Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീറ്റ് പരീക്ഷാ ഫലം: റാങ്ക് പട്ടികയിലെ ആദ്യ 50 പേരിൽ മൂന്ന് മലയാളികൾ; രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാലിന് ഒന്നാം റാങ്ക്; കേരളത്തിൽ നിന്നും യോഗ്യത നേടിയത് 66.59 ശതമാനം ആളുകൾ; മെഡിക്കൽ പ്രവേശനത്തിന് ഇക്കുറി അർഹത നേടിയത് 7,97,042 പേർ

നീറ്റ് പരീക്ഷാ ഫലം: റാങ്ക് പട്ടികയിലെ ആദ്യ 50 പേരിൽ മൂന്ന് മലയാളികൾ; രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാലിന് ഒന്നാം റാങ്ക്; കേരളത്തിൽ നിന്നും യോഗ്യത നേടിയത് 66.59 ശതമാനം ആളുകൾ; മെഡിക്കൽ പ്രവേശനത്തിന് ഇക്കുറി അർഹത നേടിയത് 7,97,042 പേർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലെ ആദ്യ 50 പേരിൽ മൂന്ന് മലയാളികളുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. 720ൽ 701 മാർക്കാണ് നളിൻ നേടിയത്. 66.59 ശതമാനം ആളുകളാണ് കേരളത്തിൽ നിന്നും യോഗ്യത നേടിയത്. കേരളത്തിൽ നിന്നുള്ള അതുൽ മനോജ് 29ാം റാങ്ക് നേടി.

ഡൽഹിയിൽ നിന്നുള്ള ഭവിക് ബൻസാൽ, ഉത്തർപ്രദേശിൽ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാർത്ഥികൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവർക്കും 700 മാർക്കാണ് ലഭിച്ചത്. 695 മാർക്ക് നേടി തെലങ്കാനയിൽ നിന്നുള്ള മാധുരി റെഡ്ഡി പെൺകുട്ടികളിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ ഏഴാം റാങ്കും നേടി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 7,97,042 വിദ്യാർത്ഥികൾ ഉന്നതപഠനത്തിന് അർഹത നേടി.

മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ നടന്നത്. കർണാടയിൽ ട്രെയിൻ വൈകിയതിനെ തുടർന്ന് എത്താൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും ഒഡീഷയിൽ ഫോണി ചുഴലിക്കാറ്റിനെ തുടർന്ന് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൽക്കുമായി മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു. പ്രവേശന പരീക്ഷയുടെ ഫൈനൽ ആൻസർ കീ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് എൻടിഎ പ്രസിദ്ധീകരിച്ചിരുന്നു. 

നീറ്റ് ഫലമറിയാൻ സന്ദർശിക്കൂ:  http://ntaneet.nic.in/  അല്ലെങ്കിൽ  http://mcc.nic.in/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP