Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് തോറ്റമ്പിയപ്പോൾ ആഹ്ലാദിക്കുന്ന സഖാക്കളും അറിയുക! ഡൽഹി ഫലത്തിൽ സിപിഎമ്മിനും ഒന്നും അഭിനമാനിക്കാനില്ല; മത്സരിച്ചിടത്തെല്ലാം കെട്ടിവെച്ച കാശുപോയ സിപിഎം വോട്ടുകണക്കിൽ നോട്ടക്കും ബഹുദൂര പിന്നിലായി; സിപിഎമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ടുമാത്രം; ബിജെപിക്ക് കിട്ടിയത് വിദ്വേഷ രാഷ്ട്രീയത്തിന് മുഖമടച്ച മറുപടിയെന്ന് പറഞ്ഞ് ഡൽഹി ജനതയേയും കെജ്രിവാളിനെയും അഭിനന്ദിച്ച് സീതാറാം യെച്ചൂരി

കോൺഗ്രസ് തോറ്റമ്പിയപ്പോൾ ആഹ്ലാദിക്കുന്ന സഖാക്കളും അറിയുക! ഡൽഹി ഫലത്തിൽ സിപിഎമ്മിനും ഒന്നും അഭിനമാനിക്കാനില്ല; മത്സരിച്ചിടത്തെല്ലാം കെട്ടിവെച്ച കാശുപോയ സിപിഎം വോട്ടുകണക്കിൽ നോട്ടക്കും ബഹുദൂര പിന്നിലായി; സിപിഎമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ടുമാത്രം; ബിജെപിക്ക് കിട്ടിയത് വിദ്വേഷ രാഷ്ട്രീയത്തിന് മുഖമടച്ച മറുപടിയെന്ന് പറഞ്ഞ് ഡൽഹി ജനതയേയും കെജ്രിവാളിനെയും അഭിനന്ദിച്ച് സീതാറാം യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കാര്യമായ റോൾ ഒന്നും ഉണ്ടായിരുന്നില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഡൽഹിയിൽ സിപിഎമ്മിന് എത്രവോട്ടു കിട്ടി എന്നത് മലയാളം സൈബർ ലോകത്ത് പരസ്പ്പരം തർക്കിക്കാനുള്ള ഒരു വിഷയമാണ്. കാരണം കോൺഗ്രസ് വമ്പൻ തോൽവി നേരിട്ടപ്പോൾ അതിൽ അവരെ ട്രോൡക്കൊണ്ടു രംഗത്തുവന്നത് സിപിഎം സൈബർ സഖാക്കളായിരുന്നു. ഇതോടെ സിപിഎം മത്സരിച്ചിട്ട് എന്തായി ഫലമെന്ന് ചോദിച്ചു പിന്നാലെ പോകുകയായിരുന്നു കോൺഗ്രസിന്റെയും സൈബർ ഭടന്മാർ. ഡൽഹിയിലെ ബിജെപിയുടെ തോൽവി മറയ്ക്കാൻ കേരളത്തിലെ സംഘപരിവാർ വിഭാഗവും സിപിഎമ്മിനെ ട്രോളിക്കൊണ്ട് രംഗത്തുവരികയായിരുന്നു.

സിപിഎം ദയനീയ പ്രകടനമായിരുന്നു ഡൽഹിയിലും കാഴ്‌ച്ചവെച്ചത്. പ്രധാനമത്സരം നോട്ടയുമായിട്ടായിരുന്നു. ഡൽഹിയിൽ സിപിഎം ഇക്കുറി മൂന്ന് സീറ്റുകളാണ് മത്സരിച്ചിരുന്നത്. ബദർപൂർ മണ്ഡലത്തിൽ നിന്ന് ജഗദീഷ് ചന്ദ്, കർവാൾ മണ്ഡലത്തിൽ നിന്ന് രഞ്ജിത്ത് തിവാരി, വാസിർപൂരിൽ നിന്ന് ഷഹ്ദാർ റാം എന്നിവരാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് മത്സര രംഗത്ത് ഇറങ്ങിയത്. 70 സീറ്റുകൾ ആം ആദ്മി പാർട്ടിയും ബിജെപിയും പങ്കുവെച്ചെടുത്തപ്പോൾ സിപിഎം സീറ്റുകളുടെ എണ്ണത്തിലോ വോട്ടിങ് ശതമാനക്കണക്കിലോ ഏഴയലത്ത് പോലുമില്ല.

നോട്ടയുമായാണ് സിപിഎമ്മിന്റെ മത്സരം. നോട്ടയ്ക്ക് ഡൽഹിയിൽ 0.46 ശതമാനം വോട്ട് കിട്ടിയപ്പോൾ സിപിഎമ്മിനുള്ള വോട്ട് ശതമാനം വെറും 0.01 മാത്രമാണ്. മറ്റൊരു ഇടത് പാർട്ടിയായ സിപിഐയുടെ സ്ഥിതി വ്യത്യസ്തമല്ല. 0.02 ശതമാനമാണ് ഡൽഹിയിൽ സിപിഐക്ക് കിട്ടിയ വോട്ട്. അതേസമയം നോട്ടയ്ക്ക് 0.46 ശതമാനം വോട്ടാണ് ഉള്ളത്. ഡൽഹിയിൽ ഇക്കുറി മത്സരിച്ച പ്രധാന പാർട്ടികളിൽ ഏറ്റവും കുറവ് വോട്ടാണ് സിപിഎമ്മിന്റെത്.

ബദർപൂരിൽ സിപിഎം സ്ഥാനാർത്ഥി ജഗദീഷ് ചന്ദിന് ആകെ കിട്ടിയ വോട്ടുകളുടെ എണ്ണം വെറും 154 ആണ്. 0.29 ശതമാനം വോട്ടാണ് ജഗദീഷ് ചന്ദിന് ലഭിച്ചത്. ആം ആദ്മി പാർട്ടിയാണ് ബദർപൂരിൽ വിജയിച്ചിരിക്കുന്നത്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ആപ് സ്ഥാനാർത്ഥി ഗോപാൽ റായിക്കുള്ളത്. ബിജെപിയുടെ നാഗേഷ് ഗൗർ ആണ് രണ്ടാമതുള്ളത്. ആപ്പിന് 27,456 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 22509 വോട്ട് കിട്ടി.

കർവാൾ നഗറിൽ സിപിഎമ്മിന്റെ രഞ്ജിത് തിവാരിക്ക് 247 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 0.3 ആണ് വോട്ടിങ് ശതമാനം. ഈ മണ്ഡലത്തിൽ നോട്ടയ്ക്ക് 172 വോട്ടുകൾ ലഭിച്ചു. കർവാൾ നഗറിൽ വിജയം ബിജെപിക്കൊപ്പമാണ്. ബിജെപി സ്ഥാനാർത്ഥി മോഹൻ സിങ് ബിഷ്ട് 15,000ലധികം വോട്ടുകൾക്കാണ് ജയിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ദുർഗേഷ് പതകിനെയാണ് ബിജെപി തോൽപ്പിച്ചത്.

അതേസമയം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ഭരണ തുടർച്ച നേടിയ അരവിന്ദ് കെജ്രിവാൡനെയും ഡൽഹി ജനതയെയും അഭിനന്ദിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരിയും രംഗത്തുവന്നു. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും അക്രമത്തിനും ഡൽഹി അർഹിക്കുന്ന മറുപടി നൽകിയെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ആം ആദ്മി പാർട്ടിക്ക് ഭരണതുടർച്ച നൽകാൻ തീരുമാനിച്ച ഡൽഹി ജനതയെ അഭിനന്ദിച്ച് പാർട്ടിയെ തെരഞ്ഞെടുപ്പിൽ സഹായിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാൻ ഒറ്റകെട്ടായി നിന്ന ഡൽഹിക്ക് നന്ദിയെന്നാണ് പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അന്തിമ ഫലപ്രഖ്യാപനം വരുന്നതിനു മുന്നേ കെജ്രിവാളിന് അഭിനന്ദനമറിയിച്ചു. ജനം വികസനത്തിനാണ് വോട്ട് ചെയ്തതെന്നും അവർ ബിജെപിയെ തള്ളികളഞ്ഞെന്നുമായിരുന്നു മമതയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP