Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് നാളെ തുടക്കം; പരിഗണിക്കു പൊതുമാനദണ്ഡത്തിനപ്പുറം വിജയസാധ്യത കൂടി; പുതിയ നിർദ്ദേശങ്ങൾ ഇ്‌ലാതെ സംസ്ഥാന സെ്ക്രട്ടറിയേറ്റ്

സിപിഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് നാളെ തുടക്കം; പരിഗണിക്കു പൊതുമാനദണ്ഡത്തിനപ്പുറം വിജയസാധ്യത കൂടി; പുതിയ നിർദ്ദേശങ്ങൾ ഇ്‌ലാതെ സംസ്ഥാന സെ്ക്രട്ടറിയേറ്റ്

സ്വന്തം ലേഖകൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥിനിർണയ ചർച്ച തിങ്കളാഴ്ച തുടങ്ങും. ഓരോ ജില്ലയിൽനിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധി ച്ചാകും സംസ്ഥാനനേതൃത്വത്തിന്റെ അന്തിമ തീരുമാനം.

ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥിനിർണയ ചർച്ചകൾക്ക് തുടക്കമിട്ടു. രണ്ടുതവണ നിയമസഭാംഗമായവരെ സംഘടനാ പ്രവർത്തനങ്ങളിലേക്കു നിയോഗിക്കുന്നതാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥിനിർണയത്തിനുള്ള പൊതു മാനദണ്ഡം. എന്നാൽ, ചില മണ്ഡലങ്ങളിൽ വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ചാകും തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് പുതുതായി നിർദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല.

മാർച്ച് ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റുകൾ യോഗംചേർന്ന് നിർദേശങ്ങൾക്ക് രൂപംനൽകി സംസ്ഥാന നേതൃത്വത്തിനു കൈമാറണം. ഇത് നാല്, അഞ്ച് തീയതികളിൽ ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം വിലയിരുത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമപട്ടികയ്ക്കു രൂപംനൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP