Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃക്കാക്കരയിലെ മത്സര ചിത്രം തെളിഞ്ഞു; ആകെ എട്ട് സ്ഥാനാർത്ഥികൾ; ബാലറ്റിൽ ഒന്നാമത് ഉമ തോമസ്; ജോ ജോസഫിന് അപരനായി ജോമോൻ ജോസഫ്

തൃക്കാക്കരയിലെ മത്സര ചിത്രം തെളിഞ്ഞു; ആകെ എട്ട് സ്ഥാനാർത്ഥികൾ; ബാലറ്റിൽ ഒന്നാമത് ഉമ തോമസ്; ജോ ജോസഫിന് അപരനായി ജോമോൻ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തൃക്കാക്കര: നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കരയിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെയാണിത്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോ.ജോ.ജോസഫ്, ബിജെപി സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണൻ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളായിട്ടുള്ളത്. മറ്റെല്ലാ സ്ഥാനാർത്ഥികളും അവർ ആവശ്യപ്പെട്ട ചിഹ്നം നൽകിയതായി ഭരണാധികാരി അറിയിച്ചു. ഇതോടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പടെ 5 സ്വതന്ത്രരടക്കം എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

ബാലറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പേര് ഒന്നാമതെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫായിരിക്കും രണ്ടാമത്. മൂന്നാമതായി ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനായിരിക്കും.

ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോൻ ജോസഫ് ബാലറ്റിൽ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്‌കോ കളമശേരി, മന്മഥൻ, സിപി ദിലീപ് നായർ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.

സ്വതന്ത്ര സ്ഥാനാർത്ഥി ഡോ കെ പത്മരാജൻ, ടോം കെ ജോർജ്, ജോൺ പെരുവന്താനം, ആർ വേണുകുമാർ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി അജിത് പൊന്നേംകാട്ടിൽ, സിപിഎം ഡമ്മി സ്ഥാനാർത്ഥി എൻ സതീഷ്, ബിജെപി ഡമ്മി സ്ഥാനാർത്ഥി ടിപി സിന്ധുമോൾ, സോനു അഗസ്റ്റിൻ, യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപര സ്ഥാനാർത്ഥി ഉഷ അശോക്, കെകെ അജിത് കുമാർ എന്നിവരുടെ പത്രികകൾ പിൻവലിക്കുകയോ തള്ളപ്പെടുകയോ ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP