1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

കണ്ണൂർ സർവകലാശാലയിൽ ചെമ്പട്ടണിയിച്ച് എസ്.എഫ്.ഐ; 57 കോളജുകളിൽ എസ്.എഫ്.ഐക്ക് സർവാധിപത്യം; തകർത്തെറിഞ്ഞത് എം.എസ്.എഫ്-കെ.എസ്.യു കോട്ടകൾ

August 31, 2018 | 11:10 pm

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എസ്എഫ്ഐക്ക് വൻ വിജയം. കണ്ണൂർ, കാസർകോട് ജില്ലകളിലെ 67 കോളേജുകളിൽ 55ലും എസ്എഫ്ഐ ചരിത്രവിജയം നേടി. ആകെ 79 കൗൺസിലർമാരിൽ 63 എസ്എ...

കൂട്ട ബലാൽസംഗത്തിന് ഇരയായെന്ന പരാതി പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല; പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തിയിട്ടും പൊലീസിനെ സമീപിച്ചപ്പോൾ വീണ്ടും കൂട്ട മാനഭംഗത്തിന് ഇരയാക്കി; പൊലീസ് വീണ്ടും കൈമലർത്തിയപ്പോൾ തീകൊളുത്തി മരിച്ചു; പൊള്ളലേറ്റ യുവതിയുടെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

August 31, 2018 | 11:07 pm

ലഖ്നൗ: കൂട്ട ബലാൽസംഗത്തിന് ഇരയായിട്ടും പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. ഷാജഹാൻപുരിൽ വ്യാഴാഴ്ച രാവിലെയാണ് യുവതി സ്വയം തീകൊളുത്തിയത്. 12 കാരനാ...

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്; 27 റൺസ് ലീഡ് നേടിയത് വാലറ്റത്തെ കൂട്ടുപിടിച്ച് പുജാര നേടിയ സെഞ്ച്വറിയുടെ മികവിൽ; മികച്ച തുടക്കം മുതലാക്കിയില്ലെങ്കിലും ഒന്നാമിന്നിങ്‌സിൽ മുന്നിലെത്തിയ ആശ്വാസത്തിൽ കോലിപ്പട; മൊയിൻ അലിക്ക് അഞ്ച് വിക്കറ്റ്

August 31, 2018 | 10:57 pm

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ട് നേടിയ 246 റൺസിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യ കോലിയും പുജാരയും ക്രിസിലുണ്ടായിരുന്നപ്പോൾ 142ന് രണ്ട് എന...

'ആർ.ബി.ഐ ഇപ്പോൾ യജമാനൻ പുറയുമ്പോൾ ചാടുന്ന കുരങ്ങൻ മാത്രമായി; നോട്ട് നിരോധനം രാജ്യത്ത് അരാജകത്വമാണ് സൃഷ്ടിച്ചത്' ; നോട്ടു നിരോധനത്തിൽ ബിജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; മോദിയുടെ തീരുമാനം സമ്പദ് വ്യവസ്ഥയെ കശാപ്പ് ചെയ്യുന്നതെന്നും മുഖപത്രം സാംനയിൽ വിമർശനം

August 31, 2018 | 10:52 pm

ന്യുഡൽഹി: സഖ്യകക്ഷിയായ ബിജെപിക്കെതിരെ നിശിത വിമർശനങ്ങളുമായി ശിവസേന. മുഖപത്രമായ സാംനയിലൂടെയാണ് ബിജെ.പിയേയും നോട്ട് നിരോധനത്തേയും രൂക്ഷ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയത്. നരേന്ദ്ര മോദിയുടെ നോട്ടു നിരോധനം...

ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട ഗുജറത്ത് കലാപത്തിന്റെ വാദം പുറത്തേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി; സുപ്രീംകോടതി നടപടി അന്വേഷണത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയരുമ്പോൾ; തള്ളിയത് മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച ഹർജി

August 31, 2018 | 10:38 pm

ഡൽഹി: ഗുജറാത്ത് കൂട്ടക്കൊലപാതക കേസുകളിൽ വാദം കേൾക്കുന്നത് ഗുജറാത്തിന് പുറത്തേക്ക് മാറ്റമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹർജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ അപാകതകളു...

വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സുഹൃത്തിന്റെ വിളിയെത്തി; എത്ര പണം കൊടുത്താലും ക്ലീനിങ് ജോലി ചെയ്യാനാളില്ലെന്നറിഞ്ഞപ്പോൾ സർവ്വ സന്നാഹങ്ങളുമായി ഇറങ്ങി തിരിച്ചു; 39 പേരുടെ സംഘം എറണാകുളത്തെത്തി ചെയ്തത് വീട് വൃത്തിയാക്കൽ മുതൽ ഭക്ഷണ വിതരണം വരെ; സർവ്വനാശം വിതച്ച പ്രളയത്തിനൊടുവിൽ മനുഷ്യസ്‌നേഹത്തിന്റെ പുത്തൻ മാതൃക കാണിച്ച് ഷംസീറും ടീം കുറ്റ്യാടിയും

August 31, 2018 | 10:34 pm

കോഴിക്കോട്: സമാനതകളില്ലാത്ത സഹജീവി സ്‌നേഹം മലയാളിയുടെ മനസ്സിലുണ്ടെന്ന് തെളിഞ്ഞത് പ്രളയക്കടുതികളോടെയാണ്. പരസ്പരം രക്ഷിക്കാനും സഹായിക്കാനും സംരക്ഷിക്കാനും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്കായി ജീവൻ പോല...

മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാൽ ജീവൻ രക്ഷപെട്ടു; നാല് കുടുംമ്പങ്ങളിലെ 20 ലേറെപ്പേർക്ക് രക്ഷയായത് തെങ്ങിൽ തടഞ്ഞുനിന്ന ചീനിമരം; അപകടഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിത താവളവുമില്ല; ഉരുൾപൊട്ടലുണ്ടായ വലിയ ക്ണാച്ചേരിയിൽ ഇപ്പോഴും വൻദുരന്തസാധ്യത; ഭീതിയുടെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി പ്രദേശവാസികൾ

August 31, 2018 | 10:04 pm

കോതമംഗലം: നാനൂറ് അടിയോളം മുകളിൽ നിന്നും മലയുടെ ഒരു ഭാഗവും മലവെള്ളവും ഇരച്ചെത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് ഓടിമാറിയതിനാൽ ജീവൻ രക്ഷപെട്ടു. നാല് കുടുംമ്പങ്ങളിലെ 20 ലേറെപ്പേർക്ക് രക്ഷയായത് തെങ്ങിൽ തടഞ്ഞുനിന...

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി; ഫൈനലിൽ ജപ്പാനോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; വെള്ളി മെഡൽ നേടുന്നത് 20 വർഷത്തിന് ശേഷം;13 സ്വർണമുൾപ്പടെ 65 മെഡലുകളുമായി ഇന്ത്യ എട്ടാമത്

August 31, 2018 | 09:55 pm

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിത ഹോക്കി ഫൈനലിൽ ഇന്ത്യ പൊരുതി തോറ്റു. ജപ്പാനോട് തോറ്റെങ്കിലും ഇന്ത്യൻ വനിതകൾ ജക്കാർത്തയിൽ സ്വന്തമാക്കിയത് ചരിത്രനേട്ടം. 20 വർഷത്തെ ഇടവേളക്ക് ശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ വെ...

തീവ്രവാദികൾ നൽകിയ ക്യാപ്‌സൂൾ ബോംബ് കഴിക്കേണ്ടി വന്ന സൂരജിനും ദീപ്തിക്കും രക്ഷയില്ലെന്ന് വിധിയെഴുതി ഡോക്ടർമാർ; ഒടുവിൽ ബോട്ടിൽ നദിയിൽ ചെന്ന് ദീപ്തി ഐപിഎസും ഭർത്താവും പൊട്ടിത്തെറിച്ചു മരിച്ചു! പരസ്പരം സീരിയലിന് കണ്ണീരിൽ കുതിർന്ന ക്ലൈമാക്സ്; വെള്ളിത്തിരയിലെ ഐപിഎസുകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൈബർ ലോകവും! ഏഷ്യാനെറ്റ് സീരിയലിന് 1524ാം എപ്പിസോഡിൽ അവസാനം

August 31, 2018 | 09:44 pm

തിരുവനന്തപുരം: 1524 എപ്പിസോഡുകൾ പിന്നിട്ട് ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലിന് അവസാനം. സീരിയൽ പ്രേക്ഷകരെ കണ്ണീരിലാഴ്‌ത്തി പരസ്പ്പരത്തിലെ നായിക ദീപ്തി ഐപിഎസിന്റെയും ഭർത്താവ് സൂരജിന്റെയും മരണത്തോടൊണ് സീരിയല...

കേരളം കരഞ്ഞപ്പോൾ ആദ്യം ഉണർന്നു പ്രവർത്തിച്ചത് പ്രവാസികളാണ്; ആരും പറയാതെതന്നെ അവർ ദുരഭിമാനം മറന്ന് പണം ശേഖരിച്ചുകൊണ്ടിരിക്കുന്നു; അരവയർ മുറുക്കിയുടുത്ത് സാധാരണക്കാരൻ ശേഖരിച്ച പണം മുടക്കി പ്രവാസികളെ കാണാൻ മന്ത്രിമാരെ വിദേശത്തേക്ക് അയയ്ക്കരുത്; കുട്ടികളെയും സർക്കാർ ഉദ്യോഗസ്ഥരെയും പിഴിയുമ്പോഴും മാനുഷികത മറക്കരുത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 31, 2018 | 09:35 pm

തിരുവനന്തപുരം: കേരളം നേരിട്ട അസാധാരണ ദുരന്തത്തെ അതിജീവിക്കാൻ എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുകയാണ്. ഓരോ മലയാളിയും തീരുമാനിച്ചിരിക്കുന്നു ഇത് എന്റെ കൂടി ദൗത്യമാണ് എന്ന്. അത്‌കൊണ്ട് തന്നെ സർക്കാരിന്റെ ...

സാഹസിക ബൈക്ക് യാത്രയ്ക്കിടെ മരുഭൂമിയിൽ അഷ്ബാക്ക് കൊല്ലപ്പെട്ടതോ? രാജസ്ഥാനിലേക്ക് പോകാനൊരുങ്ങിയ കുടുംബത്തെ തടഞ്ഞത് അഷ്ബാക്കിന്റെ സുഹൃത്ത്; ഇയാളുമായി വഴക്കിട്ട് പിരിഞ്ഞതും റെയ്സിങ് ടീമിൽ നിന്ന് പുറത്താക്കിയതും മരണത്തിന് ദിവസങ്ങൾക്ക് മുൻപ്; വഴി തെറ്റി യാത്ര ചെയ്‌തെന്ന് കള്ളക്കഥ; അസ്വഭാവിക മരണത്തിലെ ദുരൂഹതയകറ്റാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ

August 31, 2018 | 08:52 pm

കോഴിക്കോട്: ബൈക്ക് റൈസിങ്ങ് പരിശീലനത്തിനിടെ രാജസ്ഥാനിൽ വെച്ച് വടകര സ്വദേശി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവം കൊലപാതകമാണെന്ന് സംശയിച്ചാണ് മു...

തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകിയ കുട്ടനാട് എംഎ‍ൽഎ പ്രളയ സമയത്ത് ജനങ്ങളെ കൈവിട്ടു; നിയമസഭാ സമ്മേളനത്തിൽ സജി ചെറിയാന് സംസാരിക്കാൻ അവസരം നൽകാത്തതിൽ അനൗചിത്യമില്ല; സജി ചെറിയാനെതിരെ ആഞ്ഞടിച്ച് വെള്ളപ്പള്ളി

August 31, 2018 | 08:17 pm

ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് കുട്ടനാട്ടുകാർക്ക് മദ്യവും പണവും നൽകിയ കുട്ടനാട് എംഎൽഎ പ്രളയ സമയത്ത് പറഞ്ഞ് പറ്റിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏറ്റവുമധികം കുട്ടനാട്ടുകാർ ...

വാനഹാപകടത്തിൽ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെൽഫി; സെൽഫി പകർത്തിയത് മരണം സ്ഥിരീകരിച്ച് തൊട്ടടുത്ത നിമിഷം; ചിത്രം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ നാല് ജീവനക്കാരേയും ജോലിയിൽ നിന്ന് പറഞ്ഞുവിട്ട് ആശുപത്രി അധികൃതരുടെ നടപടി; വിവാദ സെൽഫി നടൻ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനരികിൽ

August 31, 2018 | 07:59 pm

ഹൈദരാബാദ്: വാഹനാപകടത്തിൽ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുത്ത് ആശുപത്രി ജീവനക്കാർ. തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനൊപ്പം നിന്നാണ് ആശുപത്രിയിലെ മറ...

മലബാർ കാൻസർ സെന്ററിന്റെ പേരിൽ ലാവലിൻ കേരളത്തെ പറ്റിച്ചതിൽ നിന്നും പിണറായി ഒന്നും പഠിച്ചില്ലേ? കേരളത്തിന്റെ പുനർനിർമ്മാണത്തിന് കൺസൽട്ടൻസി സേവനം ഏൽപ്പിച്ചിരിക്കുന്നത് നെതർലാൻഡ് ആസ്ഥാനമായ വിവാദ കമ്പനിയെ; ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും കെപിഎംജി കമ്പനിയുടെ പ്രോജക്ടുകളിൽ അഴിമതി ആരോപണങ്ങൾ അനവധി;  സൗജന്യ സേവനത്തിനായി രംഗത്തെത്തുമ്പോഴും സംശയങ്ങൾ ഒട്ടേറെ ബാക്കി

August 31, 2018 | 07:53 pm

തിരുവനന്തപുരം: പന്നിയാർ- ചെങ്കുളം പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനായി കനഡയിൽപോയി എസ്എൻസി ലാവലിൽ കമ്പനിയുമായി കരാർ ഒപ്പിട്ടതിന്റെ പൊല്ലാപ്പുകളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും...

വിപിഎസ് ഹെൽത്‌കെയര് ഗ്രൂപ്പിന്റെ സഹായം ഏറ്റുവാങ്ങി ആരോഗ്യ മന്ത്രി; ആദ്യ ഗഡുവായി നൽകിയത് 12 കോടി രൂപ വിലമതിക്കുന്ന 70 ടണ്ണോളം സാമഗ്രികൾ; പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സഹായം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം

August 31, 2018 | 07:47 pm

തിരുവനന്തപുരം: പ്രളയ ദുരിതം അനുഭവിക്കുന്നവർക്കുള്ള വിപിഎസ് ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സഹായം ആരോഗ്യ മന്ത്രി കെ കെ ശൈലജ എറ്റുവാങ്ങി.ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പ്രളയ ബാധിത കേരള...

MNM Recommends

Loading...
Loading...