Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയിച്ച കെജ്രിവാൾ അടക്കമുള്ളവർക്ക് ഇനി നാവടക്കാം; അന്തിമ പോളിങ് ശതമാനം പുറത്തുവിടാൻ കാലതാമസം വന്നത് സൂക്ഷ്മ പരിശോധന നടത്തിയതിനാൽ; ക്യത്യത ഉറപ്പാക്കാൻ ഡാറ്റാ എൻട്രിയിലെ സൂക്ഷ്മത അനിവാര്യം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഔദ്യോഗിക പോളിങ് ശതമാനം 62.59 ശതമാനം; ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ രണ്ടുശതമാനം കൂടുതൽ; ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിൽ 58.84%; ഏറ്റവും കൂടുതൽ പോളിങ് ബല്ലിമാരനിലും

തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയിച്ച കെജ്രിവാൾ അടക്കമുള്ളവർക്ക് ഇനി നാവടക്കാം; അന്തിമ പോളിങ് ശതമാനം പുറത്തുവിടാൻ കാലതാമസം വന്നത് സൂക്ഷ്മ പരിശോധന നടത്തിയതിനാൽ; ക്യത്യത ഉറപ്പാക്കാൻ ഡാറ്റാ എൻട്രിയിലെ സൂക്ഷ്മത അനിവാര്യം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഔദ്യോഗിക പോളിങ് ശതമാനം 62.59 ശതമാനം; ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ രണ്ടുശതമാനം കൂടുതൽ; ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിൽ 58.84%; ഏറ്റവും കൂടുതൽ പോളിങ് ബല്ലിമാരനിലും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിനെ ചൊല്ലിയുള്ള വിവാദത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിരാമമിട്ടു. അന്തിമ ശതമാനം കമ്മീഷൻ പുറത്തുവിടാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കമ്മീഷൻ വാർത്താസമ്മേളനം നടത്തിയത്. 62.59 ശതമാനമാണ് ഡൽഹിയിലെ പോളിങ് ശതമാനം. 2015 ൽ ഇത് 67.47 % ആയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ രണ്ടു ശതമാനം കൂടുതലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് രേഖപ്പെടുത്തിയത്.

ഒന്നിൽ കൂടുതൽ തവണ സൂക്ഷ്മ പരിശോധന നടത്തിയതുകൊണ്ടാണ് അന്തിമ പോളിങ് ശതമാനം പ്രഖ്യാപിക്കാൻ വൈകിയതെന്ന് കമ്മീഷന്റെ ഡൽഹി ചീഫ് ഇലക്ട്രൽ ഓഫീസർ രൺബീർ സിങ് അറിയിച്ചു. കൃത്യത ഉറപ്പാക്കാൻ ഡാറ്റാ എൻട്രിയിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യാൻ എത്തിയത് ബല്ലിമാരനിലാണ്-71.6 ശതമാനം. ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിൽ 58.84%. ഏറ്റവും കുറവ് വോട്ടിങ് ശതമാനം ഡൽഹി കന്റോൺമെന്റിലാണ്-45.4. വോട്ടെണ്ണൽ ഫെബ്രുവരി 11 ചൊവ്വാഴ്ച രാവിലെ തുടങ്ങുമെന്നും കമ്മീഷൻ അറിയിച്ചു.

നേരത്തെ, തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തിരുന്നു. 'തികച്ചും ഞെട്ടിക്കുന്നതാണിത്. എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്? മണിക്കൂറുകൾക്കു ശേഷവും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ അന്തിമപോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്തത്- കെജരിവാൾ ചോദിച്ചു.

സാധാരണ പോളിങ് ദിവസം വൈകുന്നേരം തന്നെ അന്തിമപോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ 24 മണിക്കൂറുകൾ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനവട്ട പോളിങ് ശതമാനം പുറത്തുവിട്ടിരുന്നില്ല. ഡൽഹിയിലെ വോട്ടിങ് ശതമാനം കുറവായിരുന്നതായാണ് വോട്ടെടുപ്പിന്റെ തുടക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പറഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ പോളിങ് പെട്ടെന്ന് ഉയർന്നതായി കാണിച്ച് താൽക്കാലിക കണക്കുകൾ പുറത്തുവിട്ടു. ഇതിൽ പോളിങ് 57.06 ശതമാനമെന്നായിരുന്നു അറിയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളും ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ ഓരോ രണ്ട് മണിക്കൂറിലും പുറത്തിറക്കിയ കണക്കുകളും തമ്മിലുള്ള വ്യത്യാസം ശനിയാഴ്ച തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടിങ് പൂർത്തിയായി നാല് മണിക്കൂറുകൾക്ക് ശേഷം രാത്രി 10.17 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷിഫാലി ശരൺ ആപ്ലിക്കേഷന്റെ സ്‌ക്രീൻ ഷോട്ട് സഹിതമിട്ട ട്വീറ്റിൽ അവസാനവട്ട പോളിങ് ശതമാനം 61.43 ശതമാനമാണെന്ന് പറയുന്നു. കമ്മീഷൻ അന്തിമ പോളിങ് ശതമാനം പുറത്തുവിടാതിരുന്നതോടെ അഭ്യൂഹങ്ങൾ നിരവധി പരക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP