1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

40 കോടി രൂപയുടെ നികുതി എഴുതി തള്ളാൻ മൂന്ന് കോടി രൂപ കൈക്കൂലി വാഗ്ദാനം; കൈക്കൂലിയായി നൽകിയ ഒരു കോടി സഹിതം ദേശീയ അഴിമതി വിരുദ്ധ ഏജൻസി കയ്യോടെ പിടികൂടി; യൂസഫലിയുടെ ഇന്തോനേഷ്യൻ നടത്തിപ്പുകാരനും മലയാളിയുമായ രാജേഷ് രാജ്‌മോഹൻ നായർ ഇന്ത്യോനേഷ്യയിൽ അറസ്റ്റിൽ; ലുലു ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ബിസിനസ്സ് മോഹത്തിന് കനത്ത തിരിച്ചടി

November 29, 2016 | 10:31 pm

കൊച്ചി: പ്രവാസി വ്യവസായ പ്രമുഖനായ എംഎ യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പിന് കീഴിലെ ഇന്ത്യോനേഷ്യൻ സ്ഥാപനമായ പിടിഇകെ പ്രിമ എക്‌സപോറിന്റെ ഡയറക്ടർ രാജ്‌മോഹൻ നായർ ജക്കാർത്തയിൽ അറസ്റ്റിൽ. 40 കോടി രൂപയുടെ നികുതി...

ഐഎസ്എലിൽ സെമി ഫൈനൽ സാധ്യത സജീവമാക്കി ബ്ലാസ്റ്റേഴ്‌സ്; സി കെ വിനീതിന്റെ ഗോളിൽ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ പിടിച്ചുകെട്ടി കേരളത്തിന്റെ കുതിപ്പ്

November 29, 2016 | 09:00 pm

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ സെമിഫൈനൽ സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അത്‌ലറ്റികോ ഡി കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ സമനിലയിൽ പിടിച്ചുകെട്ടിയാണു കേരളം സെമി സാധ്യത നിലനിർത്തിയത്. എട്ടാം ...

വാവ സുരേഷിനു വീണ്ടും മൂർഖൻ പാമ്പിന്റെ കടിയേറ്റു; അപകടം മാന്നാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കു ക്ലാസ് എടുക്കുന്നതിനിടെ; പേടിക്കാനൊന്നും ഇല്ലെന്നു വാവ; ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ലെന്നും പാമ്പുകളുടെ കളിത്തോഴൻ  

November 29, 2016 | 08:29 pm

ആലപ്പുഴ: വാവ സുരേഷിനു വീണ്ടും പാമ്പിന്റെ കടിയേറ്റു. മാന്നാർ എൻഎസ്എസ് എച്ച്എസ്എസിൽ വിദ്യാർത്ഥികൾക്കു പാമ്പുകളെപ്പറ്റി ക്ലാസ് എടുക്കവെയാണു സുരേഷിനു മൂർഖന്റെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്കാണു സംഭവം. ക്‌ളാസെ...

നിലമ്പൂരിൽ മാവോയിസ്റ്റുകളെ കൊന്ന നടപടി തെറ്റ്; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എഎടുക്കണം: പിണറായി കത്തെഴുതി വി എസ്

November 29, 2016 | 08:19 pm

തിരുവനന്തപുരം: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ...

മഹാരാഷ്ട്രയ്ക്കു പിന്നാലെ ഗുജറാത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നോട്ടുനിരോധന വിവാദം ഗുജറാത്തിൽ ചലനം സൃഷ്ടിച്ചില്ലെന്ന ആശ്വാസത്തിൽ ബിജെപി

November 29, 2016 | 08:01 pm

അഹമ്മദാബാദ്: നോട്ടുനിരോധന വിവാദത്തിനും ഗുജറാത്തിൽ ബിജെപിയുടെ മുന്നേറ്റത്തിനു തടയിടാനായില്ല. മഹാരാഷ്ട്രയ്ക്കു പിന്നാലെ നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം. ...

നഗ്രോതയിൽ നടന്നത് ഉറിക്കു ശേഷം കണ്ട ശക്തമായ ഭീകരാക്രമണം; കൊല്ലപ്പെട്ടതു രണ്ട് സൈനിക ഓഫീസർമാർ ഉൾപ്പെടെ ഏഴു ജവാന്മാരെന്ന് ഔദ്യോഗിക സ്ഥിരീകരണം; മൂന്നു ഭീകരരെയും കൊലപ്പെടുത്തി ബന്ദികളാക്കിയവരെ മോചിപ്പിച്ചു; നോട്ടു നിരോധനത്തിൽ രാജ്യം നട്ടം തിരിയവെ അവസരം നോക്കി പാക്കിസ്ഥാന്റെ തിരിച്ചടി

November 29, 2016 | 07:45 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ നഗ്രോതയിൽ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാരടക്കം ഏഴു ജവാന്മാർ കൊല്ലപ്പെട്ടു. തിരിച്ചടിയില മൂന്നു ഭീകരരെയും കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ഭീകര...

എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും, അതാണ് എന്റെ ഏറ്റവും വലിയ ബലഹീനത; പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നതു വീട്ടുകാർ: പുലിമുരുകനിലൂടെ തിരിച്ചുവന്ന ബാലയ്ക്കു പറയാനുള്ളത്

November 29, 2016 | 07:01 pm

'90 ശതമാനം ആളുകളും നല്ലവരാണ്. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും. അതാണ് എന്റെ ഏറ്റവും വലിയ ബലഹീനത'- നടൻ ബാലയുടെ വാക്കുകൾ. ഗായിക അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷം അടുത്തിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖ...

ചർച്ചയ്ക്ക് മുമ്പ് ഹർത്താലിന്റെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന മൂന്ന് രാഷ്ട്രീയ പാർട്ടിക്കാരുടെ അക്രമ ചിത്രങ്ങൾ എടുത്തുകാട്ടി; പുറ്റിങ്ങൽ ദുരന്തത്തിൽ നെഞ്ചത്തടിച്ചു കരഞ്ഞവർ കടമ നിറവേറ്റാതെ വാമൂടിയ കാര്യം ചൂണ്ടിക്കാട്ടി; രാഷ്ട്രീയക്കാരുടെ കാപട്യത്തിന്റെ തൊലിയുരിച്ച് വിനു വി ജോൺ ന്യൂസ് അവറിൽ

November 29, 2016 | 06:42 pm

തിരുവനന്തപുരം: പൊതുവേ ഖദർ ധരിക്കുന്നവരാണ് രാഷ്ട്രീയക്കാർ. സാമൂഹ്യപ്രവർത്തകർ ചമയുന്നവരുടെ യൂണിഫോമിനെ അത്രയ്ക്ക് അങ്ങ് വിശ്വാസമില്ലാത്തവരാണ് പൊതുജനം. രാഷ്ട്രീയത്തെ പ്രൊഫഷനായി കണ്ടാൽ വാക്കുപാലിക്കാത്ത, ...

ബിജെപി എംപിമാരും എംഎൽഎമാരും ബാങ്ക് ഇടപാടുകളുടെ വിവരം കൈമാറണം; നോട്ട് അസാധുവാക്കിയ നവംബർ എട്ടുമുതൽ ഡിസംബർ 31 വരെ നടത്തിയ ഇടപാടുകൾ അമിത് ഷായെ അറിയിക്കണമെന്നു പ്രധാനമന്ത്രി

November 29, 2016 | 06:14 pm

ന്യൂഡൽഹി: നോട്ടുനിരോധനം പ്രാബല്യത്തിൽ വന്ന നവംബർ എട്ടുമുതൽ ബിജെപിയുടെ ജനപ്രതിനിധികൾ നടത്തിയ ബാങ്ക് ഇടപാടുകളുടെ വിവരം കൈമാറണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാരും എംഎൽഎമാരും ബാങ്ക് ഇടപാടുകളുടെ വ...

കോൺഗ്രസിലെയും സിപിഎമ്മിലെയും മുഴുവൻ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ശോഭ സുരേന്ദ്രൻ; ബിജെപിക്കു മടിയിൽ കനമില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി

November 29, 2016 | 05:48 pm

കോഴിക്കോട്: കള്ളപ്പണക്കാരെ മുഴുവൻ മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ബിജെപിക്കു മടിയിൽ കനമില്ലാത്തതു കൊണ്ട് പേടിയില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസ്, സിപിഐ(എ...

ഒരു കോടിയിൽ താഴെ പണം സഹായമായി നൽകിയപ്പോൾ ചെലവിനത്തിൽ എഴുതിയെടുത്തത് രണ്ട് കോടിയിൽ അധികം രൂപ; മൈക്രോ ഫിനാൻസിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത പൊലീസിന് അതേ അഴിമതി കാട്ടിയ കത്തോലിക്കാ സഭയെ തൊടാൻ പേടി; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും അനക്കമില്ലാതെ സർക്കാർ

November 29, 2016 | 05:32 pm

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത സംസ്ഥാന സർക്കാറിന് സമാനമായ തട്ടിപ്പു നടത്തിയ കത്തോലിക്ക സഭയ്ക്കതെിരെ ചെറുവിരൽ അനക്കാൻ തയ്യാ...

'നിന്റെ തൊലിവെളുത്തതുകൊണ്ടും നിനക്ക് ഇത്തിരി സൗന്ദര്യം ഉള്ളതുകൊണ്ടും നിനക്ക് ഈ ദുനിയാൽ തേൻ ഒലിപ്പിച്ച് നടക്കുന്ന ചെറുപ്പക്കാരുടെ നോട്ടവും കൈ അടിയും നേടാം, പക്ഷെ സ്വർഗ്ഗത്തിൽ ഉള്ള ഊറി പെണ്ണിനെ കാളും സൗന്ദര്യം ഉള്ള പെണ്ണ് ആകാൻ കഴിയില്ല': അൻസിബ ഹസനെതിരെ വീണ്ടും സൈബർ ആക്രമണം

November 29, 2016 | 05:15 pm

തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവുമധികം ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് അൻസിബ ഹസൻ. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തിയ അൻസിബ ഇതിനകം മറ്റു ഭാഷകളിലും അഭിനയിച്ചു. എന്നാൽ, സൈബർ ലോകത്ത് കടുത്ത ആക...

നോട്ട് പിൻവലിക്കലിന് ശേഷം വെളിപ്പെടുത്താത്ത പണം നിക്ഷേപിച്ചാൽ 50 ശതമാനം നികുതി അടച്ച് തടിയൂരാം; ഇനിയും വെളിപ്പെടുത്താത്ത കള്ളപ്പണം പിടിച്ചാൽ 85 ശതമാനം നികുതി; പ്രതിപക്ഷ ബഹളത്തിനിടെ നിമിഷ നേരം കൊണ്ട് ചർച്ച കൂടാതെ ആദായനികുതി ദേദഗതി ബിൽ പാർലമെന്റ് പാസാക്കി

November 29, 2016 | 04:54 pm

ന്യൂഡൽഹി: കള്ളപ്പണക്കാർക്ക് വൻനികുതി നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ആദായ നികുതി ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായി. ചർച്ചകൾ കൂടാതെയാണ് ബിൽ പാർലമെന്റ് പാസാക്കിയത്. നോട്ട് പിൻവലിക്കൽ വിഷയവുമായി ബ...

ചുരിദാറിനു മുകളിൽ ഇനി മുണ്ടു ചുറ്റണ്ട; ചുരിദാർ ധരിച്ചു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറാൻ സ്ത്രീകൾക്ക് അനുമതി; ഉത്തരവ് ഇന്നു വൈകിട്ടു നാലു മുതൽ പ്രാബല്യത്തിലായി

November 29, 2016 | 04:48 pm

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ഇനി ചുരിദാർ ധരിച്ചു കയറാം. ഇന്നു വൈകിട്ടു നാലു മുതൽ ഈ ഉത്തരവു പ്രാബല്യത്തിൽ വന്നു. ചുരിദാറിന് മുകളിൽ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകൾ ക്ഷേത്രത...

വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനുള്ളിലേക്ക് ഹൈവേയിലെ ലോറിയിൽ കൊണ്ടുപോയ കൂറ്റൻ പൈപ്പ് ഇടിച്ചു കയറി; ഹൈദരാബാദിൽ നടന്ന അപകടത്തിൽ ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു; പെരിന്തൽമണ്ണ നഴ്‌സിങ് കോളേജിലെ 15 വിദ്യാർത്ഥികൾക്കും അദ്ധ്യാപകനും പരിക്ക്

November 29, 2016 | 04:31 pm

പെരിന്തൽമണ്ണ: വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ഹൈദരാബാദിൽ അപകടത്തിൽപ്പെട്ട് ഡ്രൈവറും സഹായിയും മരിച്ചു. പാണ്ടിക്കാട് ഒറവുമ്പ്രം അമീൻ, മണ്ണാർക്കാട് സ്വദേശി വാജീവ് എന്നിവരാണ് മരിച്ചത്. അൽ...

MNM Recommends

Loading...
Loading...