Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപൂർവ്വങ്ങളിൽ അപൂർവ്വമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത് സിങ്കപ്പൂർ; യേശുദാസും എസ് പി ബിയും ഇരുവരുടേയും മക്കളും കെഎസ് ചിത്രയും ഒരേ വേദിയിൽ; മനസ് നിറഞ്ഞ് വോയ്‌സ് ഓഫ് ലെജന്റ്‌സ് കാണാനെത്തിയവർ

അപൂർവ്വങ്ങളിൽ അപൂർവ്വമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത് സിങ്കപ്പൂർ; യേശുദാസും എസ് പി ബിയും ഇരുവരുടേയും മക്കളും കെഎസ് ചിത്രയും ഒരേ വേദിയിൽ; മനസ് നിറഞ്ഞ് വോയ്‌സ് ഓഫ് ലെജന്റ്‌സ് കാണാനെത്തിയവർ

മറുനാടൻ മലയാളി ബ്യൂറോ

പൂർവ്വങ്ങളിൽ അപൂർവ്വമായ കാഴ്ചയ്ക്കാണ് ഇന്നലെ സിങ്കപ്പൂർ സാക്ഷ്യം വഹിച്ചത്. യേശുദാസും എസ് പി ബാലസുബ്രമണ്യവും അവരുടെ മക്കളും കെ എസ് ചിത്രയും ഒരേ വേദിയിൽ. സിങ്കപ്പൂരിൽ അടുത്തിടെ സംഘടിപ്പിച്ച 'വോയ്സ് ഓഫ് ലെജന്റ്‌സ് എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂർവ സംഗമം.ആദ്യം മക്കൾ ഒന്നിച്ച് പാടാനാരംഭിച്ചു. ദളപതി എന്ന ചിത്രത്തിലെ കാട്ടുകുയിലെ എന്ന ഗാനമാണ് ആലപിച്ചത്. പാട്ടു കുറച്ചു പിന്നിട്ടപ്പോൾ അവരെ നിരീക്ഷിക്കാൻ നടന്നെത്തി അച്ഛന്മാർ. അങ്ങനെ തികച്ചും നാടകീയമായിട്ടായിരുന്നു യേശുദാസും എസ് പി ബിയും വേദിയിലേക്ക് കയറിവന്നത്. കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ ഗായിക ചിത്രയും എത്തി. എല്ലാവരും ഒരുമിച്ച് പാടുന്നത് കണ്ട് അമ്പരന്നിരിക്കുകയായിരുന്നു വേദിയിലിരുന്ന എല്ലാവരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP