Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ ആത്മാവിനെ മുറിച്ചുമാറ്റാൻ ശ്രമിക്കുന്നത് ആത്മഹത്യാപരം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവെന്നും വരും തലമുറയിലേയ്ക്ക് ഈ ആത്മാവിനെ പകർന്നുകൊടുക്കേണ്ടവർ തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണെന്നം ഇത് അനുവദിച്ചു കൊടുക്കാനാവില്ലെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളിൽ 30 ശതമാനം കുറവു വരുത്തുന്നതിന്റെ മറവിൽ ഒരു തലമുറയെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുന്നത് എതിർക്കപ്പെടണം. സിലബസ് ലഘൂകരണമല്ല രാഷ്ട്രീയ അജണ്ടയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ആസൂത്രണം ചെയ്യുന്നത്. സിലബസ് വെട്ടിച്ചുരുക്കൽ വിവാദം അനാവശ്യമെന്ന് പറയുന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ ജനങ്ങളെ വിഢികളാക്കാതെ തിരുത്തൽ നടപടികൾക്ക് തയ്യാറാകുകയാണ് വേണ്ടത്.

ലോകത്തിനുമുമ്പിൽ ഇന്ത്യയെ എക്കാലവും മികവുറ്റതാക്കി ഉയർത്തിക്കാട്ടുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ഫെഡറൽ സംവിധാനം. ഈ സംവിധാനങ്ങളെക്കുറിച്ചും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും പഠിച്ചുവളരേണ്ടവരാണ് വരുംതലമുറ. അതിനായി ശ്രമിക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർത്തന്നെ ഇവയെ ഇല്ലായ്മ ചെയ്യുന്നത് നീതികേടും വരുംതലമുറയോടുള്ള വഞ്ചനയും വെല്ലുവിളിയും ഭരണഘടനയെ അപമാനിക്കുന്നതുമാണ്. ഏകാധിപത്യത്തിലേയ്ക്ക് രാജ്യത്തെ തള്ളിവിടുന്നതിനുള്ള മുന്നൊരുക്കമാണിതെന്ന് സംശയിക്കപ്പെടുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെ സിബിഎസ്ഇയുടെ സിലബസിൽ പരമപ്രധാനവും രാജ്യത്തിന്റെ സത്തയുൾക്കൊള്ളുന്നതുമായ സുപ്രധാന പഠനഭാഗങ്ങൾ ഇല്ലായ്മചെയ്യാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും തീരുമാനം റദ്ദ്ചെയ്യണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP