Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 ഇടത്തെ ഫലസൂചനകളിൽ പത്തിടത്തും ഇടതുപക്ഷം; ഏഴെണ്ണം സ്വന്താക്കി കോൺഗ്രസ്; ബിജെപിക്ക് നേട്ടം ഒരു സീറ്റിൽ; കാസർകോട്ടെ സിറ്റിങ് സീറ്റിലെ തോൽവി ബിജെപിക്ക് തിരിച്ചടി; സിറ്റിങ് സീറ്റുകളിൽ എല്ലാം കരുത്ത് കാട്ടി സിപിഎം; തദ്ദേശത്തിൽ വീണ്ടും നേട്ടം എൽഡിഎഫിന്

18 ഇടത്തെ ഫലസൂചനകളിൽ പത്തിടത്തും ഇടതുപക്ഷം; ഏഴെണ്ണം സ്വന്താക്കി കോൺഗ്രസ്; ബിജെപിക്ക് നേട്ടം ഒരു സീറ്റിൽ; കാസർകോട്ടെ സിറ്റിങ് സീറ്റിലെ തോൽവി ബിജെപിക്ക് തിരിച്ചടി; സിറ്റിങ് സീറ്റുകളിൽ എല്ലാം കരുത്ത് കാട്ടി സിപിഎം; തദ്ദേശത്തിൽ വീണ്ടും നേട്ടം എൽഡിഎഫിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഇടതിന് മുൻതൂക്കം. ഇരുപത് തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ 18 ഇടത്തെ ഫല സൂചനകളാണ് ലഭ്യമായത്. ഇതിൽ ഒൻപതിടത്ത് ഇടതുപക്ഷം ജയിച്ചു. ഒരിടത്ത് സ്വതന്ത്രനാണഅ വിജയം. യുഡിഎഫിന് ഏഴിടത്ത് ജയം കിട്ടി. ബിജെപി ഒരിടത്തും ജയിച്ചു. സിറ്റിങ് സീറ്റ് ഒന്ന് ബിജെപിക്ക് നഷ്ടമായി. കാസർകോടാണ് ഇത്. കാസർകോട്ടെ അടക്കം എന്ന സ്ഥലത്താണ് സ്വതന്ത്രൻ ജയിച്ചത്. ഇവിടെ ഇടതു പിന്തുണ സ്വതന്ത്രനുണ്ടായിരുന്നു.

കാസർകോട് ഇടത് മുന്നണി

സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ(കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി. പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ വാർഡ് യു ഡി എഫ് നിലനിർത്തി. ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിങ് സീറ്റായ പട്ടാജെ വാർഡിൽ തോൽവിയുണ്ടായി. അവിടെ യുഡിഎഫാണ് വിജയിച്ചത്.

രാജകുമാരി ഇടതിന്

രാജകുമാരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐഎമ്മിലെ വിമല മോഹനൻ വിജയിച്ചു. സിപിഐ എം സ്ഥാനാർതഥിയാണ് കഴിഞ്ഞ തവണയും വിജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച ടിസി ബിനുവിനെതിരെ കോടതി വിധി വന്നതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുകയില്ല.

തിക്കോടിയിലും സിറ്റിങ് സീറ്റ് നിലനിർത്തി സിപിഎം

കോഴിക്കോട് തിക്കോടി പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐഎമ്മിലെ ഷീബ പുൽപ്പാണ്ടി തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ അഡ്വ: അഖില പുതിയോട്ടിലിനേക്കാൾ 448 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.791 വോട്ടുകൾ ലഭിച്ചു.

അഡ്വ: അഖിലപുതിയോട്ടിൽ 343 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ബിൻസിഷാജിക്ക് . 209വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രണ്ടാംസ്ഥാനത്തായിരുന്നു. ആകെ പോൾ ചെയ്ത വോട്ട് 1343.

കാഞ്ഞങ്ങാട്ടും അട്ടിമറി ഇല്ല

കാസർകോട് കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. സ്ഥാനാർത്ഥിയായ എൻ ഇന്ദിരയാണ് വിജയിച്ചത്. ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽ ഡി എഫ് -701,യുഡിഎഫ് - 234,ബിജെപി -72 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ ലഭിച്ചത്. സിപിഐ എം കൗൺസിലർ ജാനകിക്കുട്ടി മരിച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

കാണക്കാരി ജോസ് കെ മാണിക്ക്

കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് കുറുമുള്ളർ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിച്ച വിനിത രാഗേഷ് വിജയിച്ചു. 216 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ഗീതാ ശിവനെയാണ് തോൽപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മിനു മനോജ് (കേരളാ കോൺഗ്രസ് എം) ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്തംഗത്വം രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. ബിജെപി സ്ഥാനാർത്ഥി സവിത മിനിയും മത്സരിച്ചിരുന്നു. എൽഡിഎഫിനാണ് പഞ്ചായത്ത് ഭരണം.

കൊണ്ടാഴിയിലും തുടർച്ച

മായന്നൂർ കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ മൂത്തേടത്ത് പടി എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ഒ പ്രേമലത 416 വോട്ടുനേടി വിജയിച്ചു. ബിജെപിയിലെ ടി കെ സന്ധ്യയെയാണ് തോൽപ്പിച്ചത്.കോൺഗ്രസ് സ്ഥാനാർത്ഥി പി ആർ ഗ്രീഷ്മ മൂന്നാം സ്ഥാനത്താണുള്ളത്. വാർഡംഗമായിരുന്ന ടി ബി രാധ കാൻസർ ചികിത്സയ്ക്കിടെ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ വോട്ട് 1135ഉം പോൾ ചെയ്തത് 918 വോട്ടുമാണ്.

പാലമേൽ സീറ്റും ഇടതിന്

ആലപ്പുഴ ചാരുമൂട് പാലമേൽ പഞ്ചായത്ത് എരുമക്കുഴി വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐഎമ്മിലെ സജികുമാർ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി ശിവപ്രസാദ് , എൻഡിഎ സ്ഥാനാർത്ഥി ടി എസ് രവീന്ദ്രൻ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എമ്മിലെ കെ ബിജു അന്തരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വണ്ടന്മേട് പിടിച്ചെടുത്ത് യുഡിഎഫ്

വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അച്ചൻകാനത്ത് യുഡിഎഫിന് ജയം. യുഡിഎഫ് ന്റെ സൂസൻ ജേക്കബാണ് ജയിച്ചത്. എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലിസി ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്. എൻഡിഎയുടെ രാധാ അരവിന്ദാക്ഷൻ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ എൽ ഡി എഫ് സ്വതന്ത്ര സൗമ്യ സുനിൽ വിജയിച്ചതോടെ യുഡിഎഫിന് തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വാർഡാണ് അച്ചൻകാനം. സൗമ്യ സുനിൽ നിയമ നടപടി നേരിട്ടതിനെ തുടർന് രാജി വെയ്ക്കുകയായിരുന്നു.

ആകെയുള്ള 18 സീറ്റിൽ എൽ ഡി എഫിന് നിലവിൽ 7ഉം യു ഡി എഫ് ന് 6ഉം എൻഡിഎക്ക് 3 ഉം ഒരു സ്വതന്ത്രനുമടങ്ങുന്നതാണ് കക്ഷി നില.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP