Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്കിടയിൽ കോവിഡ്- 19 അവബോധം പകരാൻ ''ഡു ദ 5'' ഗാനവുമായി ഐടിസി ജെലിമൽസ്; വിശദീകരിക്കുന്നത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത അഞ്ചു ഘട്ടങ്ങൾ; വീഡിയോ കാണൂ

കുട്ടികൾക്കിടയിൽ കോവിഡ്- 19 അവബോധം പകരാൻ ''ഡു ദ 5'' ഗാനവുമായി ഐടിസി ജെലിമൽസ്; വിശദീകരിക്കുന്നത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത അഞ്ചു ഘട്ടങ്ങൾ; വീഡിയോ കാണൂ

സ്വന്തം ലേഖകൻ

ഛോട്ടാ ബീമുമായി സഹകരിച്ച് നിർമ്മിച്ച ഈ ഗാനം കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത 5 ഘട്ടങ്ങൾ വിശദീകരിക്കുന്നു.

India, 2020: കോവിഡ്-19 വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത 5 ഘട്ടങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സവിശേഷമായ ഒരു സംരംഭവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ITCയില്‌നിന്നുള്ള കണ്‌ഫെക്ഷനറി ബ്രാൻഡും ജെല്ലി മൾട്ടി-യൂണിറ്റ് പായ്ക്ക് സെഗ്മെന്റിലെ വിപണി നേതാക്കളുമായ ജെലിമൽസ്. ഉഗ്രന്മാരായ വില്ലന്മാർക്കെതിരെ ആവേശകരമായി പോരാടുന്ന ജെലിമൽസ് ബെയേഴ്‌സ് (മൾട്ടി-ഫ്‌ളേവർഡ് ജെല്ലി ബെയറുകളുടെ ആനിമേറ്റഡ് അവതാർ) കാലങ്ങളായി കുട്ടികളുടെ ഹരമാണ്.

നിലവിലെ കോവിഡ്-19 പ്രതിസന്ധി കുട്ടികളെ സംബന്ധിച്ച് പ്രയാസമേറിയതാണ്. പകർച്ചവ്യാധിക്കെതിരായ സുരക്ഷാ മാർഗങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കിടയില് വിശ്വാസ്യതയാര്ജ്ജിച്ച ഒരു ബ്രാൻഡ് എന്ന നിലയിൽ, ഈ സന്ദേശം എല്ലായിടത്തും എത്തിക്കാന് പരമാവധി ശ്രമം നടത്തുക എന്നതായിരുന്നു ജെലിമല്‌സിന്റെ ആഗ്രഹം.

ITC Ltd ന്റെ ചോക്ലേറ്റ്, കോഫി, കണ്‌ഫെക്ഷനറി& ന്യൂ കാറ്റഗറി ഡെവലപ്‌മെന്റ് വിഭാഗം സി ഒ ഒ ആയ ശ്രീ. അനുജ് രുസ്തഗി പറയുന്നു, ''മുന്‌പൊരിക്കലും കടന്നു പോയിട്ടില്ലാത്ത ഒരു അവസ്ഥയാണ് നമ്മള് ഇപ്പോള് അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ ഉൾപ്പെടെ എല്ലാവരും എല്ലാ സുരക്ഷാ മാർഗങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്. മുൻകരുതൽ നടപടികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഛോട്ടാ ഭീമിനൊപ്പം ഞങ്ങളുടെ പ്രിയപ്പെട്ട ജെലിമൽസ് കഥാപാത്രങ്ങളെയും ചേര്ക്കാമെന്ന് ഞങ്ങള് കരുതി. രസകരവും ആകർഷകവുമായ അഞ്ച് അവശ്യ ശീലങ്ങള് മനസിലാക്കാന് ഇത് കുട്ടി ചാമ്പ്യന്മാരെ സഹായിക്കും''

കോവിഡ് -19 വ്യാപനം തടയാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത അഞ്ച് ഘട്ടങ്ങളെ അടിസ്ഥാനമാക്കി ''ഡു 5'' ഗാനം ചെയ്യാനായി ജെലിമാൽസ് ഛോട്ടാ ബീമുമായി ചേരുകയായിരുന്നു.

എഫ് സി ബി ക്രിയേറ്റിവ് ഗ്രൂപ്പ് തലവനായ അമിത് ആനന്ദ് പറയുന്നു, ''പ്രസംഗം പോലെയുള്ളതോ വിരസമായതോ ആയ ഉപദേശങ്ങളൊന്നും കുട്ടികള് പറഞ്ഞാല് കേള്ക്കില്ല എന്നതാണ് പ്രശ്‌നം. ഞങ്ങള്ക്ക് അത് മനസ്സിലായതിനാലാണ് അവരുടെ പ്രിയപ്പെട്ടതും അവര് ആരാധിക്കുന്നതുമായ ജെലിമല്‌സ് ഐക്കണുകളിലൂടെ ഉപദേശം നൽകുന്നത്. പാട്ട് രീതിയിലാകുമ്പോള് അത് ആകര്ഷകവും അവിസ്മരണീയവുമാണ്.''

ബാംഗ്ലൂരിലെ എഫ് സി ബി ഉല്ക്ക വിഭാവനം ചെയ്ത ഈ വീഡിയോ നിര്മ്മിച്ചത് 16 ബീറ്റ്‌സ് ഫിലിംസ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP