1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഒഴിഞ്ഞ ക്ലാസ് മുറിയിൽ സ്‌കൂൾ വാഹനം കാത്തിരിന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ അറസ്റ്റിൽ; പിടിയിലായത് തഴവ സ്വദേശി 52കാരനായ വിജിൻ; പ്രതിക്കെതിരെ കുട്ടിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും കൈയേറ്റ ശ്രമം; അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു

October 19, 2019 | 10:54 pm

തഴവ; മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പിടിയിലായത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ തഴവ മണപ്പള്ളി വടക്ക് ചൈത്രത്തിൽ വിജിൻ(52). പോക്‌സോ നിയമപ്രകാരം കേസെടുത്തു പ...

കോന്നിയിലെ കലാശക്കൊട്ടിൽ അടൂർ പ്രകാശ് പങ്കെടുക്കാതിരുന്നത് നീരസം മൂലമോ? വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള അതൃപ്തി ഇനിയും മാറിയില്ലെന്നും അഭിപ്രായ ഭിന്നത തുടരുന്നുവെന്നും വിവാദം കൊഴുക്കുന്നതിനിടെ എല്ലാം തള്ളി എംപി; വിവാദം അനാവശ്യം; മുൻകാലങ്ങളിലും താൻ കലാശക്കൊട്ടിൽ പങ്കെടുക്കാറില്ല; അനൈക്യമെന്ന് വ്യാഖ്യാനിക്കരുതെന്നും അടൂർ പ്രകാശ്

October 19, 2019 | 10:42 pm

പത്തനംതിട്ട: കോന്നിയിൽ യുഡിഎഫ് നടത്തിയ കലാശക്കൊട്ടിൽ അടൂർ പ്രകാശ് എംപി പങ്കെടുക്കാത്തത് വിവാദമായി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ അടൂർ പ്രകാശും നേതൃത്വവും തമ്മിൽ അഭിപ്രായഭ...

പ്രചരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചു; കെ. സുരേന്ദ്രനെതിരെ എൽ.ഡി.എഫും യു.ഡി.എഫും ജില്ലാ കളക്ടർക്ക് പരാതി നൽകി; സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന് കാട്ടി വിശ്വാസികളടെ പരാതിയും

October 19, 2019 | 10:32 pm

കോന്നി: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെതിരെ ജില്ലാകളക്ടർക്ക് പരാതി. പ്രചരണങ്ങൾക്കിടെ മതചിഹ്നങ്ങൾ ഉപയോഗിച്ചതായാണ് പരാതി. എൽ.ഡി.എഫും യു.ഡി.എഫും ജില്ലാ കളക്ടർ...

കുളങ്ങരത്തൊട്ടിയിലെ കോടീശ്വരൻ ജോൺ വിത്സണെ സ്ലോ പോയിസൺ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ കേസ് കൊടുത്തതോടെ കാര്യങ്ങൾ കൈവിട്ടോ? ജോൺ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡൽഹിയിൽ മരിച്ച നിലയിൽ; ലിസിയെ മരിച്ച നിലയിൽ കണ്ടത് ഫ്‌ളാറ്റിലും മകനെ റെയിൽവെ ട്രാക്കിലും; ആത്മഹത്യയെന്ന് പൊലീസ്; കൂടത്തായി മോഡൽ സംശയിച്ച ജോൺ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം

October 19, 2019 | 10:16 pm

തൊടുപുഴ: കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോൺ വിൽസണിന്റെ (65) മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള രണ്ടാം ഭാര്യ ലിസിയെയും മകൻ അലൻ സ്റ്റാൻലിയെയുംമരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ ഫ്ളാറ്റിൽ ലിസിയെ...

പ്രോ കബഡി ലീഗിൽ കപ്പുയർത്തി ബംഗാൾ വാരിയേഴ്‌സ്; കന്നി കിരീടം ചൂടിയത് ദബാംഗ് ഡൽഹിയെ കീഴടക്കി; വിജയം ആദ്യപകുതിയിൽ പിന്നിട്ട് നിന്ന ശേഷം

October 19, 2019 | 10:12 pm

അഹമ്മദാബാദ്: ഏഴാം സീസൺ പ്രോ കബഡി ലീഗിൽ ബംഗാൾ വാരിയേഴ്‌സ് ചാമ്പ്യന്മാർ. അഹമ്മദാബാദിലെ ഇകെഎ അരീന സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദബാംഗ് ഡൽഹിയെ കീഴടക്കിയാണ്് കിരീടം നേടിയത്. ബംഗാൾ വാരിയേഴ്‌സിന്റെ കന്നി കിരീ...

തിരഞ്ഞെടുപ്പ് റാലിക്കിടെ തളർന്നു വീണു; ബിജെപി നേതാവായ പങ്കജ മുണ്ടെ ആശുപത്രിയിൽ; സംഭവം മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാർലിയിൽ; സ്ഥാനാർത്ഥി സുഖംപ്രാപിച്ച് വരികയാണെന്ന് ബിജെപി വക്താവ്

October 19, 2019 | 09:51 pm

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി. നേതാവുമായ പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളർന്നുവീണു. മന്ത്രിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ സുഖംപ്രാപി...

56 ഇഞ്ച് നെഞ്ചുള്ള മോദിക്കല്ലാതെ ആർക്ക് കഴിയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ? മഹാരാഷ്ട്ര റാലികളിൽ അമിത്ഷാ ഉയർത്തിയ ചോദ്യം മുഖ്യപ്രചാരണായുധമാക്കിയപ്പോൾ ബിജെപിക്ക് ആത്മവിശ്വാസം; രാഹുലും ശരദ് പവാറും ആവേശമുയർത്തിയെങ്കിലും സംയുക്ത റാലി പോലും നടത്താനാവാതെ കോൺഗ്രസും എൻസിപിയും; ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമുള്ള പരസ്യപ്രചാരണത്തിന് സമാപനം

October 19, 2019 | 09:42 pm

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കേരളത്തിലേതടക്കം വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമുള്ള പരസ്യപ്രചാരണത്തിന് തിരശീല വീണു. പ്രചാരണത്തിന്റെ അവസാന നാളിൽ പ്രധാനമന്ത്രി നരേ...

സ്‌കൂളിൽ സഹപാഠികൾ കളിയാക്കുന്നുവെന്ന് വിദ്യാർത്ഥികൾ; ജോലി സ്ഥലത്ത് സഹപ്രവർത്തകർ കളിയാക്കുന്നുവെന്ന് മുതിർന്നവർ; ജംഗ്ഷന്റെ പേര് പറഞ്ഞു ടിക്കറ്റ് എടുക്കിന്നില്ലെന്ന് ബസ് ജീവനക്കാരും; 'ജോളി'യെ കൊണ്ടു പൊറുതിമുട്ടി കൊല്ലം ഇരവിപുരം-മയ്യനാട് റോഡിൽലെ നാട്ടുകാർ; 'ജോളി' ജംഗ്ഷന്റെ പേരുമാറ്റാൻ ആലോചന

October 19, 2019 | 09:26 pm

കൊല്ലം; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോളി എന്ന പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട്. രാവിലെ പത്രമെടുത്താലും ടിവി ഓൺ ചെയ്ത് ന്യൂസ് ചാനൽ വച്ചാലും സോഷ്യൽ മീഡിയയും ജോളി തന്നെയാണ് ചർച്ച. ഇനിയിപ്പോ ട്രോളുകളു...

റാമ്പ് വാക്കിനിടെ ഹൃദയാഘാതം! ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ പരിശീനത്തിനിടെ എംബിഎ വിദ്യാർത്ഥിനി മരിച്ചത് ബംഗളുരുവിൽ; വൈറലായി സിസിടിവി ദൃശ്യങ്ങൾ

October 19, 2019 | 09:10 pm

ബംഗളുരു: ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായി റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരിശീലനത്തനിടെ ഹൃദയാഘാതമുണ്ടായതാണ് ...

കാസർകോട് ഉരുൾപൊട്ടൽ; പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരുന്നു, ജാഗ്രതാ നിർദ്ദേശം; മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

October 19, 2019 | 08:57 pm

കാസർകോട്; കൊന്നക്കാട് മാലോത്തിനടുത്ത് വനത്തിൽ ഉരുൾപൊട്ടിയതോടെ മലവെള്ളം കുത്തിയൊലിച്ച് വരുന്നതിനാൽ തേജസ്വനി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്.തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കുമെന്നാണ് ...

ഓണം ഉഷാറാക്കാൻ സർക്കാർ നൽകിയ അരി ബാക്കി വന്നപ്പോൾ മറിച്ചുവിൽക്കാൻ നോക്കി; നെടുങ്ങപ്ര വനിതാ സഹകരണ സംഘം കേസിൽ കുടുങ്ങിയത് മറ്റൊരു സഹകരണ സംഘത്തിന് അരി വിൽക്കാൻ വകുപ്പില്ലെന്ന് അറിയാതെ; കേസായത് അരിച്ചാക്കുമായി പോയ ഓട്ടോ നാട്ടുകാർ തടഞ്ഞപ്പോൾ; നിയമം അറിയാത്തത് എക്‌സ്‌ക്യൂസല്ലെന്ന് പൊലീസും

October 19, 2019 | 08:52 pm

കുറുപ്പുംപടി: ഓണത്തിനു നൽകിയ അരി അരി മറിച്ച് വിൽക്കാൻ ശ്രമിച്ചതിന്റെ പേരിൽ നെടുങ്ങപ്ര വനിതാ സഹകരണ സംഘത്തിനെതിരെ പൊലീസ് കേസ്. അരി കടത്തിയതിന് ഓട്ടോ ഡ്രൈവർക്ക് എതിരെ എടുത്ത കേസ് ആണ് വനിതാ സഹകരണ സംഘത്തിന...

