Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മർകസ് പ്രതിനിധി സംഘം കലാപഭൂമിയിൽ സന്ദർശനം നടത്തി

മർകസ് പ്രതിനിധി സംഘം കലാപഭൂമിയിൽ സന്ദർശനം നടത്തി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വംശഹത്യ നടന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മർകസ് ദേശീയ പ്രതിനിധി സംഘം സന്ദർശനം നടത്തി. ഖർദൻപുരി, ഗോകുൽ പുരി, മുസ്തഫാബാദ്, ജാഫാറാബാദ്, ചന്ദ്ബാദ് എന്നീ സ്ഥലങ്ങളിൽ സന്ദർശിച്ച സംഘം മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു സമാശ്വസിപ്പിക്കുകയും ചെയ്തു.

വീടും കുടുംബവും നഷ്ടപ്പെട്ടു ബന്ധുവീടുകളിൽ കഴിയുന്നവർക്ക് സംഘം സഹായം വാഗ്ദാനം ചെയ്തു. വീടുകൾ തീയിടുകയും, ഇവിടെ ആളുകൾ പ്രധാനമായും ഉപജീവനമാർഗമായി കണ്ടിരുന്ന ഉന്തുവണ്ടികൾ, തട്ടുകടകൾ എല്ലാം തീയിട്ട അവസ്ഥയിലാണ്. മുസ്ലിം കടകളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ചു തീകൊളുത്തുകയായിരുന്നുവെന്നു ഓരോ പ്രദേശത്തെയും ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് സംഘത്തിന് നേതൃത്വം നൽകിയ മർകസ് എഡ്യൂക്കേഷണൽ പ്രോജക്ട് ഡൽഹി ചെയർമാൻ ശാഫി നൂറാനി പറഞ്ഞു.

ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉള്ളതെന്നും നാളെ മുതൽ മർകസ് ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ഉപകരണങ്ങളും ഈ പ്രദേശങ്ങളിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഡൽഹി കോഡിനേറ്റർ നൗഷാദ് സഖാഫി, ഡോ.ഖാദർ നൂറാനി, നൗഫൽ ഖുദ്റാൻ, സാദിഖ് നൂറാനി, ശാഹിദ് നിസാമി, അബ്ദുറഹ്മാൻ ബുഖാരി സംബന്ധിച്ചു. സഹായം ആവശ്യമുള്ളവർക്ക് വേണ്ടി മർകസ്
കൺട്രോൾറൂം തുടങ്ങി: നമ്പർ: 94004 00074

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP