Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർകസ് മില്യൻ ട്രീസ് ക്യാമ്പയിൻ ദേശീയ ക്യാമ്പസ് ഉദ്ഘാടനം ജെഎൻയുവിൽ നടന്നു

മർകസ് മില്യൻ ട്രീസ് ക്യാമ്പയിൻ ദേശീയ ക്യാമ്പസ് ഉദ്ഘാടനം ജെഎൻയുവിൽ നടന്നു

സ്വന്തം ലേഖകൻ

ഡൽഹി: ഒരുമിച്ചൊരു രാഷ്ട്രം നടാം എന്ന ശീർഷകത്തിൽ മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മില്യൻ ട്രീസ് ക്യാമ്പയിനിന്റെ ദേശീയ ക്യാമ്പസ് ഉദ്ഘാടനം ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നടന്നു. ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷേ ഘോഷ് ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം വൃക്ഷത്തൈകൾ രാജ്യത്തുടനീളം നടുന്ന പദ്ധതിയായ മില്യൻ ട്രീസ് ക്യാമ്പയിനിന് പിന്തുണയുമായി വിവിധ വകുപ്പുകളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടുവന്നു.

സെൻട്രൽ ലൈബ്രറി, പരിസ്ഥിതി പഠന വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾക്ക് മുമ്പിൽ വക്ഷത്തൈകൾ നട്ടു. മില്യൻ ട്രീസ് ക്യാമ്പയിനിന്റെ ഭാഗമായി ജെഎൻയുവിൽ സംഘടിപ്പിച്ച പരിസ്ഥിതി സംവാദത്തിൽ വിവിധ പഠനവകുപ്പുകളിലെ ഗവേഷകരായ ശാഹുൽ ഹമീദ്, മുഹമ്മദ് ശമീം, മുഹമ്മദ് ശമീർ, അബ്ദുൽ ലത്തീഫ് ശൈഖ് എന്നിവർ പങ്കെടുത്തു. വിവിധ പരിപാടികളിൽ സുഫൈല (സോഷ്യോളജി), അൻജും ശർമ, ശരീഫ് (പരിസ്ഥിതി പഠനം), ഫരീദ് അഹ്മദ് (അന്താരാഷ്ട്ര പഠനം), ഷഫീന (പൊളിറ്റിക്കൽ സയൻസ്) എന്നിവർ സംസാരിച്ചു.

ഡൽഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പയിൻ സാമ്പത്തികശാസ്ത്ര വകുപ്പിലെ പ്രൊഫ. അശ്‌റഫ് ഇല്ലിയ്യൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് ഡിപാർട്‌മെന്റിലെ ഡോ. ഹബീബ് റഹ്മാൻ, അബ്ദുൽ ഖാദിർ നൂറാനി, ഇബ്‌റാഹിം സിദ്ധീഖി പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP