Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ചെണ്ടപ്പുറായ യു എ ഇ കൂട്ടായ്മ യാത്രയയപ്പ് നൽകി

ചെണ്ടപ്പുറായ യു എ ഇ കൂട്ടായ്മ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ദുബൈ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ചെണ്ടപ്പുറായ യു എ ഇ കൂട്ടായ്മയുടെ സജീവ പ്രവർത്തകരായ സി. പി. ചന്ദ്രശേഖരനും ഈന്തുമുള്ളൻ അബ്ദുൽ ബഷീറിനും കൂട്ടായ്മ യാത്രയയപ്പ് നൽകി.

ദുബായിൽ വെച്ചു നടന്ന ചടങ്ങിൽ ചന്ദ്രശേഖരന് കൂട്ടായ്മ പ്രസിഡണ്ട് പി. എം. അസ്സയിനാർ ഉപഹാരം കൈമാറി. ഈന്തുമുള്ളൻ അബ്ദുൽ ബഷീറിനു അബുദാബിയിൽ വെച്ചു നടന്ന ചടങ്കിൽ കൂട്ടായ്മ വൈസ് പ്രസിഡണ്ട് പി. കെ. ബഷീറും ഉപഹാരം കൈമാറി. നാട്ടിലേക്കു മടങ്ങുന്ന പ്രവർത്തകർക്ക് കൂട്ടായ്മ നൽകുന്ന എയർ ടിക്കറ്റ് സിക്രട്ടറി സൈതലവി ചോലക്കൻ വിതരണം ചെയ്തു.

റഷീദ് കള്ളിയത്ത് സ്വാഗതവും ബാലകൃഷ്ണൻ പട്ടാളത്തിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുജീബ് റഹ്മാൻ, ഇഖ്ബാൽ, വിശ്വനാഥൻ എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു. അവർക്കും കുടുംബത്തിനും ഭാവിജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെയെന്ന് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. യു എ ഇ യുടെ ഇന്നത്തെ ഓരോ വളർച്ചയും നേരിൽ കണ്ട ചന്ദ്രേട്ടൻ കഴിഞ്ഞ നാൽപതു വർഷത്തെ പ്രവാസ ജീവിതം നൽകിയ അനുഭവങ്ങൾ അതിന്റെ എല്ലാ തീവ്രതയോടും കൂടി പങ്കുവെച്ചു. മറുപടി പ്രസംഗത്തിൽ കൂട്ടായ്മ നൽകിയ എല്ലാ സപ്പോർട്ടുകൾക്കും നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP