Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

''ഏകത'' യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നിരുന്ന വായനോത്സവം സമാപിച്ചു

സ്വന്തം ലേഖകൻ

വായനാ ശീലം എന്നുള്ളത്, അറിവ് നേടുന്നതിനോടൊപ്പം സാംസ്‌കാരികമായി നമ്മളെ ഉയർത്തുകയും, വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ പുതിയ കാലഘട്ടത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഭാവനകളെ വിടർത്തുകയും, ലോകത്തെ മനസ്സിലാക്കി ശരിയായ തിരുമാനമെടുത്ത് ഉറച്ച ചുവടുകളുമായി ഒരോരുത്തർക്കും മുന്നോട്ടു പോവാനുള്ള പ്രേരണ തരുന്നതുമാണ്. അതു കൊണ്ടു തന്നെ വായനാശീലത്തെ കുടുംബങ്ങൾക്കുള്ളിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഒരു വർഷമായി 'വായനോത്സവം' നാം സംഘടിപ്പിച്ചത്. അതിന്റെ ഭാഗമായി July - 9, 10 തീയ്യതികളിൽ കുട്ടികൾക്കു വേണ്ടിയും, July - 11 ന് മുതിർന്നവർക്കും വേണ്ടിയും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ' വായനാ പാഠം' സംഘടിപ്പിച്ചു.

ഈ വായനാ പാഠത്തിൽ മുൻ KPSC ചെയർമാനും, വൈസ് ചാൻസലറും എഴുത്തുകാരനു മായ Dr. KS രാധാകൃഷ്ണൻ ഒന്നാം ദിവസം പ്രഭാഷണം നടത്തി. രണ്ടാം ദിവസം പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ P. R നാഥനും, വായനാ പാഠത്തിന്റെ സമാപന ദിനമായ മൂന്നാം ദിനം പ്രശസ്ത സാഹിത്യകകാരനും, അദ്ധ്യാപകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ Dr. ജോർജ്ജ് ഓണക്കൂറും പ്രഭാഷണം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP