Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

 ന്യൂഡൽഹി: കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിദ്യഭ്യാസ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചർച്ച നടന്നു. വ്യത്യസ്ത മത ജാതി സമൂഹങ്ങളിലെ ആളുകൾ പ്രയോജനം ലഭ്യമാക്കി മർകസിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈജ്ഞാനിക ജീവകാരുണ്യ പദ്ധതികൾ കാന്തപുരം വിശദീകരിച്ചു. വിദ്യാഭ്യാസ ശാക്തീകരണവും സാമൂഹികമായ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ രൂപപ്പെടുന്ന ഐക്യവും ദൃഢമാക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് തങ്ങൾക്ക് കീഴിൽ നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിയും വികസനവും ഏറ്റവും മെച്ചപ്പെടുത്താനുള്ള വ്യത്യസ്ത പദ്ധതികളാണ് പുതിയ സർക്കാർ വന്ന ശേഷം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി ഗഡ്കരി പറഞ്ഞു. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവം അവിടത്തെ പൗരർന്മാരാണ്. ജനസംഖ്യയിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമെന്ന നിലയിൽ മാനുഷിക വിഭവങ്ങളാൽ സമൃദ്ധമാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രധാന അസറ്റ് ആയി ഈ മനുഷ്യരുടെ വ്യത്യസ്ത കഴിവുകൾ ഉയർത്തിക്കൊണ്ടുവരാനുള്ള വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രയത്നിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഊന്നൽ നൽകിയിരിക്കുന്നത് വിദ്യാഭ്യാസം, രാഷ്ട്ര സുരക്ഷ, വികസനം, ബഹുസ്വരതാ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കാണ്: അദ്ദേഹം പറഞ്ഞു. മർകസിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിപുലമായി മനസ്സിലാക്കാൻ സാധിച്ചതിലുള്ള സന്തോഷവും മന്ത്രി ഗഡ്കരി പങ്കുവെച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.

ലോക സഭാ സ്പീക്കർ ഒ.എം ബിർള, കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി വി മുരളീധരൻ എന്നിവരുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം ഉപകേന്ദ്രത്തിന്റെ അക്കാദമിക പരിതാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാനും, കേരള സർക്കാർ മുന്നൂറ് ഏക്കർ ഭൂമി നീക്കി വെച്ച പ്രോജക്ടിനെ ദക്ഷിണേന്ത്യയിലെ പ്രധാന വൈജ്ഞാനിക ഹബ്ബുകളിൽ ഒന്നായി ഉയർത്തികൊണ്ടുവരാനും ആവശ്യമായ ഫണ്ടും വിഭവങ്ങളും ലഭ്യമാക്കാൻ അദ്ദേഹം മന്ത്രി മുരളീധരനോട് അഭ്യർത്ഥിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP