Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇഷ്ടം അമേരിക്കയും കാനഡയും ഓസ്ട്രേലിയയും; പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടനും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശ യൂണിവേഴ്സിറ്റികൾ

പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇഷ്ടം അമേരിക്കയും കാനഡയും ഓസ്ട്രേലിയയും; പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടനും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശ യൂണിവേഴ്സിറ്റികൾ

സ്വന്തം ലേഖകൻ

വിദേശത്തേക്ക് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ ഇടം അമേരിക്കയാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് കാനഡയും ഓസ്ട്രേലിയയും. പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാലാണ് ഈ മൂന്ന് രാജ്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടമായിരിക്കുന്നത്. ഇക്കാര്യത്തിൽ യുകെ കർക്കശമായ നയങ്ങൾ പിന്തുടർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കാനായി യുകെയിലേക്ക് പോകുന്നത് കുറയുകയുമാണ്. ഈ ഒരു സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടൻ രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശയൂണിവേഴ്സിറ്റികൾ മുന്നോട്ട് പോവുകയാണ്.

വിദേശ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് റൈറ്റുകൾ ദീർഘിപ്പിക്കുന്നതിനായി യുകെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ യുകെയിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഏറെ പ്രതീക്ഷയേകുന്നതാണ്. 2019 മാർച്ച് വരെയുള്ള സമയത്തിനിടെ 21,000ത്തിൽ അധികം സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടനെ പഠനത്തിനുള്ള ആകർഷകമായ ഒരു ഡെസ്റ്റിനേഷനായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം ഇവിടെ താമസിച്ച് ജോലി ചെയ്യുന്ന സമയ പരിധി നീട്ടുന്നതെന്നാണ് ഒഫീഷ്യലുകൾ വിശദീകരിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനായി ഒരു വൈറ്റ് പേപ്പർ പുറത്തിറക്കിയിട്ടുമുണ്ട്.

പഠനത്തിന് ശേഷം ജോലി ചെയ്യുന്നതിനുള്ള നിയമങ്ങളിലും മറ്റും വമ്പിച്ച ഇളവുള്ളതിനാണ് ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയ,കാനഡ എന്നിവ കൂടുതലായി ആകർഷിക്കുന്ന സ്റ്റഡി ഡെസ്റ്റിനേഷനുകളായി മാറിയിരിക്കുന്നത്. ഇതിലൂടെ ഇക്കാര്യത്തിൽ അവ യുകെയെ മറികടക്കുകയും ചെയ്തിരുന്നു.എന്നാൽ പുതുതായി ചുമതലയേറ്റിരിക്കുന്ന ബോറിസ് ജോൺസൻ സർക്കാർ കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും അതിലൂടെ ഇക്കാര്യത്തിൽ യുകെയ്ക്ക് കൈവിട്ട് പോയ നല്ല കാലത്തെ തിരിച്ച് പിടിക്കാനുമാണ് തിരക്കിട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് പുതിയ റിപ്പോർട്ട്.

യുകെയിൽ പഠനത്തിനായി രജിസ്ട്രർ ചെയ്തിരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിസക്ക് അപേക്ഷിക്കുന്ന 96 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾക്കും അത് ലഭിക്കുന്നുമുണ്ടെന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണറായ ഡൊമിനിക് അസ്‌ക്യുത്ത് വെളിപ്പെടുത്തുന്നത്. വിദേശങ്ങളിൽ 7,52,725 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് പാർലിമെന്റിൽ വ്യക്തമാക്കിയിരിക്കുന്നത്.ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ആദ്യംപരിഗണിക്കുന്നത് യുഎസിനെയാണ്. ഇക്കാര്യത്തിൽ കാനഡയും ഓസ്ട്രേലിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. യുഎസിൽ 2,11,703 ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

2006ൽ കാനഡ പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോഗ്രാം(പിജിഡബ്ല്യൂപിപി) ആവിഷ്‌കരിച്ചിരുന്നു. കനേഡിയൻ പിആറിന് അർഹരാക്കുന്നതിനായി വിദേശവിദ്യാർത്ഥികൾക്ക് ഇതിലൂടെ പഠനത്തിന് ശേഷം വർക്ക് എക്സ്പീരിയൻസ് നേടുന്നതിനാണ് അവസരം ലഭിച്ചിരുന്നത്. ഓസ്ട്രേലിയയുടെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ നയങ്ങളും വിദേശവിദ്യാർത്ഥികളെ ഓസ്ട്രേലിയയിൽ പിആർ നേടുന്നതിന് പ്രചോദിപ്പിക്കുന്നതാണ്. എന്നാൽ അതേ സമയം 2011ൽ യുകെ പോസ്റ്റ് സ്റ്റഡി വർക്ക് റൈറ്റുകൾ നിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനെ തുടർന്ന് 2011ൽ 38,677 ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിൽ പഠിച്ചിരുന്നുവെങ്കിൽ 2016ൽ അത് 16,655 പേരായി താഴുകയായിരുന്നു.

2017ലെ കണക്ക് പ്രകാരം വിദേശവിദ്യാർത്ഥികൾ യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് വർഷത്തിൽ 25 ബില്യൺ പൗണ്ടിന്റെ നേട്ടമാണുണ്ടാക്കിയിരുന്നത്. പ്രാദേശിക തൊഴിലുകളും പ്രാദേശിക ബിസിനസുകളും വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പോസ്റ്റ് സ്റ്റഡി വർക്കിനുള്ള സമയം വർധിപ്പിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് ആലോചിക്കുന്നത്. നിലവിൽ ഇതിന് അനുവദിച്ചിരിക്കുന്ന നാല് മാസം 12 മാസമായി വർധിപ്പിക്കുന്നതിനുള്ള നിർദേശമാണ് ഉയർന്ന് വന്നിരിക്കുന്നതെന്നാണ് നോർത്ത് ഇന്ത്യ ബ്രിട്ടീഷ് കൗൺസിൽ ഡയറക്ടറായ ടോം ബെർട് വിസിൽ പറയുന്നത്.

ഗെറ്റ്റെഡിഫോർക്ലാസ് എന്ന പേരിലുള്ള ഒരു കാംപയിനും യുകെ ഗവൺമെന്റ് അടുത്ത മാസം മുതൽ ആരംഭിക്കുന്നുണ്ട്. അപ്ലിക്കേഷൻപ്രൊസസിൽ വിദേശവിദ്യാർത്ഥികളെ സഹായിക്കുന്നതിനും അപേക്ഷ നേരത്തെ സമർപ്പിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP