Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സാരി വാങ്ങിക്കൊടുത്താൽ പിന്നെ പ്ലീറ്റ് പിടിക്കലും പിന്ന് കുത്തലും എന്റെ പണിയാണ്; അതുകൊണ്ട് വല്ല ചുരിദാറോ, വെസ്റ്റേൺ ഡ്രസ്സോ ഇട്ടോളാൻ പറഞ്ഞു ഞാൻ'; സാരി വാങ്ങിത്തരില്ലെന്ന ഗായിക സുജാതയുടെ പരാതിക്ക് രസകരമായ മറുപടി നൽകി ഭർത്താവ്

'സാരി വാങ്ങിക്കൊടുത്താൽ പിന്നെ പ്ലീറ്റ് പിടിക്കലും പിന്ന് കുത്തലും എന്റെ പണിയാണ്; അതുകൊണ്ട് വല്ല ചുരിദാറോ, വെസ്റ്റേൺ ഡ്രസ്സോ ഇട്ടോളാൻ പറഞ്ഞു ഞാൻ'; സാരി വാങ്ങിത്തരില്ലെന്ന ഗായിക സുജാതയുടെ പരാതിക്ക് രസകരമായ മറുപടി നൽകി ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

ഗായിക സുജാത മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കലാകാരിയാണ്. പ്രണയവും, കുസൃതിയും സ്‌നേഹവും നിറഞ്ഞ പാട്ടുകളുമായി കേരളക്കരയെ ത്രസിപ്പിച്ച ഭാവഗായികയാണ് സുജാത. സുജാതയുടെ കുടുംബത്തെക്കുറിച്ചറിയാൻ എല്ലാവർക്കും നല്ല താൽപര്യമാണ്. കാരണം കുടുംബത്തിൽ തന്നെ മറ്റൊരു ഗായികയും കൂടിയുണ്ട്. ഒപ്പം ഭർത്താവുമായുള്ള സുജാതയുടെ അടുപ്പവും ചർച്ചാ വിഷയം തന്നെ. 1981ലാണ് ഡോ കൃഷ്ണമോഹനുമായി സുജാതയുടെ വിവാഹം നടക്കുന്നത്. വർഷങ്ങൾ ഇത്രയധികം കടന്നുപോയിട്ടുണ്ടെങ്കിലും ഇന്നും ഇവർക്കിടയിൽ പ്രണയമാണെന്ന് തെളിയിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം സ രി ഗ മ പ വേദിയിൽ നടന്നത്. തനിക്ക് ഭർത്താവ് സാരി വാങ്ങിത്തരാറില്ല എന്ന് പറഞ്ഞ് സുജാത നിൽക്കുമ്പോഴാണ് വേദിയിലേക്ക് അപ്രതീക്ഷിതമായി മോഹൻ കടന്ന് വരുന്നത്.

തനിക്ക് സാരി മോഹൻ അങ്ങിനെ വാങ്ങാറില്ല കല്യാണത്തിന് മുൻപ് വാങ്ങി തന്നിരുന്നു. മോഹനുള്ള ഷർട്ടും താനാണ് സെലക്ട് ചെയ്യുന്നതെന്ന് സുജാത പറഞ്ഞു. എന്നാൽ സുജാതയ്ക്ക് സാരി വാങ്ങിനൽകാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് മോഹൻ. വളരെ രസകരമായിട്ടാണ് മോഹൻ അത് പറഞ്ഞത്. സുജൂന് സാരി ഉടുക്കാൻ താത്പര്യം ഇല്ല! കാരണം എനിക്ക് വലിയ പണി കിട്ടും. സാരി ഉടുക്കാൻ പുറപ്പെട്ടാൽ ഒരു അങ്കമാണ് വീട്ടിൽ പിന്നെ നടക്കുക. അവിടെ പിടിച്ചു തരൂ, ഇവിടെ പിടിച്ചു തരൂ, പ്ലീറ്റ് പിടിച്ചു തരൂ, പിൻ കുത്തി തരൂ, പിന്നെ രണ്ടുമണിക്കൂർ ഞാൻ അതിന്റെ പിറകെ നടക്കണം. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങി നൽകാത്തത്. മാത്രമല്ല താൻ ഇനി മുതൽ വല്ല ചുരിദാറോ, വെസ്റ്റേൺ ഡ്രസ്സോ അതുമല്ലെങ്കിൽ വല്ല മിനി സ്‌കേർട്ടും ഇട്ടോളാനും പറഞ്ഞു നൽകി', മോഹന്റെ ഈ വാക്കുകൾ കേട്ട് സദസ്സ് മുഴുവൻ പൊട്ടിച്ചിരിക്കാനും തുടങ്ങി. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിൽ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. 1975-ൽ ''ടൂറിസ്റ്റ് ബംഗ്ലാവ്'' എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. പിന്നീട് മലയാള സിനിമരംഗത്തെ സജീവസാന്നിധ്യമായി മാറി. പന്ത്രണ്ടു വയസ്സ് മുതലാണ് സുജാത മലയാള സിനിമയിൽ പാടാൻ തുടങ്ങിയത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP