Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവരാത്രി സംഗീത നിശയുമായി എയർടെൽ വിങ്ക് മ്യൂസിക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സാമഹ്യ അകലം പാലിക്കുന്ന ഇന്ത്യയ്ക്ക് നവരാത്രി ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാൻ രാജ്യത്തെ ഒന്നാം നമ്പർ മ്യൂസിക്ക് ആപ്പായ എയർടെൽ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓൺലൈൻ കച്ചേരി പരമ്പര അവതരിപ്പിക്കുന്നു.

ഉൽസവത്തിന്റെ ആവേശം ഒട്ടും നഷ്ടപ്പെടുത്താതെ, മിക്ക സിങ്, കിൻജൽ ദേവ്, സച്ചിൽ -ജിഗർ തുങ്ങിയ പ്രമുഖ സംഗീതജ്ഞരെയെല്ലാം പരമ്പരയിൽ അണിനിരത്തുന്നുണ്ട്.

നവരാത്രി നിശകൾക്കായി പ്രത്യേകം തയ്യാറാക്കിയ ലൈവ് പരിപാടി 17 മുതൽ 25വരെ എല്ലാ ദിവസവും വിങ്ക് മ്യൂസിക്കിൽ രാത്രി ഏഴു മുതൽ എട്ടുവരെയായിരിക്കും സ്ട്രീമിങ്. വിങ്ക് സ്റ്റേജിലാണ് നവരാത്രി നിശകൾ ഒരുക്കിയിരിക്കുന്നത്. തടസമില്ലാത്ത ലൈവ് കച്ചേരി ലഭ്യമാക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് കലാകാരന്മാരുമായി സംവദിക്കാനും ഗാനങ്ങൾ ആവശ്യപ്പെടാനും സന്ദേശങ്ങൾ അയക്കാനും തൽസമയം അവസരമുണ്ടാകും. കലാകാരന്മാർക്ക് അസാധാരണമായ ഈ സമയത്തും ആരാധകരോടൊപ്പം ആഘോഷത്തിൽ പങ്കു ചേരാനും വിങ്ക് മ്യൂസിക്ക് അനുഗ്രഹമാകുന്നു.

എയർടെൽ വരിക്കാർ അല്ലാത്തവർക്കും വിങ്ക് മ്യൂസിക്കിലെ നവരാത്രി സംഗീത നിശ ആസ്വദിക്കാം. ഐഒഎസ്,ആൻഡ്രോയിഡ് ഉപകരണങ്ങളിൽ വിങ്ക് മ്യൂസിക്ക് ഡൗൺലോഡ് ചെയ്താൽ മാത്രം മതി. എയർടെൽ താങ്ക്സ്, വിങ്ക് മ്യൂസിക്ക് പ്രീമിയം വരിക്കാർക്ക് സൗജന്യമായി ലഭിക്കും. അല്ലാത്തവർക്ക് ഒമ്പതു കച്ചേരിക്കുമായി ഒരു മാസത്തേക്ക് വിങ്ക് പ്രീമിയം 29 രൂപയ്ക്കു ലഭ്യമാകും.

ടാബ്ലറ്റും സ്മാർട്ട്ഫോണും കൂടാതെ നവരാത്രി സംഗീത നിശ www.wynkmusic.in സൈറ്റിൽ വെബിലും (പിസിയിൽ) ലഭിക്കും. വിങ്ക് മ്യൂസിക്കിൽ നിന്നുള്ള മറ്റൊരു നൂതന സംരംഭമാണിതെന്നും ഉപയോക്താക്കൾക്ക് ഉൽസവ ലഹരി നഷ്ടപ്പെടാതെ സ്പർശന രഹിതമായി വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് കച്ചേരി ആസ്വദിക്കാനുള്ള അവസരമാണ് വിങ്ക് ഉറപ്പാക്കുന്നതെന്നും എയർടെൽ ഉപഭോക്താക്കൾക്ക് മാത്രമല്ല, എല്ലാവരെയും നവരാത്രി ഉൽസവ ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയാണെന്നും ഭാരതി എയർടെൽ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വിങ്ക് സിഇഒയുമായ ആദർശ് നായർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP