Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസികളോട് കരുണ കാട്ടാത്ത ആവർത്തന ബജറ്റ്, നിരാശാജനകം : ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ: പ്രവാസി സമൂഹവും ഇൻകാസ് അടക്കമുള്ള പ്രധാന പ്രവാസി സംഘടനകളും മുന്നോട്ടു വെച്ച ഒരു ആവശ്യവും പരിഗണിക്കാതെ ക്രൂരമായി തള്ളിക്കളഞ്ഞ പ്രവാസി വിരുദ്ധ നയത്തിന്റെ തനി ആവർത്തനമാണ് രണ്ടാം പിണറായി സർക്കാരിന് വേണ്ടി മന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അഭിപ്രായപ്പെട്ടു.

പ്രവാസി വായ്പയുടെ പേരിൽ കുറച്ചു തുക വകയിരുത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു പരാമർശവും ഇല്ല. ക്ഷേമപദ്ധതി പ്രഖ്യാപിക്കുകയോ പ്രവാസി പെൻഷൻ, കോവിഡ് മൂലം മരിച്ച പ്രവാസികുളുടെ കുടുംബംഗൾക്കുള്ള ധനസഹായം, അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കൽ, മടങ്ങിയെത്തിയവർക്കുള്ള പുരധിവാസ പാക്കേജ് തുടങ്ങി പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിച്ചിട്ടില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടു ത്തുന്നതോടൊപ്പം ഇക്കാര്യങ്ങൾ ബജറ്റ് ചർച്ചയിൽ പരിഗണിക്കണമെന്നും ഇൻകാസ് പ്രസിഡന്റ്ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP