Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പൗരന്റെ ശബ്ദം പാർലമെന്റിൽ' എത്തുമോ ? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗലൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്; പുതിയ യാത്രയ്ക്കുള്ള പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് താരത്തിന്റെ ട്വീറ്റ് ; രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്ന് ആദ്യം പറഞ്ഞ താരം തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുമ്പോൾ

'പൗരന്റെ ശബ്ദം പാർലമെന്റിൽ' എത്തുമോ ? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗലൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്; പുതിയ യാത്രയ്ക്കുള്ള പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് താരത്തിന്റെ ട്വീറ്റ് ; രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്ന് ആദ്യം പറഞ്ഞ താരം തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: വെള്ളിത്തിരയിൽ നാട്ടിയ വിജയക്കൊടി വോട്ടെടുപ്പിലും പ്രകാശ് രാജ് പ്രതിഫലിപ്പിക്കുമോ എന്നുള്ളതാണ് ഇപ്പോൾ സിനിമാ പ്രേമികൾ ഉൾപ്പെടുന്ന പൊതു സമൂഹത്തിൽ നിന്നുള്ള ചോദ്യം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗലൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും താൻ മത്സരിക്കുമെന്നാണ് നടൻ പ്രകാശ് രാജ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സ്വതന്ത്രനായാണ് താരം മത്സരിക്കുന്നതെന്നാണ് വിവരം. പുതുവത്സര ദിനത്തിലാണ് താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന വിവരം പ്രകാശ് രാജ് വെളിപ്പെടുത്തിയത്.

എന്നാൽ മണ്ഡലം ഏതായിരിക്കുമെന്ന് അന്ന് താരം പറഞ്ഞിരുന്നില്ല. പുതിയ യാത്രയ്ക്കു പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് പ്രകാശ് രാജ്, മൽസരിക്കുന്ന മണ്ഡലത്തിന്റെ പേര് ട്വിറ്ററിൽ കുറിച്ചത്. കുടൂതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നു പറഞ്ഞ അദ്ദേഹം, 'പൗരന്റെ ശബ്ദം പാർലമെന്റിൽ' എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് അവസാനിപ്പിച്ചത്. ഗൗരി ലങ്കേഷ് വധത്തിൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വാർത്തയിൽ ഇടം പിടിച്ചയാളായിരുന്നു അദ്ദേഹം.

അക്കാലയളവിൽ തനിക്കു രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്നാണു പ്രകാശ് രാജ് പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം മേയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രചാരണത്തിനായി പ്രകാശ് രാജ് ഇറങ്ങിയിരുന്നു. നിലവിൽ, ബിജെപിയുടെ പി.സി.മോഹനാണ് ബെംഗളൂരു സെൻട്രൽ എംപി. തുടർച്ചയായ രണ്ടാം തവണയാണ് മോഹൻ ഇവിടെ എംപിയായിരിക്കുന്നത്.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP