Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താരപ്രഭാവത്തിൽ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയ റിവാബക്ക് വിജയം; ജാംനഗർ നിയമസഭാ മണ്ഡലത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ വിജയിച്ചു കയറിയത് 42000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കന്നി പോരാട്ടത്തിൽ റിവാബയുടെ വിജയം കുടുംബത്തിലെ രാഷ്ട്രീയ അങ്കവും അതിജീവിച്ച്

താരപ്രഭാവത്തിൽ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയ റിവാബക്ക് വിജയം; ജാംനഗർ നിയമസഭാ മണ്ഡലത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ വിജയിച്ചു കയറിയത് 42000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കന്നി പോരാട്ടത്തിൽ റിവാബയുടെ വിജയം കുടുംബത്തിലെ രാഷ്ട്രീയ അങ്കവും അതിജീവിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ജാംനഗർ: താരപ്രഭാവത്തിൽ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയ ഗുജറാത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് വിജയം. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയാണ് വിജയം നേടിയത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും ആം ആദ്മിയെയും കോൺഗ്രസിനെയും വീഴ്‌ത്തിയാണ് ബിജെപി സ്ഥാനാർത്ഥിയായ റിവാബ ജയിച്ചുകയറിയത്. 42000ൽ ഏറെ വോട്ടുകളുടെ ലീഡിലാണ് റിവാബയുടെ തിളക്കമാർന്ന ജയം. അറുപത് ശതമാനത്തിലേറെ വോട്ടാണ് കന്നി പോരാട്ടത്തിൽ റിവാബ നേടിയത്. ഇതോടെ ബിജെപി നേതൃത്വം റിവാബയിൽ അർപ്പിച്ച വിശ്വാസമാണ് വിജയം കണ്ടത്.

ധർമേന്ദ്രസിങ് ജഡേജ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച വിജയിച്ച സീറ്റിൽ ജാംനഗർ സീറ്റിൽ ബിജെപി ഇത്തവണ റിവാബ ജഡേജയെ മത്സരിപ്പിക്കുകയായിരുന്നു. 2017ൽ 53 ശതമാനം വോട്ട് വിഹിതം നേടിയ മണ്ഡലത്തിലാണ് ഇത്തവണ അതിലും മികച്ച വിജയം റിവാബയിലൂടെ ബിജെപി നേടിയത്. സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ റിവാബ ജഡേജയുടെ പേര് ഉണ്ടായിരുന്നു. നിലവിലെ നിയമസഭാംഗമായ ഹക്കുബ എന്നറിയപ്പെടുന്ന ധർമേന്ദ്രസിങ് ജഡേജയെ പാർട്ടി ഒഴിവാക്കിയതിനെ തുടർന്നാണ് റിവാബയ്ക്ക് ടിക്കറ്റ് ലഭിച്ചത്. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഹക്കുഭ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2017ലെ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റിവാബ ബിജെപിയിൽ ചേരുന്നത്. അതിന് മുമ്പ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ റിവാബ പങ്കെടുത്തിരുന്നു. കർണി സേന എന്ന സംഘടനയിൽ പ്രവർത്തിക്കുമ്പോഴാണ് റിവാബ ജഡേജ ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്.

രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്തതുകൊണ്ടുതന്നെ ഇത്തവണ പ്രചരണത്തിൽ റിവാബ ജഡേജ ആദ്യമൊക്കെ പിന്നിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പോര് മൂർച്ഛിച്ചതോടെ, ഭാര്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജയും രംഗത്തിറങ്ങി. അതിനൊപ്പം ദേശീയ തലത്തിലുള്ള നേതാക്കൾകൂടി റിവാബയ്ക്കുവേണ്ടി പ്രചരണത്തിന് ഇറങ്ങിയതോടെ വോട്ടെടുപ്പ് ദിവസമായപ്പോൾ അവർ ഏറെ മുന്നിലെത്തി. അതിനിടെ മൂത്ത സഹോദരി കോൺഗ്രസിനുവേണ്ടി പ്രചരണത്തിന് ഇറങ്ങിയത് ചെറിയ വെല്ലുവിളിയായെങ്കിലും അതിനെ മറികടക്കാൻ റിവാബയ്ക്ക് കഴിഞ്ഞുവച്ചാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

തന്നെ സ്ഥാനാർത്ഥിയായി സ്വീകരിച്ചവർക്കും തന്റെ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവർക്കും തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവപർക്കും അവകാശപ്പെട്ടതാണ് ഈ വിജയമെന്നും റിവാബ പറഞ്ഞു. കഴിഞ്ഞ 27 വർഷമായി ബിജെപി ഗുജറാത്തിൽ പ്രവർത്തിച്ച രീതിയെ റിവാബ പ്രശംസിച്ചു. ബിജെപിയുമായി മാത്രം വികസന യാത്ര മുന്നോട്ട് കൊണ്ടുപോകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും റിവാബ പറഞ്ഞു.

ഡിസംബർ ഒന്നിനാണ് ജാംനഗർ നോർത്തിൽ വോട്ടെടുപ്പ് നടന്നത്. 2022ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മൊത്തത്തിലുള്ള പോളിങ് ശതമാനത്തേക്കാൾ കുറവാണ് ജാംനഗറിൽ രേഖപ്പെടുത്തിയത്. ബിജെപിയുടെ ധർമേന്ദ്ര സിങ് ജഡേജയെ സിറ്റിങ് സീറ്റിൽ നിന്നും മാറ്റിയാണ് ബിജെപി റിവാബ ജഡേജയെ മത്സരിപ്പിച്ചത്. കോൺഗ്രസ് മുതിർന്ന നേതാവ് ഹരി സിങ് സോളങ്കിയുമായി അടുത്ത ബന്ധമുള്ള റിവാബ ജഡേജ രാജ്കോട്ടിലെ ആത്മിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. 2016 ഏപ്രിൽ 17 ന് രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP