1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പ്രീപോൾ എക്‌സിറ്റ് പോൾ എന്ന് വേണ്ട സകലമാന സർവ്വേകളും കുമ്മനത്തിന്റെ വിജയം പ്രവചിച്ചു; തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന മുരളിയും സംഘവും വടകരയ്ക്ക് പോയപ്പോൾ ആളും ആരവവും ഇല്ലാതായി; പ്രവർത്തിക്കാൻ ആളില്ലാതെ വന്നപ്പോൾ ദേശീയ നിരീക്ഷകനുമെത്തി; കേരളം മുഴുവനും യുഡിഎഫ് ആഘോഷിക്കുമ്പോഴും താരമാകുന്നത് ലക്ഷണമൊത്ത ത്രികോണ മത്സരം നേരിട്ട തരൂർ തന്നെ

May 23, 2019 | 06:31 pm

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാജ്യം മുഴുവൻ മോദി തരംഗമാണ് എങ്കിലും കേരളത്തിൽ യുഡിഎഫ് തരംഗമാണ്. ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയിൽ തോറ്റതാകട്ടെ നിസ്സാര...

വെള്ളാപ്പള്ളിയെ പോലെയല്ല അലി അക്‌ബർ..വാക്കുപറഞ്ഞാൽ വാക്കാണ്! തിരുവനന്തപുരത്ത് കുമ്മനം തോറ്റ സങ്കടത്തിൽ തല മൊട്ടയടിച്ച് അലി അക്‌ബർ; പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല; കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാമെന്നും ബിജെപി പ്രവർത്തകൻ

May 23, 2019 | 06:27 pm

കോഴിക്കോട്: ആലപ്പുഴയിൽ എ.എം.ആരിഫ് തോറ്റാൽ താൻ തല മൊട്ടയടിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചത് ഓർമയില്ലേ? ദിവസങ്ങൾക്കകം വെള്ളാപ്പള്ളി നിലപാട് മാറ്റി. അതൊക്കെ തമാ...

അങ്ങനെ കേരളവും ജാതി പറയാൻ പഠിച്ചു; ആലപ്പുഴയിൽ മാത്രമായി സിപിഎം വിജയം ഒതുങ്ങിയതും ജാതി വോട്ടിന്റെ ബലത്തിൽ; ആരിഫിന്റെ വിജയത്തിൽ നിർണായക റോളിൽ ബിജെപി; യഥാർത്ഥത്തിൽ പിണറായി മോഡൽ പ്രവർത്തിച്ചത് ആലപ്പുഴയിൽ മാത്രം; എൻഎസ്എസിന്റെ നിർണായക ഇടപെടൽ വഴിത്തിരിവായി

May 23, 2019 | 06:17 pm

ആലപ്പുഴ: എല്ലാ കണ്ണുകളും ആലപ്പുഴയിലേക്കാണ്. കേരളത്തിൽ ട്വന്റി ട്വന്റി എന്ന് പറഞ്ഞു ഇറങ്ങിയ കോൺഗ്രസിന് അല്പം മോഹഭംഗം സമ്മാനിച്ച സ്ഥലം. കൈവിടാൻ പാലക്കാടും വടകരയും കാസർഗോഡും കോഴിക്കോടും ആറ്റിങ്ങലും ക്കെ ...

'കേരളത്തിന്റെ തൂവാനത്തുമ്പി' സുമലത അംബരീഷ് ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽ വൻഭൂരിപക്ഷത്തിന് ജയിച്ചുകയറുമ്പോൾ തന്നെ ചിത്രം വ്യക്തം; 'ഓപ്പറേഷൻ ലോട്ടസ് 'ഭയന്നിരിക്കുന്ന കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ഉറക്കം കെടുത്തി ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലവും; സഖ്യത്തെ മലർത്തിയടിച്ച് ബിജെപി ജയിച്ചുകയറിയത് 24 സീറ്റിൽ; കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ കർണാടകയിൽ നെഞ്ചിടിപ്പേറി നേതാക്കൾ

May 23, 2019 | 06:00 pm

ബെംഗളൂരു:കർണാടകത്തിൽ ഉലഞ്ഞുനിൽക്കുന്ന കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. സഖ്യത്തെ മലർത്തിയടിച്ച് ബിജെപി നേടിയത് 28 സീററിൽ 24 സീറ്റ്, കോൺഗ്രസും ജെഡിഎസും രണ...

പണക്കൊഴുപ്പിൽ പൊന്നാനിയിലെത്തിയ പി വി അൻവറിന്റെ അഹങ്കാരത്തിന് തിരിച്ചടി; ഇ ടി മുഹമ്മദ് ബഷീറിന് അപ്രതീക്ഷിതമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം, പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിലെ എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്ന് വീമ്പിളക്കിയ അൻവറിനെ പൊടിപോലും ഇല്ല കണ്ടു കിട്ടാൻ

May 23, 2019 | 05:46 pm

മലപ്പുറം: പണക്കൊഴുമ്പിന്റെ അഹങ്കാരവുമായി പൊന്നാനിയിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എൽ.എൽ.എയുമായ പി.വി.അൻവറിന് പൊന്നാനിയിലെ ജനങ്ങൾ നൽകിയത് സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാത്ത വമ്പൻ പരാജയം, ...

മോദിയുടെ പടയോട്ടത്തിന് ഇടം നൽകാതെ കേരളവും തമിഴ്‌നാടും ആന്ധ്രയും; വംഗയുദ്ധത്തിൽ സീറ്റുകൾ നഷ്ടമായെങ്കിലും മേൽക്കൈ നേടി മമത; പഞ്ചാബിലും തെലങ്കാനയിലും നേട്ടമുണ്ടാക്കാൻ മോദിക്കായില്ല; രാജ്യത്ത് മോദി തരംഗം അലയടിക്കാത്ത സംസ്ഥാനങ്ങൾ ഇവയാണ്

May 23, 2019 | 05:41 pm

ഡൽഹി: മോദി പ്രഭാവത്തിലും കാലിടറാതെ നിന്നത് നാല് സംസ്ഥാനങ്ങൾ മാത്രം. കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു സീറ്റുപോലും നേടാനാവാതെ നിന്നപ്പോൾ തകർന്നടിയുന്നത് ശബരിമലയെന്ന സുവർണാവസരം മുതലാക്കി രാഷട്രീയ നേട്ടമു...

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചത് വിഎസിന്റെ തഴമ്പിൽ കയറിയിരുന്ന്; ഭൂരിപക്ഷം കിട്ടിയപ്പോൾ കപ്പിത്താനെ തള്ളി സ്വയം 'ക്യാപ്ടനായി'; പുകഴ്‌ത്തലുകളിൽ വീണ് വിഎസിനെ പുറന്തള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ നായകനായി; പാർട്ടിയിലെ അതികായ പദവി ഉറപ്പിക്കാൻ പഴയ ഗുരുവിനെ പോസ്റ്ററിൽ നിന്നും ഔട്ടാക്കി; സിപിഎമ്മിനെ രക്ഷിക്കുന്ന 'വി എസ് മാജിക്' മായുമ്പോൾ ക്രൗഡ് പുള്ളറില്ലാതെ തകർന്നടിഞ്ഞ് ഇടതുമുന്നണി

May 23, 2019 | 05:20 pm

തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കാൻ ഒരു ജനനായകൻ ഉണ്ടായിരുന്നു. വി എസ് എന്ന രണ്ടക്ഷരമായിരുന്നു അത്. വി എസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയായിരുന്നു ...

'ടീം തോറ്റപ്പോഴും സെഞ്ചുറി നേടിയ ബാറ്റ്‌സ്മാനെ പോലെയാണ് തനിക്കിപ്പോൾ അനുഭവപ്പെടുന്നത്; 10 വർഷത്തേത് പോലെ തന്നെ ഇനി വരുന്ന അഞ്ചു വർഷവും നല്ല ഭരണം കാഴ്‌ച്ചവെക്കും'; ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യെന്നും തിരുവനന്തപുരം നിവാസികൾക്കും പാർട്ടിക്കും നന്ദി പറയുന്നുവെന്നും ശശി തരൂർ

May 23, 2019 | 05:19 pm

തിരുവനന്തപുരം : കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിരിക്കുന്ന വേളയിൽ എങ്ങും ആഘോഷത്തിലാണ് അണികൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറെ ശ്രദ്ധേയമായ മണ്ഡലമായ തിരുവനന്തപുരത്ത് ...

ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ ബന്ധുബലം! തുണയായി; രണ്ടര പതിറ്റാണ്ട് ചുവന്ന് തുടിച്ച സിപിഎം കോട്ടയിൽ പുറത്തെടുത്തത് ജയിക്കാനായി എതിരാളികൾ പയറ്റുന്ന അതേ തന്ത്രങ്ങൾ; വോട്ടർ പട്ടികയിലെ കള്ളക്കളി കണ്ടെത്തി കള്ളവോട്ടും ഇരട്ട വോട്ടും തടഞ്ഞു; മസിലു പിടിക്കാതെ സൗമ്യമായ ചിരിയുമായെത്തി ആറ്റിങ്ങലുകാരുടെ 'ഞാൻ പ്രകാശനായത്' അതിവേഗത്തിൽ; ഏഴിൽ ആറിടത്തും ലീഡുമായി കോന്നിയുടെ എംഎൽഎ ഇനി ലോക്‌സഭയിലേക്ക്; സിപിഎം കോട്ട അടൂർ പ്രകാശ് തല്ലി തകർക്കുമ്പോൾ

May 23, 2019 | 05:05 pm

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്ന ജയം ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെതാണെന്നു സംശയലേശമന്യേ പറയാൻ കഴിയും. 27 വർഷമായി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന മണ...

പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് എന്ന് പ്രതിപക്ഷ നേതാവ്; ജനവിധി മാനിച്ച് പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവെക്കണം; ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെച്ചത് കേരളത്തിലെ സിപിഎം നേതാക്കളെന്നും രമേശ് ചെന്നിത്തല

May 23, 2019 | 05:03 pm

തിരുവനന്തപുരം: ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാർ നയത്തിനെതിരായാണ് ജനം വിധിയെഴുതിയത്. കമ്മ്യൂണിസ്റ്റ് പ...

കേരളത്തിൽ കോലീബി സഖ്യത്തെ എതിർക്കുന്ന ഇടതുപാർട്ടികൾക്ക് തമിഴ്‌നാട്ടിൽ ലോട്ടറി അടിച്ചത് ലീഗ് അടങ്ങുന്ന കോലീസി സഖ്യത്തിൽ മത്സരിച്ചതോടെ; ഡിഎംകെയ്‌ക്കൊപ്പം മാറ്റുരച്ച സിപിഎമ്മും സിപിഐയും നാലുസീറ്റുകളിൽ മുന്നിൽ; രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ട് പിടിച്ചത് പ്രചാരണകാലത്ത് വിവാദമായെങ്കിലും ദേശീയതലത്തിലെ തിരിച്ചടികൾക്കിടെ നേട്ടം കൊയ്തതിന്റെ ആശ്വാസത്തിൽ ഇടതുനേതാക്കൾ

May 23, 2019 | 04:58 pm

 ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിച്ച ഇടതുകകഷികൾ നേട്ടം കൊയ്തു. മത്സരിക്കുന്ന നാലുസീറ്റിലും സിപിഎമ്മും, സിപിഐയും ലീഡ് ചെയ്യുന്നു. മധുരയിൽ സിപിഐ എം സ്ഥാനാർത്ഥി സു വെങ്കിടേശൻ 43,777 വോട...

മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണം; കഴിഞ്ഞ തവണത്തെ രണ്ടു സീറ്റും നഷ്ടമായി സംപൂജ്യരായി ഇടതുപക്ഷം; തൃണമൂലിനോടുള്ള വെറുപ്പുമൂലം ഇടത് വോട്ടുകൾ കൂട്ടത്തോടെ കിട്ടയത് ബിജെപിക്ക്; സിപിഎം വോട്ടുകൾ 15 ശതമാനം കുറഞ്ഞപ്പോൾ ബിജെപിയുടെ വോട്ട് 40 ശതമാനമായി ഉയർന്നു; 22 സീറ്റുമായി തൃണമൂലം 19 സീറ്റുമായി ബിജെപിയും വംഗനാട് പകുത്തെടുത്തു; കോൺഗ്രസിന് കിട്ടിയത് വെറും ഒരു സീറ്റ്; ബംഗാളിൽ ഇനി മോദിയും ദീദിയും നേർക്കുനേർ

May 23, 2019 | 04:54 pm

കൊൽക്കത്ത: മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണം. ബംഗാളിൽ സിപിഎമ്മിന്റെ 15 ശതമാനം വോട്ടുകൾ ചോർന്നു. എന്നാൽ ബിജെപി വോട്ടുകൾ 40 ശതമാനമായി ഉയർന്നു. ബംഗാളിൽ ഒരു സീറ്റിൽ പോലും ഇപ്...

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ അട്ടിമറി ആരോപണവുമായി ഊർമ്മിള മണ്ഡോദ്ക്കർ; 'ഇവി എം നമ്പറും ഫോമിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി'; മുംബൈ നോർത്ത് മണ്ഡലത്തിൽ വിജയക്കുതിപ്പുമായി ബിജെപി മുന്നേറുമ്പോൾ 'പരാതി ട്വീറ്റുമായി' ഊർമ്മിള

May 23, 2019 | 04:43 pm

മുംബൈ: ഇന്ത്യയുടെ ഭരണചക്രം ബിജെപിക്ക് തന്നെയെന്ന് വ്യക്തമായിരിക്കുന്ന വേളയിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഈ വേളയിലാണ് മുംബൈ നോർത്ത് മണ്ഡലത്തിൽ ഉപയോഗിച്ച് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന...

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവം അവസാനിക്കുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് `മിനി` നിയമസഭ തെരഞ്ഞെടുപ്പ്; ലോക്‌സഭയിലേക്ക് സിറ്റിങ് എംഎൽഎമാർ പോകുമ്പോൾ ഒഴിവ് വരുന്നത് നാല് മണ്ഡലങ്ങളിൽ; കെഎം മാണിയും അബ്ദുൾ റസാഖും അന്തരിച്ച മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ആറിൽ അഞ്ചും യുഡിഎഫ് സിറ്റിങ് സീറ്റുകൾ

May 23, 2019 | 04:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ അഭിമാനകരമായ നേട്ടമാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിന് കൂ...

MNM Recommends

Loading...
Loading...