1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

സൈമൺ ബ്രിട്ടോ തളരാത്ത പോരാട്ടവീറിന്റെ പ്രതീകം; അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയിൽ നിറഞ്ഞുനിന്നു; ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം കേട്ടത് ഞെട്ടലോടെയെന്നും മുഖ്യമന്ത്രി

December 31, 2018 | 10:59 pm

തിരുവനന്തപുരം: സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമൺ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബ...

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; മനോജ് എബ്രഹാം ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി; ശങ്കർ റെഡ്ഡി റോഡ് സുരക്ഷാ കമ്മീഷണർ; സഞ്ജയ് ഗരുഡ് പൊലീസ് ആസ്ഥാനത്ത് ഡിഐജി

December 31, 2018 | 10:52 pm

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം ഐജിയുടെ ചുമതലയുള്ള എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. തിരുവനന്തപുരം ഐജിയു...

'അതെ ഞാൻ വീണ്ടും കറുപ്പിട്ടു തൊപ്പിയും വച്ചു; 'നാളെ നിങ്ങൾ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം; ചാനൽ ചർച്ചയിൽ കറുപ്പണിഞ്ഞ് ജനം ടിവിയുടെ വ്യാജവാർത്തയ്‌ക്കെതിരെ പ്രതിഷേധിച്ച് സലീം കുമാർ; വ്യാജ വാർത്ത ചമച്ചവർ കുട്ടികളോട് മാപ്പ് ചോദിക്കണമെന്നും നടൻ

December 31, 2018 | 10:44 pm

തിരുവനന്തപുരം: വർക്കല സി.എച്ച് മുഹമ്മദ് കോയ മെമോറിയൽ കോളേജിലെ വിദ്യാർത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിക്കെതിരെ നടൻ സലിംകുമാറിന്റെ പ്രതിഷേധം. ക്യാംപസിൽ ഐ.എസ് ഭീകരവാദികളോ എന്ന ചോദ്യമുയർത്തി നടത്തുന്ന ...

ഹനുമാൻ സേനയടക്കം 87 ഹിന്ദു സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിലെ പങ്കാളിത്തം: കെ.സുധാകരനെതിരെ കോൺഗ്രസിൽ മുറുമുറുപ്പും പ്രതിഷേധവും; തീവ്ര നിലപാടുകളിലേക്ക് പാർട്ടിയെ വലിച്ചടുപ്പിക്കുന്നെന്ന് പരാതി; നിലപാടുകൾ തിരുത്താത്ത സുധാകരനെതിരെ നടപടി വേണമെന്നും ആവശ്യം

December 31, 2018 | 10:29 pm

കോഴിക്കോട്: വർഗ്ഗീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച് ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഹനുമാൻ സേന ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കെ പി സി സി വർക്കിങ് പ്രസിഡന...

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമൺ ബ്രിട്ടോയെന്ന് വി എസ്; സഖാവിന്റെ വേർപാട് വ്യക്തിപരമായും വേദനയുളവാക്കുന്നുവെന്നും വി എസ്; ധീരനായ സഖാവിനെ നഷ്ടമായെന്ന് സീതാറാം യെച്ചൂരി

December 31, 2018 | 10:17 pm

തിരുവനന്തപുരം: സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദനും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്ന...

സംഘപരിവാരുകാർ കൂട്ടമായി ആക്രമിച്ചപ്പോൾ ഞങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു: വനിതാ മതിലിനെ പിന്തുണച്ച ബിന്ദു തങ്കം കല്യാണിക്കെതിരെ ദളിത്-വനിതാ ഗ്രൂപ്പുകൾ; ബിന്ദുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും; രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ബിന്ദു; ശബരിമല പ്രക്ഷോഭകാരികൾക്കിടയിലും വിള്ളൽ വീഴ്‌ത്തി സർക്കാറിന്റെ വനിതാ മതിൽ

December 31, 2018 | 10:08 pm

കോഴിക്കോട്: ശബരിമലയിൽ പോകാൻ ശ്രമിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട ആക്ടിവിസ്റ്റാണ് ബിന്ദു തങ്കം കല്ല്യാണി. സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവൺമെന്റ് സ്‌കൂളിൽ പോയപ്പോഴും ബിന്ദുവിനെതിരെ സംഘ്പരിവാർ ആക...

സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ 'ജനപ്രിയ സംസ്‌കാര'ത്തിന് നാളെ തുടക്കം; അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന അന്തർദേശീയ സെമിനാറിൽ മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും; രാവിലെ പത്തിന് സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും; മാധ്യമ പങ്കാളിയായ മറുനാടൻ ടിവിയിൽ തൽസമയ സംപ്രേഷണം

December 31, 2018 | 10:07 pm

ഏറ്റുമാനൂർ; സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാർ 'ജനപ്രിയ സംസ്‌കാരം' (പാഠം, വ്യവഹാരം, പ്രതിനിധാനം ) ജനു 1 (നാളെ) തുടക്കമാകും. അഞ്ച് ...

വനിതാ മതിൽ പണിയുന്ന പുതുവത്സരദിനത്തിൽ ഒന്നുമുതൽ പത്തുവരെയുള്ളേ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് ആദ്യം അറിയിപ്പ്; പത്രമോഫീസുകളിൽ വാർത്താകുറിപ്പും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും; ലീഗ്-കോൺഗ്രസ് സംഘടനകളുടെ പ്രതിഷേധം ശക്തമായപ്പോൾ അവധി ഉച്ചയ്ക്ക് ശേഷം മാത്രമായി വെട്ടിക്കുറച്ച് തടിതപ്പി; കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ

December 31, 2018 | 09:42 pm

കോഴിക്കോട്: രാജാവിനേക്കാൽ വിലിയ രാജഭക്തി കാണിക്കാനായിരുന്നു കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ.സുരേഷ്‌കുമാറിന്റെ ശ്രമം. വനിതാമതിൽ പണിയുന്ന പുതുവൽസര ദിനത്തിൽ സ്‌ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വിടപറഞ്ഞത് അഭിമന്യുവിന്റെ സ്വന്തം സഖാവ്; കത്തിമുനയിൽ എതിരാളികൾ അവന്റെ ജീവനെടുത്തപ്പോൾ നെഞ്ചിൽ ചോര പൊടിഞ്ഞത് ബ്രിട്ടോയ്ക്കായിരുന്നു; ശിഷ്യന് പിന്നാലെ ഗുരുവും യാത്രയാകുമ്പോൾ നഷ്ടമാകുന്നത് ഇടതുപക്ഷത്തിന്റെ ജനകീയ മുഖങ്ങൾ; പൊട്ടുന്നത് മഹരാജാസിലെ സൗഹൃദ കണ്ണിയും

December 31, 2018 | 09:35 pm

സൈമൺ ബ്രിട്ടോ ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത് തിരികെ വന്നപ്പോൾ ആ അനുഭവങ്ങൾ എഴുതാൻ അദ്ദേഹത്തിന് ഒരാളെ വേണമായിരുന്നു. അങ്ങനെയാണ് അഭിമന്യു ബ്രിട്ടോയ്ക്ക് അരികിൽ എത്തുന്നത്. ഫിസിയോ തെറാപ്പി അടക്കമുള്ള കാര്യങ്...

വനിതാമതിൽ ചരിത്രമാക്കാൻ സർവ അടവും പയറ്റി സർക്കാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസർമാരും ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ മതിലിൽ പങ്കെടുക്കണമെന്ന് നിർബന്ധിത സർക്കുലർ; വിട്ടുനിന്നാൽ ശരിയാക്കുമെന്ന് ഭീഷണി; ഓപ്പറേഷനുകൾ മാറ്റി വയ്ക്കാനും സമ്മർദ്ദം; അദ്ധ്യാപകരടക്കമുള്ള വനിതാ ജീവനക്കാരും പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികളും പിജി വിദ്യാർത്ഥിനികളും സീനിയർ റസിഡന്റുമാരും നിർബന്ധമായി പങ്കെടുക്കണം; പ്രിൻസിപ്പലിന്റെ സർക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു

December 31, 2018 | 09:09 pm

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാരും സിപിഎമ്മും മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന മതിലാണ് ഉയരു...

എന്തിനാണ് മഅദനിയെ ജയിലിൽ അടച്ചിരിക്കുന്നത് എന്നറിയാതെ വർക്കലയിലെ ഭീകരരെ കുറിച്ച് പറയുമ്പോൾ; അതിൽ അശ്ലീലം തോന്നിയാൽ കുറ്റം പറയരുത്; എന്തിനാണ് അറസ്റ്റിലായത് എന്ന് പോലും അറിയാത്ത ഒരു സക്കറിയായുടെ ജീവിത കഥയും ഓർക്കേണ്ടതുണ്ട്; മുസ്ലിം പേര് കേൾക്കുമ്പോൾ ഭീകരവാദികൾ എന്ന് തോന്നുന്നത് ഒരു തരം രോഗമാണ് സർ

December 31, 2018 | 08:32 pm

വർക്കല സിഎച്ച് മുഹമ്മദ്‌കോയ മെമോറിയൽ കോളേജിൽ ഐസിസ് ഭീകരവാദികൾ ഉണ്ടെന്നാണ് ജനം ടിവിയും തുടർന്ന് ജന്മഭൂമിയും അവകാശപ്പെടുന്നത്. ഐസിസ് ഭീകരവാദികൾ ഒരു ദിവസം കറുത്ത വാഹനത്തിൽ കറുത്ത വസ്ത്രം ധരിച്ച് കറുത്ത ന...

കടപ്പുറത്തെ ആഴത്തിലുള്ള ഖനനം പ്രദേശത്തെ മുഴുവൻ ദുരിതത്തിലാക്കുന്നു; കാറ്റ് കൊള്ളാൻ പോലും കൊള്ളാത്ത അവസ്ഥ; ശുദ്ധജല ദൗർലഭ്യവും വിഷയം; ഖനനമേറുമ്പോൾ കടലെടുക്കുന്നത് കരുനാഗപ്പള്ളിയിലെ ആലപ്പാട് ഗ്രാമത്തെ തന്നെ! നവോത്ഥാന മതിലിനായി കൈകോർക്കുന്നവർ ഓർക്കണം 61 നാൾ നീണ്ട സമരത്തെ; കരിമണൽ ഖനനവിരുദ്ധ സമരത്തിന് തുണയായി എത്തിയത് സോഷ്യൽ മീഡിയ മാത്രം

December 31, 2018 | 08:19 pm

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള മതിൽ നാളെ കേരളത്തിൽ ഉയർന്നു പൊങ്ങുകയാണ്. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള മതിൽ ആണിത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്നും സ്ത്രീസമത്വത്തിനായി...

ചുവപ്പ് സ്വപ്നങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിച്ച കമ്മ്യൂണിസ്റ്റ്; കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അവസര വാദത്തിന്റെയും നിഴൽപോലും പെടാത്തവൻ; ചെങ്കൊടിയുടെ പ്രത്യയ ശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്ന ഒറ്റ കാരണത്താൽ തെരുവിൽ പിടഞ്ഞു വീണ രക്തസാക്ഷി; മഹാരാജാസിന്റെ ചലനാത്മക യൗവ്വനങ്ങളുടെ ഉറ്റ തോഴൻ; അതായിരുന്നു സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്

December 31, 2018 | 07:36 pm

സ്വന്തം വീട്ടിലേക്ക് ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്തുന്നത് പോലും മറന്ന് മറ്റുള്ളവരുടെ കണ്ണുനീരൊപ്പാൻ ഓടുന്ന നിരവധി നല്ല കമ്മ്യൂണിസ്റ്റുകളുണ്ട് ഇപ്പോഴും കേരളത്തിൽ... കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജ...

2018 കടന്നു പോകുമ്പോൾ രാജ്യത്തിന് ഓർക്കേണ്ട പ്രധാന സംഗതികൾ ഒട്ടേറെ; കേരളം നെഞ്ചു പൊട്ടുമാറ് തേങ്ങി കരഞ്ഞ 'ദുരിത വർഷം'; കർഷക ലക്ഷങ്ങൾ തെരുവിലേക്കിറങ്ങി പ്രതിഷേധമറിയിച്ച 'കണ്ണുനീർ വർഷം' ; രാഹുൽ തരംഗത്തിന്റെ 'ആരംഭ വർഷം' ; സുപ്രീം കോടതിയുടെ നിർണായക 'വിധി വർഷം';നിപയുടെ 'ഭീതി വർഷം';സിനിമയിലെ പുരുഷാധിപത്യത്തിന് തിരശ്ശീല വീഴ്‌ത്താൻ നടിമാർക്ക് സാധിച്ച 'വിജയ വർഷം' ; 'അനുഭവ വർഷം' ചൊരിഞ്ഞ 2018ന് നിറഞ്ഞ മനസ്സോടെ വിട

December 31, 2018 | 07:24 pm

2018 എന്ന വർഷം നമ്മെ വിട്ടു പിരിയുമ്പോൾ ഓർക്കാൻ ഓട്ടേറെയുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിധി പ്രളയത്തിന്റെ രൂപത്തിൽ നിറഞ്ഞാടിയ വർഷം എന്നത് മുതൽ സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി വന്ന വർഷം...

കരോൾ സംഘത്തിലെ ക്രിസമസ് അപ്പൂപ്പനെ അടക്കം മർദ്ദിച്ച് ഗൂണ്ടായിസം: കോട്ടയം പത്താമുട്ടം കൂമ്പാടി പള്ളിയിൽ ഡിവൈഎഫ്‌ഐ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ; ചീഫ് സെക്രട്ടറിയും ഡിജിപിയും ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകണം; പള്ളിയിൽ അഭയം തേടിയ കുടുംബത്തിന് സുരക്ഷ ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ; ആരോപണങ്ങൾ നിഷേധിച്ച് ഡിവൈഎഫ്‌ഐയും സിപിഎമ്മും

December 31, 2018 | 07:24 pm

കോട്ടയം: കോട്ടയത്ത് കരോൾ സംഘത്തിനെതിരെ ഡിവൈഎഫ്‌ഐ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം. കുടുംബത്തിന് സുര...

MNM Recommends

Loading...
Loading...