Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാലാം നിയമസഭയുടെ കാലാവധി തീരുക അടുത്ത വർഷം മേയിൽ; അസംബ്ലിക്ക് ഒരു വർഷമെങ്കിലും കാലാവധിയുള്ളപ്പോൾ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചട്ടം; കോവിഡിൽ അടുത്ത മാസം വോട്ടെടുപ്പ് നടത്തുക അസാധ്യം; രക്ഷപ്പെടുന്നത് ഇടത് വലത് മുന്നണികളും ബിജെപി സഖ്യവും; തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും ഈ സഭാ കാലത്ത് പിൻഗാമികളുണ്ടാകില്ല; ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ല

പതിനാലാം നിയമസഭയുടെ കാലാവധി തീരുക അടുത്ത വർഷം മേയിൽ; അസംബ്ലിക്ക് ഒരു വർഷമെങ്കിലും കാലാവധിയുള്ളപ്പോൾ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചട്ടം; കോവിഡിൽ അടുത്ത മാസം വോട്ടെടുപ്പ് നടത്തുക അസാധ്യം; രക്ഷപ്പെടുന്നത് ഇടത് വലത് മുന്നണികളും ബിജെപി സഖ്യവും; തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും ഈ സഭാ കാലത്ത് പിൻഗാമികളുണ്ടാകില്ല; ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിന് മുമ്പൊരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മുന്നണികൾ ആരും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. പ്രത്യേകിച്ച് ഭരണ മുന്നണി. കുട്ടനാടും ചവറയും ഇടതുപക്ഷം കഴിഞ്ഞ തവണ ജയിച്ചത് സ്ഥാനാർത്ഥി മികവിലാണ്. അല്ലെങ്കിൽ രണ്ടിടത്തും യുഡിഎഫിന് മുൻതൂക്കമുണ്ട്. കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും ജയിച്ചത് സ്വന്തം മികവിലാണ്. രണ്ട് പേരും മരിക്കുമ്പോൾ പകരക്കാരനെ കണ്ടെത്തി സ്ഥാനാർത്ഥിയാക്കാൻ പോലും ഇടതു മുന്നണിക്ക് കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനിടെയിൽ ആശ്വാസ വാർത്ത ഇടതുപക്ഷത്തെ തേടി എത്തുകയാണ്.

കൊറോണയാണ് ഇതിന് കാരണം. ലോക്ഡൗൺ മെയ്‌ മൂന്നു വരെ നീട്ടിയതോടെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള സാധ്യത തീരെ മങ്ങിയെന്നാണഅ സൂചന. ഉപതിരിഞ്ഞെടുപ്പിന് വേണ്ടി ഇളവുകൾ പെട്ടെന്നു പ്രഖ്യാപിച്ചുകൊണ്ടു കേന്ദ്രസർക്കാരോ തിരഞ്ഞെടുപ്പു കമ്മിഷനോ ഉപതിരഞ്ഞെടുപ്പിനു മുൻകൈ എടുക്കാൻ സാധ്യതയില്ല. അതായത് കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്തൊന്നും ഉപതിരിഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കില്ല. അടുത്ത മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇനി ചവറയിലും കുട്ടനാട്ടും പൊതു തിരഞ്ഞെടുപ്പിനൊപ്പം മാത്രമേ ഇലക്ഷൻ ഉണ്ടാകൂ. അതായയയയത് പതിനാലാം നിയമസഭയുടെ കാലാവധി കഴിയും വരെ കുട്ടനാടിനും ചവറയ്ക്കും ജനപ്രതിനിധി ഇല്ലാതിരിക്കാനാണു സാധ്യത.

നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പു നടത്താനാവൂ. 2016 മെയ്‌ 25നാണു പിണറായി സർക്കാർ അധികാരമേറ്റത്. അതിനാൽ മെയ്‌ 25നകമെങ്കിലും തിരഞ്ഞെടുപ്പ് നടത്തണം. ഇതിനുള്ള സാഹചര്യം കോവിഡുകാലത്ത് തീരെ ഇല്ല. അതുകൊണ്ട് തന്നെ ചവറയിലും കുട്ടനാടും ഉപ തിരഞ്ഞെടുപ്പിനുള്ള സാധ്യത അടയുകാണ്. മെയ്‌ മൂന്നുവരെ എന്തായാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിടയില്ല. വോട്ടെടുപ്പ് തീയതിക്ക് ഒരു മാസം മുൻപെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കണം. അതുകൊണ്ട് തന്നെ മെയ്‌ 3ന് ശേഷം പ്രഖ്ാപിച്ചാലും ജൂണിൽ മാത്രമേ വോട്ടെടുപ്പ് നടത്താനാകൂ. അങ്ങനെ തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യവുമില്ല.

ബിജെപിക്കു സാധ്യതയൊന്നുമില്ലാത്ത രണ്ടു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനായി കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷനു മേൽ സമ്മർദം ചെലുത്താൻ കേന്ദ്രസർക്കാരും തുനിയില്ല. ഇതോടെ എല്ലാ മുന്നണികളും ഉപതിരഞ്ഞെടുപ്പിന്റെ ഭീതിയിൽ നിന്ന് മാറുകയാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കോവിഡ് എത്തിയത്. ലോക് ഡൗൺ കാലം കഴിഞ്ഞാലും കോവിഡിന്റെ ഭീതിയിൽ നിയന്ത്രണം തുടരും. അതുകൊണ്ട് തന്നെ ജൂണിലും വോട്ടെടുപ്പ് അസാധ്യമാണ്. അങ്ങനെ കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത പൂർണ്ണമായും അടയുകയാണ്. നവംബറോടെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കണം. അതും നീട്ടി വയ്ക്കാനാണ് സാധ്യത.

മുന്മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കു മുന്നണികൾ കടക്കാനിരിക്കുമ്പോഴാണു കോവിഡ് എല്ലാം സ്തംഭിപ്പിച്ചത്.കേരളകോൺഗ്രസ് മത്സരിച്ചുവന്ന കുട്ടനാട് സീറ്റ് ആ പാർട്ടിയിലെ തർക്കം മൂലം കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചന നൽകിയിരുന്നു. ഇത് യുഡിഎഫിനും തലവേദനയാകുമായിരുന്നു. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന് കൈകാര്യം ചെയ്യുക വെല്ലുവളിയായിരുന്നു. അതുകൊണ്ട് കുട്ടനാട്ടിൽ വോട്ടെടുപ്പില്ലാത്തത് കോൺഗ്രസിനും ആശ്വാസമാണ്.

തോമസ് ചാണ്ടിക്ക് അനുയോജ്യനായ പിൻഗാമി എൻസിപിയിൽ ഇല്ലാഞ്ഞതിനാൽ സ്ഥാനാർത്ഥി നിർണയം ആ പാർട്ടിയിലും ഇടതുമുന്നണിയിലും പ്രതിസന്ധിയായിരുന്നു. ബിജെപിയുടെ എൻഡിഎയും ആശയക്കുഴപ്പത്തിലായിരുന്നു. ബിഡിജെഎസിലെ ഭിന്നതയായിരുന്നു ഇതിന് കാരണം. എൻ. വിജയൻപിള്ളയുടെ നിര്യാണത്തോടെ ചവറ സീറ്റ് നിലനിർത്തുക എളുപ്പമാകില്ലെന്ന വെല്ലുവിളിയും എൽഡിഎഫ് നേരിട്ടിരുന്നു. സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ കഴിഞ്ഞതവണ സ്ഥാനാർത്ഥിയായിരുന്ന ഷിബു ബേബിജോണിനും യുഡിഎഫിനുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചവറയിൽ യുഡിഎഫിന് നഷ്ടം സംഭവിക്കും.

രണ്ടും സിറ്റിങ് സീറ്റുകളായതിനാൽ പോരാട്ടം ഇടതുമുന്നണിക്ക് അഭിമാന പ്രശ്‌നവുമാകുമായിരുന്നു. മുന്നണികളുടെ തദ്ദേശതിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെയും കോവിഡ് തടസ്സപ്പെടുത്തി. ഒക്ടോബർ, നവംബർ മാസങ്ങളിൽ പൂർത്തിയാക്കേണ്ട തിരഞ്ഞെടുപ്പ് യഥാസമയം നടക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP