Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾ

മധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പു കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണ്ണായകമായിരുന്നു. അന്തിമ ഫലത്തിൽ ചരിക്കുന്നത് ബിജെപിയാണ്. മധ്യപ്രദേശിൽ ബിജെപിയുടെ ശിവരാജ് സിങ് ചൗഹാൻ അധികാരം ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കമൽനാഥിനെ അധികാരത്തിലേറ്റാൻ 27 സീറ്റും നിർണ്ണായകമായിരുന്നു. ഇതിൽ 22 എംഎൽഎ.മാരുമായാണ് ജ്യോതിരാദിത്യസിന്ധ്യ മറുകണ്ടം ചാടിയത്. പിന്നീട് നാലുപേർകൂടി ബിജെപി.യിലേക്ക് ചേക്കേറി. കൂറുമാറ്റനിരോധനനിയമം മറികടക്കാൻ ഇവർ രാജിവെച്ച ഒഴിവിലാണ് 26 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി.യുടെയും കോൺഗ്രസിന്റെയും ഓരോ എംഎൽഎ. മാരുടെ മരണത്തെത്തുടർന്നാണ് മറ്റുരണ്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതിൽ 18 ഇടത്ത് ബിജെപി ജയിച്ചു കയറുമെന്നാണ് സൂചന. ഇതോടെ ബിജെപി അധികാരം ഉറപ്പിക്കുകയാണ്.

ജ്യോതിരാദിത്യസിന്ധ്യയെ മറുകണ്ടം ചാടിച്ച അമിത് ഷായുടെ തന്ത്രമാണ് വിജയിക്കുന്നത്. അതുകൊണ്ട് തന്നെ സമാനമായ ഇടെപടൽ മറ്റിടങ്ങളിൽ ഇനി ഉണ്ടാകാനും സാധ്യതയുണ്ട്. കർണ്ണാടകയിലും മറ്റും ഇതേ തന്ത്രം പരീക്ഷിക്കുകയും ബിജെപി വിജയിക്കുകയും ചെയ്തിരുന്നു. മധ്യപ്‌ദേശിൽ ബിജെപി.യും കോൺഗ്രസും തമ്മിൽ എന്നതിനെക്കാൾ കോൺഗ്രസും സിന്ധ്യയും തമ്മിലുള്ള മത്സരമായി വിലയിരുത്തിയിരുന്നു ഈ ഉപതിരഞ്ഞെടുപ്പിൽ.

28 സീറ്റിലും ജയിച്ചാലേ കോൺഗ്രസിന് തിരിച്ച് അധികാരത്തിലെത്താനാവൂ. 230 അംഗ സഭയിൽ കോൺഗ്രസിനിപ്പോൾ 87 അംഗങ്ങളാണുള്ളത്. നിലവിലുള്ള നാലുസ്വതന്ത്രരും രണ്ട് ബി.എസ്‌പി. അംഗങ്ങളും ഒരു എസ്‌പി. അംഗവും പിന്തുണച്ചാൽപ്പോലും അധികാരത്തിലെത്താൻ 21 സീറ്റിലെങ്കിലും ജയിക്കണം. 107 അംഗങ്ങളുള്ള ബിജെപി.ക്ക് ഭരണം ഉറപ്പിക്കാൻ എട്ടുസീറ്റുകൂടി മതി. അതുകൊണ്ട് തന്നെ ബിജെപി അധികാരം നിലനിർത്തുമെന്ന ഇതോടെ വ്യക്തമാകുകയാണ്.

ജനസ്വാധീനമുള്ള തന്നെ കോൺഗ്രസ് ഒതുക്കാൻ ശ്രമിച്ചു എന്നാരോപിച്ച സിന്ധ്യ തന്റെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ കരുത്ത് കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പഴയപാർട്ടിയുടെ ചിഹ്നത്തിന് അറിയാതെ വോട്ടുചോദിച്ച് നേതാക്കൾക്ക് അബദ്ധംപറ്റാറുണ്ട്. ജ്യോതിരാദിത്യസിന്ധ്യയുടെ അത്തരമൊരു നാക്കുപിഴ മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലത്തിൽ പ്രതിഫലിച്ചില്ല.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന 28 മണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാ സീറ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചതു കോൺഗ്രസാണെങ്കിലും കണക്കുകൾ ബിജെപിക്ക് അനുകൂലമായിരുന്നു. സിന്ധ്യ ഫാക്ടറായിരുന്നു ഇതിന് കാരണം. പ്രചാരണത്തിനിടെ ബിജെപിക്കെതിരെയും സിന്ധ്യയ്ക്കെതിരെയും നിശിത വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. ഇതൊന്നും ഫലം കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP