Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഊബറും ബജാജും ചേർന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളിൽ സുരക്ഷാ മറ സ്ഥാപിക്കുന്നു

ഊബറും ബജാജും ചേർന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളിൽ സുരക്ഷാ മറ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഊബറും ബജാജ് ഓട്ടോയും ചേർന്ന് രാജ്യത്തെ ഒരു ലക്ഷത്തോളം ഓട്ടോകളിൽ സുരക്ഷിത മറ സ്ഥാപിക്കുന്നു. ഡ്രൈവറുടെ സിറ്റിന് തൊട്ടു പിന്നിലായിട്ടാണ് സ്ഥാപിക്കുക. ഡ്രൈവർമാർക്കും യാത്രക്കാർക്കും ഇടയിലുള്ള സാമൂഹ്യ അകലം പാലിക്കുന്നതിനും സഹായിക്കും. അസാധാരണമായ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായി യാത്ര ചെയ്യാൻ ഇതു വഴിയൊരുക്കും.

ന്യൂഡൽഹി, മുംബൈ, പൂണെ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മൈസൂർ, മധുര തുടങ്ങി 20 നഗരങ്ങളിലെ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാസ്‌ക്ക്, ഹാൻഡ് സാനിറ്റൈസർ, വാഹനം അണുമുക്തമാക്കാനുള്ള സാമഗ്രികൾ എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകളും നൽകുന്നുണ്ട്. പിപിഇയുടെ കൃത്യമായ ഉപയോഗത്തിനും വാഹനത്തിൻ സാനിറ്റൈസേഷൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനുമായി ഊബർ ആപ്പിലൂടെ ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

സേവനം പുനരാരംഭിച്ച ഊബർ ഏറ്റവും സുരക്ഷിതമായിരിക്കാനായി ലക്ഷക്കണക്കിന് വരുന്ന റൈഡർമാർക്ക് ആവശ്യമായ സുരക്ഷാ സഹായങ്ങൾ ഒരുക്കുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ആദരിക്കപ്പെടുന്നതുമായ ബ്രാൻഡായ ബജാജുമായുള്ള സഹകരണത്തിലൂടെ എല്ലാവരുടെയും സുരക്ഷയോടുള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാകുന്നതെന്നും വരും മാസങ്ങളിൽ ഡ്രൈവർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ മനസമാധാനത്തിനുമായി സഹകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഊബർ എപിഎസി ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ നന്ദിനി മഹേശ്വരി പറഞ്ഞു.
രാജ്യം തുറക്കുമ്പോൾ ഡ്രൈവർമാരുടെ സഹായത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി ബജാജ് ഓട്ടോ കൂടെയുണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് ഒരു ലക്ഷത്തിലധികം ഡ്രൈവർമാർക്ക് സുരക്ഷാ മറ സ്ഥാപിക്കുന്നതും അണുമുക്ത സാമഗ്രികൾ നൽകുന്നതെന്നും ബജാജ് ഓട്ടോ ഇൻട്രാ-സിറ്റി ബിസിനസ് പ്രസിഡന്റ് സമർദീപ് സുബന്ധ് പറഞ്ഞു.

ഉന്നത സുരക്ഷാ, ശുചിത്വ നിലവാരം പാലിക്കുന്നതിനായി ഊബർ ബൃഹത്തായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഗോ ഓൺലൈൻ ചെക്ക് ലിസ്റ്റ്, പ്രീ-ട്രിപ്പ് മാസ്‌ക് പരിശോധന, ഡ്രൈവർമാർക്ക് ബോധവൽക്കരണം, പുതുക്കിയ കാൻസലേഷൻ പോളിസി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

മാസ്‌ക്, കൈയുറകൾ, ഹാൻഡ് സാനിറ്റൈസറുകൾ, അണുമുക്ത സ്പ്രേകൾ തുടങ്ങിയവ വാങ്ങുന്നതിനായി ആഗോള തലത്തിൽ ഊബർ അഞ്ചു കോടി ഡോളറാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ സർവീസ് പുനരാരംഭിച്ച 70ലധികം നഗരങ്ങളിൽ സുരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു. ഊബറിന്റെ പുതിയ സുരക്ഷാ ഫീച്ചർ ഡ്രൈവർമാർക്ക് നിശ്ചിത ട്രിപ്പ് കഴിഞ്ഞാൽ പിപിഇ മാറ്റുന്നതിനുള്ള മുന്നറിയിപ്പ് നൽകുന്നു.

നഗരങ്ങൾ വീണ്ടും തുറന്നു തടങ്ങുന്നതോടെ ബിസിനസുകൾ ഉണർന്നു തുടങ്ങി. ചെലവു കുറഞ്ഞ ഓട്ടോ, മോട്ടോ വിഭാഗം വളരെ വേഗം തിരിച്ചുവരവിന്റെ പാതയിലാണ്.

ഊബറും ബജാജും തമ്മിലുള്ള സഹകരണം 2019 മുതൽ ആരംഭിച്ചതാണ്. ഊബർ എക്സ്എസിൽ ബജാജ് ക്യൂട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. ഊബർ പ്ലാറ്റ്ഫോമിലെ പുതിയ വിഭാഗമായിരുന്നു അത്. ബെംഗളൂരു സ്വദേശികൾക്ക് ചെലവു കുറഞ്ഞ യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP