Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യസ്‌നേഹിയായ ഒരാൾക്ക് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മ രക്തദാനം; കൈൻഡ്‌നെസ് ദി ആംഗിൾ ഓഫ് ലൈഫ്

മനുഷ്യസ്‌നേഹിയായ ഒരാൾക്ക് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മ രക്തദാനം; കൈൻഡ്‌നെസ് ദി ആംഗിൾ ഓഫ് ലൈഫ്

ദുബായ് : മനുഷ്യസ്‌നേഹിയായ ഒരാൾക്ക് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഹൃദയസ്പർശിയായ ഏറ്റവും വലിയ നന്മ രക്തദാനമാണെന്നും അത്‌കൊണ്ടാണ് രക്തദാനം മഹാദാനമായി മാറുന്നതെന്നും കൈൻഡ്‌നെസ് ദി ആംഗിൾ ഓഫ് ലൈഫ് അഭിപ്രായപ്പെട്ടു . രക്തദാനം ചെയ്യുന്നതിനും രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന കൈൻഡ്‌നെസ് ദി ആംഗിൾ ഓഫ് ലൈഫ്* കൂട്ടായ്മ ദുബായിയുടെ വിവിധ ഭാഗങ്ങളിലായ് നിരവധി ക്യാംപുകളാണ് ഇതിനോടകം സഘടിപ്പിച്ചത്.

ഹയാത് റീജൻസി പരിസരത്തു സംഘടിപ്പിച്ച രക്തദാന ക്യാപിൽ നിരവധി ആളുകൾ രക്തം നൽകാനെത്തി. റമദാൻ മാസം വൃതമെടുത്തു ക്ഷീണിതരായ ആളുകൾ ഉത്സാഹത്തോടെ രക്തം നൽകാനെത്തിയത് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് എന്നും .ഇത് സമൂഹത്തിന് നല്ല സന്ദേശമാണ് നൽകുന്നത് എന്ന് ക്യാമ്പ് ഉദ്ഗാടനം ചെയ്ത സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു

ഒരു തുള്ളി രക്തത്തിന് ഓരു ജീവൻ രക്ഷിക്കാൻ കഴിയും. വർദ്ദിച്ചു വരുന്ന റോഡപകടങ്ങളിലും മറ്റു അപകടങ്ങളിലും പ്രസവമടക്കമുള്ള നിരവധി ശസ്ത്രക്രിയകൾക്കും അവശ്യസമയത്ത് രക്തം ലഭ്യമല്ലാത്തതിന്റെ പേരിൽ മരണപ്പെടുന്നവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.രക്തത്തിന് രക്തം തന്നെ വേണം .രക്തത്തിന് പകരമായി മറ്റൊന്ന് വൈദ്യശാസ്ത്രം ഇന്നോളം കണ്ടുപിടിച്ചിട്ടില്ല. ഈ തിരിച്ചറിവുകളിൽ നിന്നാണ് ലോകത്ത് നിരവധി രക്തബാങ്കുകൾ ഉണ്ടായത്. അത്തരം ബാങ്കുകളിലേക്ക് രക്തം ലഭ്യമാക്കുന്നതിന്ന് വേണ്ടി സന്നദ്ധ സംഘടനകൾ ആശ്രാന്തം പരിശ്രമിക്കേണ്ടതുണ്ട്.

രക്തദാനം ചെയ്യുന്നതുമായി ബന്ധപ്പട്ട് നമ്മുടെ ഇടയിൽ ധാരാളം തെറ്റിദ്ധാരണകളാണുള്ളത്. ശക്തമായ ബോധവത്കരണത്തിലൂടെ കൂടുതൽ ജനങ്ങളെ രക്തദാനമെന്ന മാഹാദാനത്തിലേ ക്കെത്തിക്കാനുള്ള പരിശ്രമങ്ങൾ സാമൂഹിക സംഘടനകൾ ഏറ്റെടുക്കേണ്ടതുണ്ട് അന്വ്ർ വയനാട് അധ്യക്ഷതെ വഹിച്ചു ,സലാം കന്യപ്പാടി ഉദ്ഗാടനം ചെയ്തു. സിയാബ് തെരുവത് സ്വാഗതം പറഞ്ഞു. രാമഷൂദ് ചെട്ടംകുഴി,ഷുഹൈൽ കോപ്പ,നസീർ മീപ്പുഗിരി, ഫൈസൽ തളങ്കര ,ഷഫീഖ് പ്രിൻസസ്‌ഫൈസൽ പട്ടേൽ ,നൗഷാദ് ചാല,അബ്ദുൽ സത്താർ ,കരീം കാലിക്കറ്റ്,അഫ്‌സൽ മലപ്പുറം,സുബൈർ പെർവാഡ്,സത്താർ ചെവാർ,കരീം കാലിക്കറ്റ്,തുടങ്ങിയവർ നേത്രത്വം നൽകി രാമഷൂദ് ചെട്ടംകുഴി നന്ദി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP