Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന'ഫോസ'യുടെ കുടുംബ സംഗമം അവിസ്മരണീയമായി

ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന'ഫോസ'യുടെ കുടുംബ സംഗമം അവിസ്മരണീയമായി

സ്വന്തം ലേഖകൻ

ദുബൈ : പാഠപുസ്തകത്തിലെ അറിവിനൊപ്പം മാനവികതയുടെയും, സഹിഷ്ണുതയുടെയും, സഹവർത്തിത്തത്തിന്റെയുംപാഠങ്ങൾ കൂടി പകർന്നു നൽകുന്ന കലാലയമാണ് ഫാറൂഖ് കോളേജെന്നും, ലോകത്തിന്റെ ഓരോ കോണിലും തങ്ങൾകൈമുതലാക്കിയ ആ പാഠങ്ങൾ പകർന്നു നൽകുകയാണ് ഫാറൂഖിലെ പൂർവ വിദ്യാര്ഥികളെന്നും പത്മശ്രീ ഡോ .ആസാദ്മൂപ്പൻ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ 'ഫോസ'യുടെ കുടുംബ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു.

അവിടത്തെ പൂർവ വിദ്യാർത്ഥിയും, ഫോസ യുടെ രക്ഷാധികാരിയും കൂടിയായ അദ്ദേഹം.അറുപതുകളിലെഫാറൂഖ് കോളേജ് ഗുരുകുല തുല്യമായ കാമ്പസ് ജീവിതം ഭാവി പൊതുജീവിതത്തെ സ്വാധീനിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി കാമ്പസിൽ തുടക്കം കുറിക്കുന്ന,ഫാറൂഖ് കോളേജ് സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി.

ദുബായ് ഖിസൈസ് ക്രസന്റ് സ്‌കൂളിൽ നടന്ന പ്രൗഢഗംഭീര സദസിൽ യു എ ഇ യിലെ ജീവ-കാരുണ്യ സാമൂഹിക രംഗത്തെസജീവ സാനിദ്ധ്യമായ രാജൻ കൊളാവിപാലത്തെ ഫോസയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രവാസ ലോകത്ത് സർവ്വമേഖലയിലും, നിസ്വാർത്ഥ പ്രവർത്തകരെ സമ്മാനിച്ച ഫാറൂഖ് കോളേജ് എന്നും വിസ്മയവും, പ്രചോദനവുമായിരുന്നു എന്നും,ഫോസയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്നും മറുപടി പ്രസംഗത്തിൽ രാജൻ പറഞ്ഞു.

ഫോസ ആക്ടിങ് പ്രസിഡണ്ട് റാഷിദ് പയ്യോളി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി,ഫ്‌ളോറഗ്രൂപ് ചെയർമാൻ വി എ ഹസൻ, അൽനൂർ ഹോസ്പിറ്റൽ എം ഡി ഡോ.അഹമ്മദ് , മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ,ജമീൽ ലത്തീഫ്, മലയിൽ മുഹമ്മദ് അലി, സി. മുഹമ്മദ്, സഹദ് പുറക്കാട് , അഡ്വ.മുഹമ്മദ് സാജിദ്, ഡോ.ബാബു റഫീഖ്,
ജലീൽ മഷ്ഹൂർ തുടങ്ങിയവർ സംബന്ധിച്ചു.

കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന പാചക മത്സരത്തിൽ റിൻഷി, ഖമറുന്നീസ, ഷംന എന്നിവർ യഥാക്രമം ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബെസ്റ്റ് പ്രസന്റേഷന് റഫ്‌ന മിഷി സമ്മാനം നേടി. കുട്ടികൾ ക്കായുള്ള ചിത്രരചനാ മത്സരത്തിൽസീനിയർ വിഭാഗത്തിൽ, സുജിത , മറിയം , സഹ് വാ എന്നിവരും , ജൂനിയർ വിഭാഗത്തിൽ, റാഹിൽ, മാധവ്, ലിബ എന്നിവരും
സബ് ജൂനിയർ വിഭാഗത്തി ൽ, അഥീന, നിനാദാ, ഫിസാൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും , മൂന്നും സ്ഥാന വിജയികളായി.ഇവൻടൈഡ്‌സ് യാസർ ഹമീദ് അവതാരകനായ കലാവിരുന്നിൽ 'റിഥം ഓഫ് എക്‌സ് പാറ്റ്‌സ് 'ന്റെ അരങ്ങേറ്റവും, പൂർവ്വവിദ്യാർത്ഥികളുടെ കലാ പ്രകടനവും നടന്നു.സി എച് അബൂബക്കർ സ്വാഗതവും, റാബിയ ഹുസൈൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP