1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

കുട്ടികളെ നിങ്ങളുടെ പരീക്ഷാ പേപ്പറുകൾ കാണാതെ പോയി; അവ ഇപ്പോഴും ഞങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്; ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ബുധനാഴ്ചയാണ്.. വരുമല്ലോ! തലസ്ഥാനത്തെ ക്രൈസ്റ്റ് കോളേജിലെ 10 വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷാ പേപ്പറുകൾ മുക്കി ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഹാജരാകാൻ കേരള സർവകലാശാലയുടെ വിചിത്ര നിർദ്ദേശം; വിവരം മുൻകൂട്ടി അറിയിക്കാത്തത് എന്ത് മര്യാദയെന്ന് കോളേജ് അധികൃതർ

March 26, 2018 | 10:57 pm

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും വിദ്യാർത്ഥികളുടെ പരീക്ഷാപേപ്പറുകൾ കാണാതെ പോയി. വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ 10 വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷാ പേപ്പറുകളാണ് സർവകലാശാല എവിടെയോ കളഞ്ഞത്. ഇതിലും വ...

പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകാൻ ഒരുങ്ങി ഡിജിപി; പരിശീലനം നൽകുന്നത് ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി; സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് നടപടി

March 26, 2018 | 10:55 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ പ്രായോഗിക പരിശീലനം നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. പൊലീസിനെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണിത്. വാഹന പരിശോധന നടത്തുമ്പോഴും സമ...

ഇടുക്കി ജില്ലാ കളക്ടർക്കെതിരേ കേസെടുക്കാനുള്ള മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; ജില്ലാകളക്ടർ ജി.ആർ ഗോകുൽ നൽകിയ ഹർജി പരിഗണിച്ചാണു നടപടി; ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട കേസിലാണ് കളക്ടറിനെതിരെ പരാതി

March 26, 2018 | 10:17 pm

കൊച്ചി: ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട കേസിൽ ഇടുക്കി ജില്ലാ കളക്ടർക്കെതിരേ കേസെടുക്കാനുള്ള മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടതിന...

മാതാവിന്റെ മരണാനന്തര ശുശ്രൂഷയിൽ പങ്കെടുക്കാൻ മകന് മാത്രം അനുവാദം; കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ ആചാരക്രമങ്ങൾ പാലിച്ച് ചടങ്ങ് നടത്തണമെന്നും സംഘർഷമൊഴിവാക്കണമെന്നും കർശന നിർദ്ദേശം; ഓർത്തഡോക്‌സ്-യാക്കോബായ സഭാവിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മാറ്റി വച്ച തോമസ് പോൾ റമ്പാന്റെ മാതാവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ചെറിയ പള്ളിയിൽ നടത്താൻ ഹൈക്കോടതി വിധി

March 26, 2018 | 10:17 pm

കോതമംഗലം :കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ യാക്കോബായ -ഓർത്തഡോക്‌സ് സഭാവിശ്വാസികൾ തമ്മിൽ ശവസംസ്‌കാരത്തെ ചൊല്ലി നിലനിന്നിരുന്ന തർക്കത്തിന് ഹൈക്കോടതി ഇടപെട്ട് താൽക്കാലിക പരിഹാരം. മലങ്കര ഓർത്തഡോക്സ് സഭ മാന...

നിസാൻ മോട്ടോർ കമ്പനിയുടെ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തേക്ക്; ഡ്രൈവർരഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും ടെക്‌നോപാർക്കിൽ വികസിപ്പിക്കും; നിസാൻ നടത്തുന്ന പുത്തൻ ഗവേഷണങ്ങൾക്കും തലസ്ഥാനം വേദിയാകും

March 26, 2018 | 09:41 pm

തിരുവനന്തപുരം: ഡ്രൈവർലെസ് വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാൻ ലോകത്തിലെ മുൻനിര വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ കമ്പനിയുടെ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുരം ടെക്‌നോപാർക്കിലേക്ക് എത്തുന്നു....

രോഗിയെ തലകീഴായി കിടത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ; പാലക്കാട് സ്വദേശി ഷെരീഫിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽവിട്ടു; മെഡിക്കൽ കോളജ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം

March 26, 2018 | 09:19 pm

തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു. രോഗിയെ തലകീഴാ...

പുക ഉയർന്ന് തീപിടിച്ചപ്പോൾ കെടുത്താൻ ഉപകരണങ്ങളില്ല; ബോട്ടോ വള്ളമോ ഇല്ലാതെ അഗ്നിശമനസേന കാഴ്ചക്കാരായി നോക്കി നിന്നത് ഒരുമണിക്കൂർ; പുന്നമടക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചപ്പോൾ സ്‌കോട്ടിഷ് ദമ്പതികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും സുരക്ഷാവീഴ്ചയ്ക്ക് മറുപടിയില്ലാതെ അധികൃതർ

March 26, 2018 | 08:26 pm

ആലപ്പുഴ: കഴിഞ്ഞ രാത്രിയിൽ വിദേശ ദമ്പതികൾ യാത്ര ചെയ്ത ഹൗസ് ബോട്ട് കത്തിയമർന്നത് ജനറേറ്ററിലെ ഷോർട്ട് സർക്ക്യൂട്ട് മൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. തീ പടരുന്നതിന് മുൻപ് യാത്രക്കാരെ മറ്റൊരു വള്ളത്തിൽ കയറ്...

പശ്ചിമ ഘട്ടമലനിരകളിൽ കണിക പരീക്ഷണം നടത്താൻ വീണ്ടും കേന്ദ്ര സർക്കാരിന്റെ അനുമതി; വിദഗ്ദ സമിതി നൽകിയ ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു; പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം; സർക്കാരിന്റെ അനുമതി ലഭിച്ചത് പദ്ധതിക്കെതിരെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനിടെ

March 26, 2018 | 08:21 pm

ന്യൂഡൽഹി: തേനിയിലെ പശ്ചിമ ഘട്ടമലനിരകളിൽ കണിക പരീക്ഷണം നടത്താൻ വീണ്ടും കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി. അനുമതി നൽകാൻ വിദഗ്ദ സമിതി നൽകിയ ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയായിരുന്നു...

മൂന്ന് കോടി മുടക്കി ലംബോർഗിനി വാങ്ങിയ പൃഥ്വിരാജിന് ഓടിക്കാൻ കൊള്ളാവുന്ന റോഡില്ല; മോശം റോഡിലൂടെ വണ്ടി വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞതിന് മല്ലിക സുകുമാരനെ ട്രോളിയവർക്ക് ഷോൺ ജോർജിന്റെ വാക്കുകൾ കേൾക്കാം

March 26, 2018 | 08:04 pm

തിരുവനന്തപുരം: നടൻ പൃഥ്വിരാജ് അടുത്തിടെ കോടികൾ വിലമതിക്കുന്ന പുതിയ ലംബോർഗിനി കാർ വാങ്ങിയതും 45 ലക്ഷം രൂപ റോഡ് നികുതി അടച്ചതും വാർത്തയായിരുന്നു. എന്നാൽ, ഈ കാർ റോഡ് മോശമായത് കാരണം പൃഥ്വിയുടെ തിരുവനന്തപു...

മോഡൽ പരീക്ഷ എഴുതി ഇറങ്ങിയ കുട്ടികളെ ഞെട്ടിച്ച് ചാട്ടുളി പോലെ സ്‌കൂൾ അധികൃതരുടെ വാക്കുകൾ; 'നിങ്ങൾ എഴുതിയത് മോഡലല്ല വാർഷിക പരീക്ഷ'; 'തോറ്റവരെല്ലാം പ്ലസ്‌വണിൽ തുടരണം'; നൂറുമേനി ജയം കൊയ്യാനുള്ള അൽ അമീൻ സ്‌കൂളിന്റെ തന്ത്രം വിദ്യാർത്ഥികൾ പൊളിച്ചത് ഇങ്ങനെ

March 26, 2018 | 07:26 pm

കൊച്ചി: പഠനത്തിൽ മികവ് കുറഞ്ഞ കുട്ടികളെ പുറത്താക്കി പരീക്ഷയിൽ നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ സി.ബി.എസ്.ഇ സ്‌കൂളുകൾ നടത്തുന്ന തന്ത്രം പല സ്ഥലങ്ങളിലും സർവ്വ സാധാരണമാണ്. ഇതിനെതിരെ പലരും പ്രതികരിക്കാൻ മടിക...

'ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പൊലീസ്; നിലവിലെ പൊലീസ് സംവിധാനത്തിൽ പുനരാലോചന ആവശ്യമാണ്; ജനങ്ങൾക്ക് എളുപ്പത്തിൽ നീതി കിട്ടുന്ന സംവിധാനം ഇന്നു നിലവിലില്ല'; സംസ്ഥാന പൊലീസ് സേനക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി

March 26, 2018 | 07:25 pm

തിരുവനന്തപുരം: പൊലീസിനുനേരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി. ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറേണ്ടവരല്ല പൊലീസ്. പൊലീസ് ജനാധിപത്യപരമായി പെരുമാറണം. നീതിന്യായ സംവിധാനം ഉടച്ചുവാർക്കണം. പൊലീസ...

വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം; ഹയർസെക്കൻഡറി പരീക്ഷ ചോദ്യപേപ്പർ ചോർന്നിട്ടില്ല; വാട്‌സാപ്പിലൂടെ പ്രചരിച്ചത് പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചോദ്യാവലി; അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി സർക്കാരിന് സമർപ്പിച്ചു

March 26, 2018 | 07:15 pm

തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാം വർഷ ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്‌സാപ്പിലൂട...

വരും വരാതിരിക്കില്ലെന്ന തീവ്രമോഹത്തോടെ ഭാര്യയുടെ ചിത്രവും ഒട്ടിച്ചുള്ള ആൻഡ്രുവിന്റെ അന്വേഷണത്തിന് അവസാനമാകുന്നു? തലസ്ഥാനത്ത് നിന്ന് കാണാതായ ഐറിഷ് യുവതിയെ കർണാടകയിൽ കണ്ടതായി രഹസ്യവിവരം; കൂട്ടുകാരിക്കൊപ്പം ഹോട്ടലിൽ തങ്ങിയ ലീഗ സ്‌ക്രോമാന്റെ യാത്രാലക്ഷ്യം ഗോകർണം; ഡിജിപി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗോകർണത്തേക്ക്; അന്വേഷണത്തിന് വേഗം കൂടിയതിൽ സന്തോഷത്തോടെ സഹോദരി എലീസും

March 26, 2018 | 06:35 pm

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ ഐറിഷ് യുവതിയെ കർണാടകയിൽ കണ്ടതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. കർണാടകയിൽ നിന്നും ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരമനുസരിച്ച് ഷാഡോ പൊലീസ് കർണ്ണാടകയിലേക്ക് തിരിച്ചിട...

ഫുട്‌ബോൾ ഗ്രൗണ്ടിലെത്തുന്ന ആൺകുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; മലപ്പുറത്തെ കൗമാരക്കാരായ പ്രതികൾ അറസ്റ്റിൽ; പീഡന വിവരം പുറത്തായത് കുട്ടികൾ സ്‌കൂളിൽ സ്ഥിരമായി എത്താതായതോടെ; പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കൽപകഞ്ചേരി പൊലീസ്; പ്രതികളുടെ പേരുകൾ പുറത്തുവന്നത് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലൂടെ

March 26, 2018 | 06:27 pm

മലപ്പുറം: ക്ലാസ് കട്ട് ചെയ്ത് ഫുട്‌ബോൾ ഗ്രൗണ്ടിലെത്തുന്ന ആൺകുട്ടികളെ പതിവായി പീഡനത്തിന് ഇരയാക്കിയ കൗമാരക്കാരായ പ്രതികൾ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരിക്കടുത്താണ് സംഭവം. ഫുട്‌ബോൾ ഗ്രൗണ്ടിനു സമീപത്തെ പാട...

MNM Recommends

Loading...
Loading...