1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അരുൺ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്; സ്‌കൂളിൽ നിന്നും വിനോദ യാത്രക്ക് പോകുന്നു എന്ന് പറഞ്ഞ് പതിനേഴാം തീയതി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയത് 25ന്; പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിൽ അഴിക്കുള്ളിലായത് മൂന്നു ചെറുപ്പക്കാർ

October 28, 2019 | 11:12 pm

കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായത് മൂന്നുപേർ. ആലപ്പുഴ നൂറനാട് അരുൺ നിവാസിൽ എസ്.അരുൺ (20), മട്...

എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വിഷവാതക ചോർച്ച; ഇതര സംസ്ഥാന തൊഴിലാളി അടക്കം മരണം മൂന്നായി

October 28, 2019 | 11:09 pm

മഞ്ചേരി: മലപ്പുറം എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് ഇതരസംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ എടവണ്ണ പത്തപ്പിരിയത്താണ് നാടിനെ നടുക്കിയ ദുരന്തം. നിലമ്പൂർ ചു...

ആദായ നികുതി വകുപ്പിൽ നിന്നും അഞ്ചുലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന പേരിൽ റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്നും തട്ടിയെടുത്തത് 28 ലക്ഷം രൂപ; മഹാരാഷ്ട്ര സ്വദേശിയെ ഫറോക്ക് പൊലീസ് പിടികൂടിയത് സാഹസികമായി

October 28, 2019 | 10:58 pm

ഫറോക്ക്: റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്ന് ഓൺ ലൈനിൽ 28 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ ഫറോക്ക് പൊലീസ് പിടികൂടി. നാഗ്പൂർ ബന്ദാര റോഡിൽ മാത മന്ദിറിൽ അമോൽ മറോട്ടി കോങ്ങേ(36) ആണ് പിടിയിലായത്. പ്ര...

മരട്: നഷ്ടപരിഹാരം തേടി ഹോളി ഫെയ്ത്ത് എച്ചിടുഒ നിർമ്മാതാവ് സാനി ഫ്രാൻസിസും ജസ്റ്റിസ് പി. ബാലകൃഷ്ണൻ സമിതിക്ക് മുമ്പാകെ; അതുനടപ്പില്ലെന്ന് സമിതി; ഫ്‌ളാറ്റ് ഉടമകൾക്കെല്ലാം 25 ലക്ഷം അനുവദിക്കാനും സമിതി ശുപാർശ

October 28, 2019 | 10:52 pm

 കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിൽനിന്നൊഴിപ്പിച്ച ഉടമകൾക്ക് സുപ്രീംകോടതി നൽകാൻ ഉത്തരവിട്ട 25 ലക്ഷം ആവശ്യപ്പെട്ടവരിൽ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഉടമ സാനി ഫ്രാൻസിസും. ഫ്‌ളാറ്റുകളിലൊന്നിന്റെ ഉടമയെന്ന നിലക്കാണ് ഇ...

ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് അനുമതി നിഷേധിക്കുകയും യൂറോപ്യൻ പ്രതിനിധികളെ കശ്മീർ സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്യുന്നു; കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യത്തെ അപമാനിക്കലുമാണെന്ന് ശശി തരൂർ

October 28, 2019 | 10:45 pm

ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് കശ്മീർ സന്ദർശിക്കാൻ അനുമതി നൽകാതെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ ക്ഷണിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്...

വാളയാർ കേസിൽ ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇടപടൽ; വിശദമായി അന്വേഷിക്കുമെന്ന് കമ്മീഷൻ

October 28, 2019 | 10:42 pm

ന്യൂഡൽഹി: വാളയാർ കേസിൽ ദേശീയ പട്ടിക ജാതി കമ്മീഷൻ ഇടപെടുന്നു. പൊലീസ് അന്വേഷണത്തിലെ പാളിച്ചകളെക്കുറിച്ചും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതക്കുറവിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ദേശീയ പട്ട...

വിഎസിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; സന്ദർശകർക്ക് വിലക്ക്

October 28, 2019 | 10:35 pm

തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് വി എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിന്റെ ശരീ...

മാവോയിസ്റ്റുകളാണെന്ന് കരുതി ആളുകളെ വെടിവച്ചുകൊല്ലാമോ? താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് രൂപേഷിനെയും ഷൈനിയെയും പിടികൂടിയത് പോലെ നിയമത്തിന് മുന്നിൽ എത്തിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല

October 28, 2019 | 10:30 pm

തിരുവനന്തപുരം: മാവോയിസ്റ്റുകളാണെന്നു കരുതി ആളുകളെ വെടിവച്ചു കൊല്ലാമോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകളെ വധിച്ച സംഭവത്തോടു പ്രതികര...

പ്രിവന്റീവ് ഓഫീസറായ ഉമ്മറും കീഴടങ്ങിയതോടെ പിടിയിലായത് എക്‌സൈസ് കസ്റ്റഡി മരണക്കേസിലെ ഏഴുപ്രതികളും; മലപ്പുറം സ്വദേശി രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് കഞ്ചാവുമായി പിടിയിലായതോടെ

October 28, 2019 | 10:28 pm

തൃശ്ശൂർ: പ്രിവന്റീവ് ഓഫീസറായ ഉമ്മർ കൂടി കീഴടങ്ങിയതോടെ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച കേസിലെ ഏഴ് പ്രതികളും പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജു ഭാസ്‌കറിന്റെ മുന്നിലെത്തിയാണ് ഉമ്മർ കീഴ...

യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം; വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊലീസ് കടന്നുകയറി വിദ്യാർത്ഥികളെ മർദ്ദിച്ചു; പ്ലസ് ടു വിദ്യാർത്ഥി സുധീഷിന് ഗുരുതര പരിക്ക്; വിദ്യാർത്ഥികൾ ആക്രമിക്കാൻ ശ്രമിച്ചതാണ് ലാത്തി വീശാൻ കാരണമെന്ന് പൊലീസ്

October 28, 2019 | 10:05 pm

വർക്കല: വർക്കല ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ പൊലീസ് കടന്നു കയറി വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി.സ്‌കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടയിൽ ഒരു സംഘം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു. സ്‌ക...

കരമനയിലെ സ്വത്ത് തട്ടിപ്പും മരണങ്ങളും അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം; കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ ഉൾപ്പെടെ 12 പ്രതികൾ; മരണങ്ങളിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത് സ്വത്ത് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ശേഷം

October 28, 2019 | 10:01 pm

തിരുവനന്തപുരം: കരമനയിലെ സ്വത്ത് തട്ടിപ്പും മരണങ്ങളും പ്രത്യേകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയെങ്കിലും മരണങ്ങളിൽ പുതിയ കേസ് ഉടൻ രജിസ്റ്റർ ചെയ്യില്ല. ഡിസിപിയുടെ നേതൃത്വത്തിലുള്ള പത്ത...

വിവാഹ ധനസഹായ പദ്ധതിയുടെ വരുമാന പരിധി ഇനി 2 ലക്ഷം; കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർമാർക്കെന്ന് മന്ത്രി കെ.കെ.ശൈലജ

October 28, 2019 | 09:50 pm

തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതിയിൽ വിവാഹശേഷം ഒരു വർഷം കഴിഞ്ഞ് 3 വർഷം വരെ സമർപ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ കളക...

വിജിലൻസ് അന്വേഷണം നേരിടുന്നത് കഴിഞ്ഞ മന്ത്രിസഭയിലെ എട്ടുപേർ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഉള്ളത് നാല് കേസുകൾ; ഉമ്മൻ ചാണ്ടി, വി എസ്.ശിവകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബാബു, അനൂപ് ജേക്കബ് എന്നിവരും അന്വേഷണം നേരിടുന്നത് വിവിധ കേസുകളിൽ; മുൻ മന്ത്രിമാരുടെ കേസുകൾ സംബന്ധിച്ച കണക്കുകൾ സർക്കാർ വ്യക്തമാക്കിയത് നിയമസഭയിൽ

October 28, 2019 | 09:43 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ വിജിലൻസ് അന്വേഷണം നേരിടുന്നത് കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാർ. നിയമസഭയിലാണ് മുൻ മന്ത്രിമാരുട...

കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന് വേണ്ടി സമാഹരിച്ച തുകയടക്കം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കൈയോടെ പിടികൂടി; ആരോപണമുൾമുനയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയായ സിഡിഎസ് ചെയർപേഴ്‌സൺ ആശ സുദർശൻ; തട്ടിപ്പ് കണ്ടുപിടിച്ച നഗരസഭാ സെക്രട്ടറി എസ്.ബിജുവിനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയത് കാസർകോട്ടേക്ക്; തിരുവല്ല നഗരസഭയിൽ വിവാദം പുകയുന്നു

October 28, 2019 | 09:32 pm

തിരുവല്ല : സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയായ സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് കൈയോടെ പിടികൂടിയ നഗരസഭാ സെക്രട്ടറിയെ ഭരണ സ്വാധീനം ഉപയോഗിച്ച് നാടുകടത്തിയ സംഭവം വിവാദമാകുന്ന...

ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഒരാളൊഴികെ എല്ലാ പ്രതികളെയും വിട്ടയച്ചു;  ഒരാൾക്കെതിരെ കേസ് നിലനിൽക്കുന്നത് വിചാരണ നേരിടാത്തതിനാൽ; പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കേസെടുത്തതെന്ന് കോടതി നിരീക്ഷണവും; ഏറെ വിവാദം സൃഷ്ടിച്ച ചുംബനസമരക്കേസുകൾ ആവിയാവുന്നു

October 28, 2019 | 09:04 pm

കൊച്ചി: അഞ്ചുവർഷം മുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നല്ലോ, സദാചാര പൊലീസിങ്ങിനെതിരായ ചുംബന സമരം. എന്നാൽ ക്രമസമാധാന തകർച്ചയുണ്ടാക്കിയെന്ന് പറഞ്ഞ് പൊലീസ് ചുംബന സമരക്കാർക്കെതിരെ എടുത്ത മുഴുവൻ ...

MNM Recommends

Loading...
Loading...