ഞാൻ വരും. മുഖ്യതിഥിയായിട്ടല്ല, ഒരു സാധാരണക്കാരനായിട്ട്; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി; ക്ഷണത്തെ സംബന്ധിച്ച അറിവില്ലെന്ന് മുൻ പ്രധാനമന്ത്രിയുടെ ഓഫീസും

October 19, 2019 | 08:37 pm

കറാച്ചി; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് മുൻ പ്രധാന മന്ത്രി മന്മോഹൻസിങ് പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിച്ചെന്നാണ...

വിമാനത്താവളത്തിലെത്തിയപ്പോൾ സ്യൂട്ട്‌കേസിന്റെ ഭാരം 9 കിലോ; അനുവദിക്കുന്നത് 7 കിലോ; അധികം വന്ന രണ്ട് കിലോയ്ക്ക് എങ്ങനെ ഫീ അടയ്ക്കാതിരിക്കാം? ഫിലിപ്പൈൻസുകാരി ഗെൽ പ്രയോഗിച്ച സൂത്രം സോഷ്യൽ മീഡിയയിൽ വൈറൽ

October 19, 2019 | 08:21 pm

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ ബാഗേജ് കൊണ്ടുപോകൽ പല യാത്രക്കാർക്കും തലവേദനയാണ്. ബാഗേജ് തൂക്കി നോക്കണം, കൃത്യമായ ഭാരമായിരിക്കണം. അതല്ലെങ്കിൽ, അധിക ബാഗേജിന് പോക്കറ്റിൽ നിന്ന് പണം ചോരും. ഫിലിപ്പീൻസുകാരി ഗെൽ...

ഇതുവരെ കുത്തകയായി കൊണ്ട് നടന്ന കോന്നിയിൽ കോൺഗ്രസിന് അടിപതറുമ്പോൾ വമ്പൻ മികവ് നിലനിർത്തിയ അരൂരിൽ സിപിഎമ്മിനും കാലിടറും; എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും മഞ്ചേശ്വരത്തോ വട്ടിയൂർക്കാവിലോ ഒന്നും ചെയ്യാൻ ബിജെപിക്കും ആവില്ല; ഇപ്പോൾ നടക്കുന്നത് ജാതി-രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചെഴുതി കേരളത്തിൽ മാറ്റത്തിന് തുടക്കം കുറിക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ്:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

October 19, 2019 | 07:48 pm

തെരഞ്ഞെടുപ്പിൽ ആവേശത്തോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകരും വായനക്കാരും മറുനാടന്റെ സർവ്വേ ഫലത്തെ കാത്തിരിക്കുന്നത്. മറുനാടനോട് ശത്രുതയുള്ള പാർട്ടി പ്രവർത്തകർ പോലും മറുനാടൻ ശരി പറയും എന്നുള്ളതുകൊണ്ട് അവരു...

കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത ക്രൗഡ് പുള്ളർ; പാർട്ടിക്ക് രൂപം നൽകിയ 32 നേതാക്കളിൽ അവശേഷിക്കുന്ന കമ്യൂണിസ്റ്റ്; പിണറായി പക്ഷം അടിച്ചമർത്തുമ്പോഴും ജനകീയ പിന്തുണകൊണ്ട് നിലനിന്ന ഏക നേതാവ്; 'ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്യൂണിസ്റ്റകാരനായി തന്നെയായിരിക്കും' എന്നു പറഞ്ഞ അണികളുടെ കണ്ണും കരളുമായ വിഎസിന് നാളെ 96ാം പിറന്നാൾ; കെടാത്ത കനലുമായി ഇന്നും തിരഞ്ഞെടുപ്പ് വേദികളിൽ ആവേശം വിതറി വി എസ്

October 19, 2019 | 07:25 pm

കൊച്ചി; ലോക രാഷ്ട്രീയത്തിൽ 96ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കർമ്മനിരതനായി നിൽക്കുന്ന ഏക രാഷ്ട്രീയ നേതാവ് വി എസ് അച്ചുതാനന്ദന് നാളെ പിറന്നാൾ. വി എസ് ഈ പ്രായത്തിലും രാഷ്ട്രീയ പ്രവർത്തനം ലൈവ...

MNM Recommends

Loading...
Loading...