Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃത്താല മണ്ഡലം യുഎഇ കോൺഗ്രസ് ഇലക്ഷൻ കൺവെൻഷൻ: പുന്നക്കൻ മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു

തൃത്താല മണ്ഡലം യുഎഇ കോൺഗ്രസ് ഇലക്ഷൻ കൺവെൻഷൻ: പുന്നക്കൻ മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു

ദുബായ്: നിയമസഭാ ഇലക്ഷന് മുന്നോടിയായി പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം യുഎഇ കോൺഗ്രസ് ഇലക്ഷൻ കൺവൻഷൻ ബർദുബായ് എവറസ്റ്റ് ഹോട്ടലിൽ വച്ച് നടന്നു. തൃത്താല മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമുള്ള കോൺഗ്രസ് അനുഭാവികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ ഇൻകാസ് യുഎഇയുടെ മുതിർന്ന നേതാക്കളും പങ്കെടുത്തു. തൃത്താല മണ്ഡലത്തിൽ നിന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവും ഇൻകാസ് ഫുജൈറ പ്രസിഡന്റുമായ കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം യുഎഇ ഇൻകാസിന്റെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. ദുബായ് ഇൻകാസിന്റെ സ്റ്റേറ്റ് പ്രസിഡന്റ് എൻ.ആർ മായിൻ മുഖ്യ പ്രഭാഷണം നടത്തി.

പാലക്കാട് ജില്ലാ ചുമതലയുള്ള ഇൻകാസ് ദുബായ് സെക്രട്ടറി ആരിഫ് ഒറവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ദുബായ് ഇൻകാസിന്റെ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബിഎ നാസർ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രസ്തുത പരിപാടിക്ക് വിടി ബൽറാം എംഎൽഎ തത്സമയം ഫോണിലൂടെ ആശംസകൾ അറിയിച്ചു. ഷാജി മോൻ (ഒഐസി സി ഗ്ലോബൽ അംഗം) നാസർ പാണ്ടിക്കാട്, മുഹമ്മദ് കുട്ടി, ലത്തീഫ് എംഎൻഎ സുൽഫി, ഷമീർ, ശശി ആലൂർ, സൈനു, നാസർ, സൈഫു കൂടല്ലൂർ എന്നിവർ സംസാരിച്ചു. തൃത്താല മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി ടി ബൽറാമിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ഈ പ്രവാസലോകത്തു നിന്നും തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്ന് യോഗത്തിൽ സംസാരിച്ച എല്ലാവരും ആവശ്യപ്പെട്ടു. യുഎഇ യൂത്ത് വിങ്ങ് പ്രസിഡന്റ് ഹൈദർ തട്ടാത്താഴത്ത് സ്വാഗതവും, മനോഹരൻ ആലൂർ നന്ദിയും പറഞ്ഞു. സജീർ ഏഷ്യാഡ് ( ഇൻകാസ് പാലക്കാട് ജില്ല), ഷമീർ മേഴ്‌ത്തൂർ, ഫായിസ് പള്ളിമഞ്ഞാലിൽ, മുഹ്സിൻ പാലത്തിങ്കൽ, ഷഫീഖ് എഷ്യാഡ്, നൗഷാദ് ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP