Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് നാളെ മുതൽ പഠനം ഓൺലൈനിൽ; സ്‌കൂളുകളിൽ വിക്ടേഴ്സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചും ക്ലാസുകൾ; ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ പുറത്തിറങ്ങി; തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിക്ടേഴ്‌സ് ചാനൽ അധികൃതരും; രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനമില്ല

സംസ്ഥാനത്ത് നാളെ മുതൽ പഠനം ഓൺലൈനിൽ; സ്‌കൂളുകളിൽ വിക്ടേഴ്സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചും ക്ലാസുകൾ; ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ പുറത്തിറങ്ങി; തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിക്ടേഴ്‌സ് ചാനൽ അധികൃതരും; രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനമില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തരപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. സ്‌കൂളുകളിൽ വിക്ടേഴ്സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളുപയോഗിച്ചുമായിരിക്കും ക്ലാസുകൾ നടക്കുക. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്‌കൂളുകളിലെ പ്രധാനാധ്യപകർ സ്വകരിക്കണം.

സ്‌കൂളുകളിൽ ഓരോ ക്ലാസുകാർക്കും പ്രത്യക സമയക്രമം നിശ്ചയിച്ചായിരിക്കും പഠനം നടത്തുക. സമയക്രമം സംബന്ധിച്ച വിവരങ്ങൾ ഇന്ന് പുറത്തിറക്കും. ഇതിനു പുറമേ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ പഠന ക്ലാസുകൾ യൂട്യൂബിൽ നിന്ന് കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഏർപ്പെടുത്തും.സ്‌കൂളുകൾ തുറക്കുന്നതുവരെ അദ്ധ്യാപകർ സ്‌കൂളിൽ എത്തേണ്ടതില്ല. വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അദ്ധ്യാപകർക്ക് കുട്ടികളുമായി വാട്സാപ്പ് ഗ്രൂപ്പിൽ വിലയിരുത്തൽ നടത്താം.

കോളജുകളിൽ സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ വിവിധ വിഡിയോ ആപ്ലിക്കേഷനുകൾ വഴിയായിരിക്കും ക്ലാസുകൾ നടക്കുക. അതാത് ജില്ലകളിലെ അദ്ധ്യാപകർ റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളജുകളിലെത്തണം. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ ക്ലാസുകൾ ഈ മാസം മുഴുവൻ തുടരാനാണ് സാധ്യത. ഓൺലൈൻ പഠനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിക്ടേഴ്സ് ചാനൽ സിഇഒ കെ അൻവർ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. ടിവിയോ സംവിധാനങ്ങളോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കും. അത്തരം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാവില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രവേശനോത്സവത്തിന്റെ ആഘോഷലഹരികളില്ലാതെയാണ് നാളെ സംസ്ഥാനത്ത് അധ്യയന വർഷം ആരംഭിക്കുന്നത്. വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടക്കുക. പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യ ആഴ്ചത്തെ ക്ലാസുകൾ. ഈ ദിവസങ്ങളിലെ ക്ലാസുകൾ വീണ്ടും സംപ്രേഷണം ചെയ്യും. രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവർക്ക്, ക്ലാസ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച വിലയിരുത്തിയ ശേഷം വേണ്ടി വന്നാൽ മാറ്റങ്ങളോടെ പദ്ധതി പരിഷ്‌കരിക്കുമെന്നും വിക്ടേഴ്സ് ചാനൽ അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ചത്തെ ടൈംടേബിൾ:

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്‌സ്, 10ന് കെമിസ്ട്രി.
പത്താം ക്ലാസ്: 11.00 മണിക്ക് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന് ജീവശാസ്ത്രം.
പ്രൈമറി വിഭാഗത്തിൽ ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം. രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം. മൂന്നാം ക്ലാസിന് ഒരു മണിക്ക് മലയാളം. നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്.

അഞ്ച്, ആറ്, ഏഴ് ക്ലാസുകൾക്കായി മലയാളം - ഉച്ചക്ക് യഥാക്രമം 2.00, 2.30, 3.00.
എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക് രസതന്ത്രം.
ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്. അഞ്ച് മണിക്ക് ഗണിതശാസ്ത്രം.

പന്ത്രണ്ടാം ക്ലാസിലുള്ള നാല് വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയാകും.

കൈറ്റ് വിക്ടേഴ്‌സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്‌വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിലാണ് ചാനൽ ലഭിക്കുക. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറിൽ ചാനൽ ലഭിക്കും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റർമാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയിൽ കൈറ്റ് വിക്ടേഴ്‌സ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനുപുറമെ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫേസ്‌ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും.

ആദ്യ ആഴ്ച പരീക്ഷണ സംപ്രേഷണമായതിനാൽ ജൂൺ ഒന്നിലെ ക്ലാസുകൾ അതേക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. വീട്ടിൽ ടി.വിയോ സ്മാർട്ട് ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകൾ കാണാൻ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ അദ്ധ്യാപകർ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകർ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂനിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏർപ്പെടുത്താനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ ആവശ്യകതക്കനുസരിച്ച് കൈറ്റ് സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്തുകൊണ്ടുപോയി ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.



സംപ്രേഷണ സമയത്തോ, ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവർക്കായി പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‌ളൈനായി കാണിക്കുന്നതുൾപ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും ഏർപ്പെടുത്തും.

ലൈവ് ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ

* സംസ്ഥാന സിലബസിൽ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ഓൺലൈൻ പഠനം
* ക്ലാസുകളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെൃ
facebook.com/victers educhannel വഴിയും തത്സമയം ക്ലാസ് ലഭ്യമാകും.
* പ്ലസ്ടു രണ്ട് മണിക്കൂർ, പത്താം ക്ലാസ് ഒന്നര മണിക്കൂർ, ഹൈസ്‌കൂൾ ഒരു മണിക്കൂർ, പ്രൈമറി ക്ലാസുകൾക്ക് അര മണിക്കൂർ എന്നിങ്ങനെയാണ് സമയം.

* തിങ്കൾ മുതൽ വെള്ളി വരെയാണ് ലൈവ് ക്ലാസുകൾ.
* ശനി, ഞായർ ദിവസങ്ങളിൽ പുനഃസംപ്രേഷണമുണ്ടാകും.
* കൈറ്റ് പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ചായിരിക്കും ക്ലാസുകൾ സംപ്രേഷണം ചെയ്യുക.
* സംപ്രേഷണ സമയത്ത് ക്ലാസ് കാണാൻ കഴിഞ്ഞില്ലെങ്കിൽ പുനഃസംപ്രേഷണ സമയത്തോ വെബ്‌സൈറ്റിലൂടെയോ (victers.kite.kerala.gov.in) യൂട്യൂബ് ചാനലിലൂടെയോ (youtube.com/itsvicters) കാണാം.
* ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും ചേർന്ന് സൗകര്യം ഒരുക്കണം.

കോളജുകളിലും പഠനം ഓൺലൈനിൽ

* ക്ലാസുകൾ രാവിലെ 8.30 മുതൽ 1.30 വരെ.
* കോളജുകൾ തെരഞ്ഞെടുക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലായിരിക്കും ക്ലാസ്.
* ക്ലാസിൽ ഹാജരാകുന്നവരുടെ ഹാജർ രേഖപ്പെടുത്തും.
* കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അദ്ധ്യാപകർ കോളജിൽ ഹാജരാകണം. മറ്റുള്ളവർ വീട്ടിലിരുന്ന് ക്ലാസെടുക്കണം.
* ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP