Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹരിയാനയിലെ സംഘപരിവാര ആക്രമണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം : കുടുംബത്തെ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു

ഹരിയാനയിലെ സംഘപരിവാര ആക്രമണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം : കുടുംബത്തെ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ മുസ്ലിം കുടുംബത്തെ എസ്ഡിപിഐ ദേശീയ നേതാക്കൾ സന്ദർശിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ക്രൂരമായി ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ 21 ന് രാത്രിയിൽ ഹോളി ആഘോഷത്തിനിടെ പ്രതികൾ കുടുംബത്തെ ആക്രമിക്കുന്ന രംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടും അജ്ഞാതരായവർ എന്ന പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.

നിങ്ങൾ പാക്കിസ്ഥാനിലേയ്ക്കു പോകൂ എന്ന് ആക്രോശിച്ചാണ് പിഞ്ചുകുട്ടികളെ പോലും ആക്രമിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ഹിന്ദു വോട്ടുകൾ അനുകൂലമാക്കാനുള്ള ബിജെപി സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. പ്രതികളുടെ അറസ്റ്റ് വൈകരുത്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ നിന്നു പ്രതികളെ വ്യക്തമായി തിരിച്ചറിയാനാവും. ആക്രമണത്തിന്് ഇരയായ കുടുംബത്തിന് പൂർണമായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കണമെന്നും പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവത്തെ ശക്തമായി അപലപിച്ച സംഘം കുടുംബത്തിന് നീതി ലഭിക്കുന്നതിന് എല്ലാ പിന്തുണയും നിയമപരമായ സഹായവും വാഗ്ദാനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, ദേശീയ സെക്രട്ടറി ഡോ.തസ്ലിം റഹ്മാനി, ഡോ. എം ഷമൂൺ, മുഹമ്മദ് ഇല്യാസ്, ചാന്ദ് മുഹമ്മദ്, ഐജാസ് അഹ്്മദ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് സാജിദിനെയും കുടുംബത്തെയും ബോണ്ട്‌സി വില്ലേജിലെ വീട്ടിലെത്തി സന്ദർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP