Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തിൽതരംതിരിക്കാനുള്ള നീക്കം അപലപനീയം എ എ ജലീൽ

രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തിൽതരംതിരിക്കാനുള്ള നീക്കം അപലപനീയം എ എ ജലീൽ

ദുബായ് : രാജ്യത്തെ പൗരാവകാശ രേഖയായി പരിഗണിക്കുന്ന പാസ്‌പോർട്ടുകൾ ഇനി മുതൽ രണ്ട് വിത്യസ്ത നിറങ്ങളിലായി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്ക്ജാർ തീരുമാനം രാജ്യത്തെ ജനങ്ങളോടുള്ള അങ്ങേയറ്റം വിവേചനപരമായ നീക്കമാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയുന്ന സമത്വമെന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും കേന്ദ്ര സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡന്റും മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ എ എ ജലീൽ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാനുള്ള നീക്കംതീർത്തും അപലപനീയമാണു. ഇതുകൊണ്ട് സർക്കാറിനും ജനങ്ങൾക്കും ഒരുപകാരവും ഇല്ലെന്ന് മാത്രമല്ല ഓറഞ്ച് കളർ പാസ്‌പോർട്ട് ഉടമകളെ രണ്ടാം നിരക്കാരായി തരം താഴ് ത്തുന്നതിലൂടെ തൊഴിൽ രംഗത്തും വിവേചനം സൃഷ്ടിക്കുകയാണു. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾഉൾപ്പെടെയുള്ള പ്രവാസികളെ അപമാനിക്ക ലാണെന്നും ഇതിനെ എതിരെ ശക്തമായ പ്രതിഷേധം ഉയരണം എന്നും അഭിപ്രായപ്പെട്ടു

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അൽ ബറാഹ കെ എം സി സി സി ആസ്ഥാനത്തു സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡർ എന്ന പരിവാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ മൗലീകാവശങ്ങൾ സംരംക്ഷിക്കുന്നതിന്നും ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിന്നും അതിശക്തമായി നിലകൊണ്ട രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്നുംമതേതരത്വത്തിന്റെ കാവലാളായി അന്നും ഇന്നും പോരാട്ടം തുടരുന്ന ഹരിത രാഷ്ട്രീയത്തെ തകർക്കാൻ ചെറുതും വലുതുമായ ഡസൻകണക്കിന് പാർട്ടികളും സംഘടനകളും ശ്രമിച്ചു പരാചയപ്പെട്ടതാണെന്നുംആർജ്ജവമുള്ള നേതൃത്വത്തിൽ കീഴിൽ അർപ്പണബോധത്തോടെയും സംയനത്തോടെയും സദാസമയവും പ്രവർത്തിക്കുന്ന സന്നദ്ധ ഭടന്മാരാണ് മുസ്ലിം ലീഗിന്റേയും പോഷകഘടകങ്ങളുടേയും എക്കാലെത്തേയും ശക്തി.

പ്രവാസജീവിതത്തിന്റെ ജോലിത്തിരക്കുകൾ കഴിഞ്ഞ് പാതിരാത്രിവരെ സംഘടനയ്ക്കും സമുദായത്തിനും വേണ്ടി കൈമെയ് മറന്നു പ്രവർത്തിക്കുന്ന കെ എം സി സിയുടെ പ്രവർത്തനങ്ങൾ നാട്ടിലെ പ്രവർത്തകർക്കും നേതാക്കൾക്കും വരിയ ഊർജ്ജമാണ് നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷ വഹിച്ചു ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം മുർച്ചാണ്ടി ഉദ്ഗാടനം ചെയ്തു ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തൊട്ടും ഭാഗം , ദുബായ് കെ എം സി സി മുൻ സെക്രട്ടറി ഹനീഫ് ചെർക്കള,മഹാത്മാ കോളേജ് വൈസ് പ്രിൻസിപാൽ ലത്തീഫ് ഉളുവാർ ,കുമ്പള അക്കാദമി എം ഡി ഖലീൽ മാസ്റ്റർ ,ദുബായ് കെഎംഎ സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ,ട്രഷറർ മുനീർ ചെർക്കള ,റാസൽ കൈമ കെ എം സി സി ജില്ലാ ട്രഷറർ ഹമീദ് ബെള്ളൂർ,ജില്ലാ മണ്ഡലം ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക ,നൂറുദ്ദീൻ സി എച് ,റഷീദ് ഹാജി കല്ലിങ്കാൽ,അയ്യൂബ് ഉറുമി,ടി കെ മുനീർ ബന്ദാട് ,യൂസുഫ് മുക്കൂട്,ഡോക്ടർ ഇസ്മായിൽ ,റഫീഖ് മാങ്ങാട്,അഷ്റഫ് ബായാർ ,സുബൈർ കുബണൂർ,അസീസ് ബെള്ളൂർ,സലിം ചെരങ്ങായി.ഇ ബി അഹമ്മദ് ചെടയ്ക്കാൽ, ഐ പി എം ഇബ്രാഹിം,സിദ്ദീഖ് ചൗക്കി,കരീം മൊഗർ,റഹ്മാൻ പടിഞ്ഞാർ,മുനീഫ് ബദിയടുക്ക കെ എം സി സി മുൻ മണ്ഡലം സെക്രട്ടറി അഷ്റഫ് തങ്ങൾ എസ് കെ എസ് എസ് എഫ് ദുബായ് കാസറഗോഡ് ജില്ലാ പ്രസിഡന്റ സിദ്ദീഖ് കനിയടുക്കം,സെക്രട്ടറി സുബൈർ മാങ്ങാട് മുനിസിപ്പൽ പഞ്ചായത്ത്ഭാരവാഹികളായ ഫൈസൽ മുഹ്സിൻ,ഹസ്‌കർ ചൂരി,തല്ഹത് തളങ്കര,സുബൈർ അബ്ദുല്ല ,ഗഫൂർ ഊദ് ,എം എസ് ഹമീദ് ഗോളിയടുക്ക, അബ്ദുല്ല ബെളിഞ്ച,ഉപ്പി കല്ലിങ്ങായി,ഖലീൽ ചൗക്കി,ഷുഹൈൽ കോപ്പ.റഫീഖ് ചെരങ്ങായി,കബീർ ,-കാദർ പൈക നാസർ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പിൽ, അബ്ദുറഹ്മാൻ തോട്ടിൽ, ജ്കുഞ്ഞാമു കീഴുർ ,നസീർ ഹൈവ,ശകീൽ എരിയാൽ,തഹ്ശി മൂപ്പ,ബഷീർ മജൽ, തുടങ്ങിയവർ സംബന്ധിച്ചു,ഷംസുദീൻ പാടലടുക്ക,ഖിറാഅത് നടത്തി ,ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷർ ഫൈസൽ പാട്ടേൽ നന്ദി പറഞ്ഞു.

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ എ എ ജലീലിന്ന് ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തോട്ടുംഭാഗവും മഹാത്മാ കോളേജ് വൈസ് പ്രിൻസിപ്പാൽ ലത്തീഫ് ഉളുവാറിന് ദുബായ് കെ എം സി സി മുൻ സെക്രട്ടറി ഹനീഫ് ചേർക്കളയും സമ്മാനിച്ചു

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അൽ ബറാഹ കെ എം സി സി സി ആസ്ഥാനത്തു സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡർ പ്രോഗ്രാമിൽ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എ എ ജലീൽ സംസാരിക്കുന്നു.ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എ എ ജലീലിനു ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹപഹാരം ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തോട്ടുംഭാഗം സമ്മാനിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP