Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് പ്രവർത്തകർക്ക് പുതിയ കരുത്തുറ്റ 'നാഥൻ ': ഇൻകാസ് ഫുജൈറ

കോൺഗ്രസ് പ്രവർത്തകർക്ക് പുതിയ കരുത്തുറ്റ 'നാഥൻ ': ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ : ദീർഘ കാലമായികോൺഗ്രസ്സ് പ്രവർത്തകർ കാത്തിരുന്ന കരുത്തുറ്റ നാഥനെയാണ്ണ് കെ സുധാകരൻ കെ പി പി സി സി പ്രസിഡന്റ് ആയതോടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നതെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സിഅബൂബക്കർ അഭിപ്രായപ്പെട്ടു . ബൂത്തു തലത്തിൽ പ്രവർത്തകരെ ഊർജ്ജസ്വാലരാക്കാൻ കെ സുധാകരന് കഴിയും എന്ന് തന്നേയ് ആണ് വിശ്വാസം. സംരക്ഷണവും അംഗീകാരവും കിട്ടുമെന്ന് ഉറപ്പാകുമ്പോൾ പുതിയ തലമുറ പാർട്ടിയിലേക്ക് കടന്നു വരും.

പാർട്ടിയിൽ നിന്നും പ്രവർത്തകർക്ക് വേണ്ടത്ര ലഭിക്കാത്തതും അതാണ്. ജംബോ കമ്മിറ്റിയിലുള്ള സംസ്ഥാന ജില്ലാ ഭാരവാഹികൾ പത്തു വോട്ട് വീതം കൊണ്ട് വന്നിരുന്നുവെങ്കിൽ കോൺഗ്രസിന് ലക്ഷക്കണക്കിന് വോട്ടുകൾ കൂടുതൽ ലഭിക്കുമായിരുന്നു. ഒരു പക്ഷേ ഭരണം തന്നേ ലഭിക്കുമായിരുന്നു എന്നും ഇൻകാസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി . പുതിയ പ്രസിഡന്റ് നും വർക്കിങ് പ്രസിഡന്റ്മാരായ ടി സിദ്ദിഖ് നും പി ടി തോമസിനും പിന്തുണയും ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP