Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സലീംഷാക്ക് ദുബൈ ഐസിഎഫിന്റെ ആദരം

സലീംഷാക്ക് ദുബൈ ഐസിഎഫിന്റെ ആദരം

സ്വന്തം ലേഖകൻ

ദുബൈ: കോവിഡ് പ്രതിരോധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ നേതൃതം നൽകിയ സാമൂഹ്യപ്രവർത്തകൻ സലീഷായെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ദുബൈ സെൻ ട്രൽ കമ്മിറ്റി ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി മെമെന്റോ നൽകി. വതനി അൽ ഇമാറാത്ത്, യു എ ഇ ഫുഡ്ബാങ്ക്, ദുബൈ പൊലീസ് തുടങ്ങി വിവിധ അഥോറിറ്റികളുമായി സഹകരിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് സലീംഷാ നേതൃത്വം നൽകിയത്. വതനി അൽ ഇമാറാത്ത് പ്രതിനിധിയായി ഐ സി എഫ് മർകസ് വളണ്ടിയർമാരുടെ സഹായത്താൽ 10 മില്യൺ ഫുഡ് വിതരണം യു എ ഇ ഫുഡ് ബാങ്കുമായി ചേർന്ന് ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തിയത്. റമളാനിൽ മാത്രം ദിനേന പതിനായിരക്കണക്കിനു ആളുകൾക്കാണ് ഭക്ഷണവിതരണം നടത്താനായത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അതോറിറ്റുകളുമായുള്ള സഹകരണത്തിന് തുടർന്നും എല്ലാവിധ ക്രമീകരണങ്ങളും ചെയ്യുമെന്ന് തൃശൂർ സ്വദേശിയായ സലീംഷാ പറഞ്ഞു.

കരീം ഹാജി തളങ്കര, മുഹമ്മദ് പുല്ലാളൂർ, അബ്ദുസ്സലാം കോളിക്കൽ, അശ്രഫ് പാലക്കോട്, മുഹമ്മദ് കുഞ്ഞിസഖാഫി കണ്ണപുരം, ഇസ്മായിൽ കക്കാട് സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP