Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗണിൽ ഡൽഹിയിൽ ശ്രദ്ധേയമായ സേവനങ്ങളുമായി മർകസ്

ലോക്ക് ഡൗണിൽ ഡൽഹിയിൽ ശ്രദ്ധേയമായ സേവനങ്ങളുമായി മർകസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തലസ്ഥാനത്ത് ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന ആയിരങ്ങൾക്ക് വിവിധ രൂപത്തിൽ സഹായമെത്തിക്കുന്ന കോഴിക്കോട് മർകസ് പദ്ധതികൾ ശ്രദ്ധേയമാവുന്നു. ഡൽഹിയിൽ കലാപം നടന്ന സ്ഥലങ്ങളിൽ കഴിയുന്ന പാവങ്ങൾക്ക് അഞ്ഞൂറ് ഭക്ഷ്യധാന്യ കിറ്റുകൾ മർകസ് വിതരണം ചെയ്തു. അരി, ഗോതമ്പ്, പഞ്ചസാര, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, കറിപ്പൊടികൾ എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ലോക് ഡൗൺ കാലത്ത് ഭക്ഷണം കിട്ടാതെ ആരും വിഷമിക്കരുത് എന്നതിനാൽ പ്രദേശത്തെ സാമൂഹിക സംഘടനകളിൽ നിന്ന് ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തിയാണ് നൽകിയത്. ഡൽഹിയിൽ പള്ളികളിൽ ജോലി ചെയ്യുന്ന ഇമാമുമാർ വെള്ളിയാഴ്ച ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്നത്. ജുമുഅ നിന്നുപോയതോടെ അവരിൽ പലരും പട്ടിണിയിലായതിനാൽ 50 ഇമാമുമാർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും 2000 രൂപയും മർകസ് കഴിഞ്ഞ ദിവസം നൽകി. ഡൽഹിയിൽ കുടുങ്ങിയ മലയാളികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ മർകസ് നേതൃത്വത്തിൽ ഹെൽപ് ഡെസ്‌കും തുടങ്ങിയിട്ടുണ്ട്. മർകസ് ഡൽഹി പ്രവർത്തകരായ ശാഫി നൂറാനി, സാദിഖ് നൂറാനി, നൗഫൽ ഖുദ്റാൻ, നൗഷാദ് സഖാഫി എന്നിവരുടെ നേതൃത്വത്തിൽ ആണ് മർകസ് പ്രവർത്തനം നടത്തുന്നത്. ഹെൽപ് ലൈൻ നമ്പർ: 9400400074

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP