Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് സന്നദ്ധപ്രവർത്തകരെ ഇൻകാസ് ഫുജൈറ ആദരിച്ചു

കോവിഡ് സന്നദ്ധപ്രവർത്തകരെ ഇൻകാസ് ഫുജൈറ ആദരിച്ചു

സ്വന്തം ലേഖകൻ

ഫുജൈറ : കഴിഞ്ഞ ഒൻപതു മാസമായി കോവിഡുമായി ബന്ധപ്പെട്ട സേവന സന്നദ്ധ പ്രവർത്തനം നടത്തിയ ഇൻകാസ് വളണ്ടിയർമാരെ ഇൻകാസ് ഫുജൈറ കമ്മിറ്റി ആദരിച്ചു . ചരിത്രത്തിൽ സമാനതകളില്ലാത്ത പരീക്ഷണമാണ് ലോക ജനത നേരിട്ട് കൊണ്ടിരിക്കുന്നതെന്നും ആശങ്കകൾ വിട്ടു മാറുന്നില്ലന്നും ഇക്കാലയളവിൽ ഇൻകാസ്‌ന്റെ പ്രവർത്തനം സമൂഹം ഒന്നടങ്കം അംഗീകരിച്ചതാണെന്നും ചടങ്ങു ഉത്ഘാടനം ചെയ്തു കൊണ്ട് ഇൻകാസ് യു എ ഇ ആക്ടിങ് പ്രെസിഡന്റ്‌റ് ടി എ രവീന്ദ്രൻ പറഞ്ഞു.

ഇനിയും എത്ര കാലം ഈ പ്രവർത്തനങ്ങളും സേവനങ്ങളും വേണ്ടി വരുമെന്നറിയില്ല. ആവശ്യമുള്ള കാലത്തോളം ഇൻകാസ് അതിന്റയ് സേവന വാതായനങ്ങൾ തുറന്നു വെച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം തുടർന്നു . ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി എം അബ്ദുൽമജീദ് , വൈസ് പ്രെസിഡൻഡ് സതീഷ് കുമാർ, ഗ്ലോബൽ കമ്മിറ്റി അംഗം പി സി ഹംസ , ഇൻകാസ് ട്രഷറർ നാസർ പാണ്ടിക്കാട്, വൈസ് പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറിമാരായ യൂസുഫലി, എൻ എം അബ്ദുൽ സമ്മദ് ,ജിതേഷ് നബ്രോൻ , ഉസ്മാൻ ചൂരക്കോട്, ലസ്റ്റിൻ ഉണ്ണി, സകീർ ഇബ്രാഹിം, എറണാംകുളം ജില്ലാ പ്രസിഡന്റ് രാജേഷ് കെ അപ്പു, ഫിറോസ്, ആനന്തൻ പിള്ള,ബിജോയ് ഇഞ്ചി പറമ്പിൽ, അനൂപ് , മോനി ചാക്കോ, തുടങ്ങിപ്പോയവർ പ്രസംഗിച്ചു. തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ യു ഡി എഫ് അംഗങ്ങളെയും മറ്റു വിജയികളെയും കമ്മിറ്റി അനുമോദിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP