Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ കോളേജ് ഡേ ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ കോളേജ് ഡേ ബ്രോഷർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദുബായ് : കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ) കോളേജ് ഡേ ( പിന്നെയും പിന്നെയും ) ആഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം പത്മശ്രീ ആസാദ് മൂപ്പൻ ദുബായ് യിൽ നിർവഹിച്ചു. കോളേജ് ഡേയോടനുബന്ധിച്ചു കോളേജ് ദിനത്തെ അനുസ്മരിപ്പിക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ കുട്ടികൾക്കുള്ള കളറിങ് മത്സരങ്ങൾ , കുടുംബിനികൾക്കായി ബിരിയാണി പാചക മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിന് സ്മരണാഞ്ജലി നേർന്നു കൊണ്ട് റിതം ഓഫ് എക്സ്സ്പാറ്റ്സ് അവതരിപ്പിക്കുന്ന ഗാന മേളയും അരങ്ങേറും.
ദുബൈ ഖിസൈസിലെ ക്രെസെന്റ് സ്‌കൂളിൽ ഫെബ്രുവരി 21 നു വൈകിട്ട് നാല് മുതൽ ആണ് പരിപാടി.

ബ്രോഷർ പ്രകാശന ചടങ്ങിൽ ഫോസ ഭാരവാഹികളായ മുഹമ്മദലി , സിഎച്ച് അബൂബക്കർ , യാസർ ഹമീദ് , ജലീൽ മഷ്ഹൂർ എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP