ല്യമായ വേദി ഒരുക്കുക വഴി സിനിമയിലേക്കുള്ള യുലാക്കളുടെ കഷ്ടത നിറഞ്ഞ പ്രവേശനത്തെ വളരേ എളുപ്പമാക്കുകയാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : www.indywoodtalenthunt.com
ഫോൺ: +971566882257 / +971526930727
ഇ മെയിൽ: - [email protected] / [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP