Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തബ്‌ലീഗ് ജമാഅത് അംഗങ്ങൾക്കെതിരായ വ്യാജ എഫ്‌ഐആർ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാഗതം ചെയ്യുന്നു

സ്വന്തം ലേഖകൻ

വിദേശ തബ്‌ലീഗ് ജമാഅത് അംഗങ്ങൾക്കെതിരെ പട ച്ചുാക്കിയ എഫ്‌ഐആർ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം സ്വാഗതം ചെയ്തു. ജസ്റ്റിസ് ടിവി നളവാഡെയുടെയും ജസ്റ്റിസ് എം.ജി സേവ്‌ലിക്കറുടെയും നേതൃത്വ ത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി

ചരിത്രപ്രധാനമാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള വിധിന്യായങ്ങൾ പ്രതീക്ഷയുടെ ശുദ്ധവായുവാണ്.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ നീതി, സത്യം, തുല്യത എന്നിവയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതാണ് വിധി. കോടതി ചൂണ്ടിക്കാണിച്ചതുപോലെ, രാജ്യ ത്ത് തെറ്റായി സംഭവിക്കുന്നതെല്ലാം മുസ്‌ലിംകളുടെ പിഴവാണെന്നും മുസ്‌ലിം സമൂഹെത്ത മൊത്തത്തിൽ തന്നെ കുറ്റക്കാരാണെന്ന് ആരോപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

'മുസ്‌ലിംകൾ 'രോഗം പര ത്തുന്നവർ' എന്ന നിലയിലാണ് ചിത്രീകരിക്കപ്പെടുകയും അന്യവൽക്കരിക്കപ്പെടുകയും പൈശാചികവൽക്കരിക്കപ്പെടുകയും ചെയ്തത്. ഇ ത്തവണ ഇത്തരം ദുരാരോപണങ്ങളുടെ ബലിയാടുകളായത് തബ്‌ലീഗ് ജമാഅത്തായിരുന്നു. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പകർച്ചവ്യാധിപോലും വർഗ്ഗീകരിക്കെപ്പടുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തു.

ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കാൻ കാരണമായി. ഇത്തരം വർഗ്ഗീയ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ഇസ്‌ലാമോഫോബിയ പരത്തുന്ന പ്രചാരണങ്ങളിൽ ഒരു വിഭാഗം മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിധിയിൽ വ്യക്തമാക്കുന്നു. ഇത്തരം ദുരാരോപണങ്ങൾ സമൂഹത്തിൽ ഭയം, സംശയം, വിദ്വേഷം എന്നിവ ഉാക്കുകയും അത് ഇന്ത്യയിലുടനീളം നിരപരാധികളായ മുസ്‌ലിം വഴിയാത്രക്കാർക്കും തെരുവ് ക ച്ചവടക്കാക്കും നേരെ ആൾക്കൂട്ട ആക്രമണങ്ങൾ നടത്താൻ പ്രചോദനമായി ത്തീരുന്നു. നീതിയിലുള്ള മുസ്‌ലികളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ ഈ വിധി സഹായിക്കും.

വിദ്വേഷ പ്രസംഗങ്ങൾളും വ്യാജ പ്രചാരണങ്ങളും നടത്തിയതിന് വിവിധ സംഘടനാപ്രവർത്തകർക്കും മാധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരായ കേസുകൾ കോടതികളിലുണ്ട്. ഈ വിധിന്യായത്തിന്റെ വെളിച്ചത്തിൽ, ഇത്തരം കേസുകളിൽ കർശന നടപടികളെടുക്കുവാനും സമാധാനവും സാമുദായിക ഐക്യവും നിലനിർ ത്തുവാനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നീതിന്യായ സംവിധാനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP