Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദ്വാരകയിലെ ശിവ്രാജ്പുർ ബീച്ചിന് ബ്ലു ഫ്ളാഗ് ബീച്ച്' പദവി

ദ്വാരകയിലെ ശിവ്രാജ്പുർ ബീച്ചിന് ബ്ലു ഫ്ളാഗ് ബീച്ച്' പദവി

സ്വന്തം ലേഖകൻ

ദ്വാരക: ഗുജറാത്ത് ടൂറിസത്തിന് കൂടുതൽ കരുത്തു പകർന്നുകൊണ്ട് ദ്വാരകയിലെ ശിവ്രാജ്പുർ ബീച്ചിന് 'ബ്ലു ഫ്ളാഗ് ബീച്ച്' പദവി ലഭിച്ചു. ഡെന്മാർക്ക് ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ 'ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ' ആണ് 2020 ഒക്ടോബർ 11 ന് ബ്ലൂ ഫളാഗ് ബീച്ച് സർട്ടിഫിക്കറ്റ് 'നൽകിയത്. ബ്ല ഫ്ളാഗ് ബീച്ച് ബഹുമതി ലോകത്തെ ഏറ്റവും വൃത്തിയുള്ളതും സുന്ദരവുമായ ബീച്ചായി കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട വോളന്ററി ഇക്കോ ലേബൽ കൂടിയാണിത്.

ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്റ്, പരിസ്ഥിതി വിദ്യാഭ്യാസം, വിവരങ്ങൾ, സുരക്ഷ, സേവനം എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളിൽ മൊത്തം 33 മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്. പ്രകൃതി മനോഹരമായ കാഴ്ചയാണ് ശിവ്രാജ്പുർ ബീച്ച്.തെളിഞ്ഞ നീല ജലാശയങ്ങളുള്ള ഈ ശാന്തമായ കടൽത്തീരം വിനോദസഞ്ചാരികളെ അൽഭുതപ്പെടുത്തുന്നു. ശിവ്രാജ്പുർ ബീച്ച് സുരക്ഷിതവും സുന്ദവുമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ദ്വാരകയ്ക്കും ഒഖയ്ക്കും ഈഇടയിൽ സ്ഥിതി ചെയ്യുന്ന ബീച്ച് ഗുജറാത്ത് ടൂറിസം കോർപറേഷനാണ് വികസിപ്പിക്കുന്നത്. ടൂറിസം, പരിസ്ഥിതി, സുരക്ഷ എന്നിവയുടെ കർശന മാനദണ്ഡങ്ങൾ പാലിച്ച്, ബ്ലൂ ഫ്ളാഗ് ബീച്ച് വിഭാഗത്തിന്റെ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായാണ് ബീച്ച് വികസിപ്പിക്കുന്നത്. ലോകമെമ്പാടു നിന്നുമുള്ള സന്ദർശകരെത്തുമെന്നത് കണക്കിലെടുത്ത് സംസ്ഥാന ടൂറിസം വകുപ്പ് ശിവരാജ്പൂർ ബീച്ചിൽ പ്രാഥമിക സൗകര്യങ്ങൾ വികസിപ്പിക്കാൻ തുടങ്ങി, അതിലൂടെ സന്ദർശകർക്ക് താമസിക്കാൻ വേണ്ട സൗകര്യങ്ങൾ ലഭിക്കും.

വന്യജീവികൾക്ക് പേരുകേട്ട ഖംബാലിയ താലൂക്കിലെ നാരരതപുവും ചരിത്ര പ്രാധാന്യമുള്ള ബർദാ ദുൻഗറിലെ കിലേശ്വർ മഹാദേവ് ക്ഷേത്രവുമാണ് ദേവഭൂമി ദ്വാരക ജില്ലയിലെ മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ.
പുണ്യ നദിയായ ഗോമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക ഹിന്ദുക്കളുടെ നാലു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഏഴു മോക്ഷദായി പട്ടണങ്ങളിൽ ഒന്നുമാണ്. കൃഷ്ണ ഭഗവാൻ നിർമ്മിച്ച സുവർണ നഗരം ഗൾഫ് ഓഫ് കച്ചിൽ മുങ്ങി. പിന്നീട് ഡോ. എസ്.ആർ റാവുവാണ് ശേഷിപ്പുകൾ കണ്ടെത്തിയത്. 72 തൂണുകളിലായുള്ള 52 മീറ്റർ ഉയരമുള്ള ക്ഷേത്രം പ്രസിദ്ധമാണ്. പ്രധാന ക്ഷേത്രത്തോട് ചേർന്നാണ് രുക്മിണിജി ക്ഷേത്രം. ജഗദ്‌ഗുരു ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച ശാരദാ പീഠവും ദ്വാരകയിലാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു മൊണാസ്ട്രികളിലൊന്നാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP