Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്വാറന്റീനു പണം, പ്രവാസി പ്രതിഷേധം കത്തിപ്പടരണം: ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ: ക്വാറന്റീൻ ചെയ്യാൻ പ്രവാസികൾ പാവപ്പെട്ടവനായാലും പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരവും മനുഷ്യത്വ രഹിതവുമായ തീരുമാനത്തിനെതിരെ പ്രവാസികളുടെ പ്രതിഷേധം കത്തിപ്പടരണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മാസങ്ങളായി ജോലിയും ഭക്ഷണവുമില്ലാതെ രോഗഭയത്താൽ മനസ്സിന്റെ സമനില നഷ്ട്ടപ്പെട്ടു കഷ്ടപ്പെട്ടു സുമനസ്സുകളുടെ കാരുണ്യത്താൽ ടിക്കറ്റു സംഘടിപ്പിച്ചു നാട്ടിലെത്തുന്ന പാവം പ്രവാസികൾ കേരളത്തിൽ എത്തിയാലും ആയിരങ്ങൾ സേവന ഫീ നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരം അംഗീകരിക്കാനാവില്ല.

പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണം. ഈ ദുരന്ത കാലത്തു പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത കേന്ദ്ര - കേരള സർക്കറുകൾ കോടികളുടെ കോവിഡ് പാക്കേജ്കൾ ആർക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണം. എല്ലാ കാലത്തും സംസ്ഥനത്തെ എല്ലാ ആവശ്യങ്ങളോടും ഉദാരമായ സമീപനം സ്വീകരിച്ച പ്രവാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത് എന്തിന്റെ പേരിലായാലും എതിർക്കപ്പെടേണ്ടവരാണ്. അസുഖം വരുന്നത് ഒരു കുറ്റമല്ല. പ്രവാസികൾ വൈറസ് വാഹകരാണ് എന്നും വ്യപാരികളും വിതരണക്കാരുമാണെന്നും ചില മന്ത്രിമാരടക്കം ഭരണകക്ഷി നേതാക്കൾ കുറ്റപ്പെടുത്തുന്നതു ക്രൂരമാണ്. ഇതിനെതിരെ ശക്തിയായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP