Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. നമ്മുടെ പ്രിയപ്പെട്ട ബഹുമാന്യനായ കേശുഭായ് പട്ടേൽ അന്തരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എനിക്ക് അതിയായ ദുഃഖവും വേദനയും ഉണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ശ്രദ്ധ നൽകിയ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. ഓരോ ഗുജറാത്തുകാരന്റെയും ശാക്തീകരണത്തിനും ഗുജറാത്തിന്റെ സമഗ്ര വികസനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ജനസംഘിനെയും ബിജെപിയെയും ശക്തിപ്പെടുത്തുന്നതിന് ഗുജറാത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹം യാത്ര ചെയ്തു. അടിയന്തരാവസ്ഥയെ അദ്ദേഹം പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. കർഷകരുടെ പ്രശ്നങ്ങൾ അദ്ദേഹം ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്നു. എംഎ‍ൽഎ, എംപി, മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചപ്പോൾ കർഷകക്ഷേമപരമായ പല കാര്യങ്ങളും പാസ്സാകുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തി. ഞാൻ ഉൾപ്പെടെ നിരവധി യുവ കാര്യകർത്താക്കളെ അദ്ദേഹം വാർത്തെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗഹാർദ്ദപരമായ പെരുമാറ്റം എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണ്. നാമെല്ലാം ഇന്ന് വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയുംദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മകൻ ഭരതുമായി സംസാരിച്ചു, അനുശോചനം അറിയിച്ചു. ഓം ശാന്തി.. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ സന്ദേശങ്ങളിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP