1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ചാണക്യ തന്ത്രങ്ങൾ ജനമനസ്സിൽ മന്ത്രമായി; നമോയുടെ സർജിക്കൽ സ്‌ട്രൈക്ക് വീണ്ടും; ഹിന്ദി ഹൃദയഭൂമിയായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലുറപ്പിച്ചതിനൊപ്പം ബംഗാളിലും ഒഡീഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മധുരമുള്ള വിജയങ്ങൾ: 352 സീറ്റുകളുമായി 2014 നേക്കാൾ തിളങ്ങുന്ന വിജയത്തോടെ എൻഡിഎ രണ്ടാം വട്ടവും അധികാരത്തിലേക്ക്; ജയിച്ചത് താനല്ലെന്നും രാജ്യവും ജനങ്ങളുമെന്നും മോദി; സൂപ്പർ ഹീറോ മോദി തന്നെയെന്ന് അമിത്ഷാ; പരാജയം അംഗീകരിച്ച് രാഹുൽ

May 23, 2019 | 09:50 pm

 ന്യൂഡൽഹി: അതെ രണ്ടാം വട്ടവും നമോ തന്നെ. ദേശീയത, ദേശസുരക്ഷ, ഹിന്ദു ആത്മാഭിമാനം, പുതിയഭാരതം എന്നീ മോദിയുടെ സന്ദേശങ്ങൾ നെഞ്ചിലേറ്റി വോട്ടർമാർ രണ്ടാം വട്ടവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ രാജ്...

വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്ക് പരാജയപ്പെട്ടു; 2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം; ഹിന്ദുവോട്ടുകളുടെ എകീകരണവും മണ്ഡലത്തിന്റെ പൊതു പിന്നോക്കാവസ്ഥയും തിരിച്ചിടിയായി; ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി കുത്തകയാക്കിവെച്ച മണ്ഡലത്തിലെ തോൽവിയിൽ ഞെട്ടി കോൺഗ്രസ്; അമേഠിയിലെ തോൽവി കോൺഗ്രസിനുണ്ടാക്കിയത് നാണക്കേടും നടുക്കവും

May 23, 2019 | 09:20 pm

ന്യൂഡൽഹി: പതിറ്റാണ്ടുകളായി തങ്ങൾ ഗാന്ധി കുടുംബം കൈവശം വെച്ചുപോന്ന അമേഠി മണ്ഡലം കൈവിട്ടുപോയതിന്റെ നാണക്കേടിലും നടുക്കത്തിലുമാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിൽ വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച ര...

തിരഞ്ഞെടുപ്പ് പോർക്കളത്തിൽ മുണ്ടും മടക്കിക്കുത്തി പ്രചരണത്തിനിറങ്ങിയത് വെറും 17 ദിവസം മാത്രം; 'തൃശ്ശൂരിനെയിങ്ങ് എടുക്കാൻ' കഴിഞ്ഞില്ലെങ്കിലും സമ്മതിദായകരുടെ മനംകവർന്നപ്പോൾ തേടിയെത്തിയത് 2.93 ലക്ഷം വോട്ടുകൾ; രണ്ടാമതെത്തിയ രാജാജിയേക്കാളും 27634 വോട്ട് മാത്രം കുറവ്; മിക്ക മണ്ഡലങ്ങളും പ്രിയ താരത്തിന് സമ്മാനിച്ചത് 40000ൽ അധികം വോട്ടുകൾ വീതം; ആക്ഷൻ സ്റ്റാറിന്റെ തിളക്കത്തിന് മങ്ങലുണ്ടാകാത്ത ഫലപ്രഖ്യാപനമെന്നും ആരാധകർ

May 23, 2019 | 09:05 pm

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രചരണ രംഗത്തെ 'സ്ഥാനാർത്ഥി ഡയലോഗുകൾ' ഇക്കുറിയും തരംഗം സൃഷ്ടിച്ചപ്പോൾ ഏറെ ചർച്ചയായത് വെള്ളിത്തിരയിലെ ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ വാക്കുകളാണ്. 'തൃശ്ശൂരെനിക്ക് വേണം....

കേരളത്തിലെ യുഡിഎഫ് തരംഗം സമ്മാനിച്ചത് 10 ലക്ഷപ്രഭുക്കളെ; അക്കൗണ്ടിൽ ഏറ്റവും അധികം നിക്ഷേപം നടത്തിയത് 431770 ഭൂരിപക്ഷവുമായി രാഹുൽ തന്നെ; രണ്ടര ലക്ഷവുമായി തൊട്ടു പിന്നിൽ കുഞ്ഞാലിക്കുട്ടി; രണ്ട് ലക്ഷത്തിന് അടുത്തെത്തി ഇ.ടിയും; ഇടുക്കിയിലും ആലത്തൂരിലും ഭൂരിപക്ഷം കടത്തി യുവാക്കളായ ഡീനും രമ്യയും; ഇടത് പക്ഷത്തിന്റെ മാനം കാത്ത് ആരിഫ് കടന്ന് കൂടിയത് പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ; കേരളത്തിലെ 20 മണ്ഡലങ്ങളിലേയും അന്തിമ വോട്ട് നില ഇവിടെ അറിയാം

May 23, 2019 | 08:57 pm

തിരുവനന്തപുരം: ദേശീയ തലത്തിൽ തോറ്റ് തുന്നമ്പാടിയെങ്കിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനകരമാകുന്ന നേട്ടം തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം സമ്മാനിക്കുന്നത്. രാജ്യത്ത് മറ്റൊരിടത്തും ഇല...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുക്കുമ്പോൾ 122 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; ഭരണ കക്ഷിയായ എൽഡിഎഫ് മുന്നിൽ നിൽക്കുന്നത് 17 സീറ്റുകളിൽ മാത്രം; നേമത്തിൽ മാത്രം ഒതുങ്ങി ബിജെപിയും; പിണറായി സർക്കാറിന്റെ ഭൂരിപക്ഷം സാങ്കേതികമായി മാത്രമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം; സർക്കാറിന് മുന്നിലെ കനത്ത പരീക്ഷണമായി വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും

May 23, 2019 | 08:39 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റിൽ മാത്രമായി സിപിഎം ഒതുങ്ങിയപ്പോൾ സാങ്കേതികമായി അത് പിണറായി വിജയൻ സർക്കാറിന് എതിരായ വിധിയെഴുത്തുമായ...

നേനു വിന്നാന്നു നേനു വുന്നാന്നു...'ഞാൻ കേട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.; മമ്മൂക്ക പറഞ്ഞ ഡയലോഗ് തറച്ചത് തെലുങ്കരുടെ കാതിലല്ല മനസിൽ; വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ 'യാത്ര' സിനിമയുടെ അലയൊലികൾ വോട്ടായി; തെലുങ്ക് ദേശം പാർട്ടിയെ പറപറപ്പിച്ച് വൈ.എസ് ആർ കോൺഗ്രസ് ആന്ധ്രയിൽ നേടിയത് ചരിത്രവിജയം; 175 സീറ്റുകളിൽ 151 സീറ്റുമായി വൈ.എസ്ആർ കോൺഗ്രസ് കുതിക്കുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജഗനും കുട്ടരും

May 23, 2019 | 08:33 pm

തിരുവനന്തപുരം: കോൺഗ്രസിനേയും തെലുങ്ക് ദേശം പാർട്ടിയേയും അതിശയിപ്പിക്കുന്ന പ്രകടനവുമായിട്ടാണ് വൈഎസ് ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി ആന്ധ്രയിൽ വിജയകുതിപ്പിൽ മുന്നേറിയത്. 175 നിയമസഭാ സീറ്റിൽ 151മായി വ...

കോൺഗ്രസ് കയ്യൊഴിഞ്ഞെങ്കിലും തളരാതെ പോരാടിയ സുമലത ഇനി മാണ്ഡ്യയുടെ 'താര'റാണി; കുമാരസ്വാമിയുടെ മകനെതിരെ മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ 'ഇത് അംബരീഷിന്റെ വിജയമാണെന്നും ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്‌നേഹമാണിതെന്നും' താരം; പ്രചരണ സമയത്തെ തരംഗവും അച്ഛന്റെ രാഷ്ട്രീയ പിൻബലവുമുണ്ടായിട്ടും നിഖിൽ കുമാരസ്വാമിക്ക് അടിതെറ്റിയത് ലാസ്റ്റ് ലാപിൽ

May 23, 2019 | 08:21 pm

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാതെ കോൺഗ്രസ് കൈവിട്ടെങ്കിലും സുമലത തളർന്നില്ല. വീണുപോകാതെ നടത്തിയ ആ പോരാട്ടം ഫലം കണ്ടതോടെ മണ്ഡ്യയുടെ 'താരറാണി' കസേര സുമലതയ്ക്ക് സ്വന്തം. കർണാടക മുഖ്യമന്ത്ര...

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പടവലങ്ങ പോലെ താഴോട്ട് വളർച്ച; ഇടതുനയങ്ങൾ ഏറ്റവും പ്രസക്തമാകുന്ന കാലമെന്ന് യെച്ചൂരി പറയുമ്പോഴും വോട്ടർമാർ സമ്മാനിച്ചത് ആകെ അഞ്ചുസീറ്റുകൾ; ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ നേട്ടം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖാക്കൾക്ക് കേരളത്തിൽ ഞെട്ടലായി ഒരുസീറ്റുമാത്രം; ബൂത്തിലിരിക്കാൻ പോലും ആളെ കിട്ടാത്ത ബംഗാളിലും ആശയ്ക്ക് വകയില്ല; സിപിഎമ്മിനും സിപിഐക്കും ദേശീയ പാർട്ടി പദവി നഷ്ടമാകുമോ?

May 23, 2019 | 08:06 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രവചനം പോലെ പറഞ്ഞത് രാജ്യത്തും കേരളത്തിലും 2004 ആവർത്തിക്കുമെന്നായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്...

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു; തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ 28കാരൻ മരിച്ചത് ആശുപത്രിയിലേക്കുള്ള മാർഗമധ്യേ

May 23, 2019 | 07:25 pm

തൃശൂർ: പുന്നയൂർക്കുളം പരൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ വാക്കു തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കപ്ലേങ്ങാട് കണ്ടേങ്കാട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് (28) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നോടേയാണ് സംഭവം. ബിജെപി...

'അങ്ങിനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല'; 'എനിക്ക് തൃശൂർ വേണം.. തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗിനെ ട്രോളി തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ; ബിജെപിയുടെ താരസ്ഥാനാർത്ഥിയുടെ വരവോട് പരാജയ ഭീതിയെന്ന് തുറന്നു പറഞ്ഞ പ്രതാപൻ വിജയിച്ചു കയറിയത് വമ്പൻ ഭൂരിപക്ഷവുമായി

May 23, 2019 | 07:11 pm

തൃശൂർ: സുരേഷ് ഗോപിയെ തിരിച്ച് ട്രോളുമ്പോൾ തൃശൂരിൽ വിജയിയായ ടി.എൻ.പ്രതാപന്റെ മുഖത്ത് തത്തിക്കളിച്ചത് സന്തോഷത്തേക്കാൾ കൂടുതൽ ആശ്വാസമായിരുന്നു. പ്രചാരണ സമയത്ത് പ്രതാപന്റെ ചങ്കിടിപ്പിച്ച സുരേഷ് ഗോപിയുടെ ...

'കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം' എന്ന ബാനറിൽ യു.ഡി.എഫ് നടത്തിയ പ്രചരണം വടകരയിൽ ഏശി; പരാജയഭീതി മൂലം മുല്ലപ്പള്ളി അടക്കം പിന്മാറിയ സീറ്റിൽ കേരളം കണ്ടത് 'മുരളീധര പ്രഭാവം'; തലശേരിയിൽ മാത്രം വോട്ട് നിലയിൽ മുന്നിലെത്താൻ ജയരാജന് കഴിഞ്ഞപ്പോൾ വടകരയിലടക്കം വൻ ലീഡ് നേടി പുഷ്പം പോലെ മുന്നേറി കോൺഗ്രസ്; കൊലപാതക രാഷ്ട്രീയം പരിചയാക്കിയുള്ള 'വടകര ബലപരീക്ഷണ'ത്തിൽ സിപിഎമ്മിനെ മലർത്തിയടിച്ച് യുഡിഎഫ്

May 23, 2019 | 07:02 pm

കോഴിക്കോട്: വടകര പിടിച്ചെടുക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം അഭിമാന പ്രശ്നമായിരുന്നു.അതിന് അവർ പുറത്തിറക്കിയത് കണ്ണൂരിന്റെ പുലിക്കുട്ടി പി.ജയരാജനെ തന്നെ. സിപിഎം അണികളിൽ ഏറ്റവും പിന്തുണയുള്ള...

പിണറായിയുടെ ധർമ്മടത്തും ഇപിയുടെ മട്ടന്നൂരിലും കടന്നുകയറി വിള്ളലുണ്ടാക്കി; പി.കെ.ശ്രീമതിയുടെ പ്രചാരണത്തിൽ പിഴവുവന്നപ്പോൾ മുതലെടുക്കാനുമായി; ശബരിമല വിഷയത്തിൽ പാർട്ടിക്ക് മീതേ നിലപാടെടുത്ത് വിശ്വാസികളുടെ പിന്തുണയും നേടി; അക്രമരാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയതും രാഹുലിന്റെ വരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും കണ്ണൂരിൽ സുധാകരന് നേടിക്കൊടുത്തത് ചരിത്രവിജയം

May 23, 2019 | 06:48 pm

കണ്ണൂർ: സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളിൽ വിള്ളലുണ്ടാക്കിയാണ് കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ടു കൂടിയായ കെ.സുധാകരന്റെ വിജയം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും വ്യവസായ മന്ത്രി ഇ.പി. ജയരാജന...

തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി; ആവശ്യം തള്ളിക്കളഞ്ഞ് സോണിയ ഗാന്ധി; കോൺഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകർപ്പൻ വിജയവും അംഗീകരിക്കുന്നതായി വാർത്താസമ്മേളനം വിളിച്ച് അറിയിച്ച് രാഹുൽ; ആശയങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ മോദി വിജയിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ; തോൽവിയിൽ മൂകനായ രാഹുലിനെ ആശ്വസിപ്പിക്കാനെത്തി പ്രിയങ്കയും

May 23, 2019 | 06:34 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെയും സോണിയ ഗാന്ധിയെയും രാഹുൽ രാജിവെക്കാൻ സന്നദ...

MNM Recommends

Loading...
Loading...