1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഈ ദീപാവലി സമ്മാനം മനുഷ്യത്വത്തിന്റെ പേരിൽ; ഹൃദയാലുവായി സുഷമ സ്വരാജ് വീണ്ടും; യോഗ്യരായ പാക് പൗരന്മാർക്ക് ചികിൽസയ്ക്കായി മെഡിക്കൽ വിസ

October 19, 2017 | 11:09 pm

ന്യൂഡൽഹി: ചികിൽസ ആവശ്യങ്ങൾക്കും മറ്റുമായി ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്ന പാക് പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ ദീപാവലി സമ്മാനം.ചികിത്സയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള പാക്ക് പൗരന്മാരിൽ യോഗ്യരായ...

പക്ഷപാതക്കണ്ണിലൂടെ ഞങ്ങളെ കാണരുത്; സമാധാനം ഊട്ടിയുറപ്പിക്കാനാണെങ്കിൽ ഇന്ത്യയുമായി നിങ്ങൾ കൂട്ടുകൂടുന്നതിൽ ഞങ്ങൾക്ക് സന്തോഷം; ഞങ്ങളുടെ വികസനനയത്തെ വസ്തുനിഷ്ഠമായി വിലയിരുത്തണം; അമേരിക്കയ്ക്ക് ചൈനയുടെ ചുട്ടമറുപടി

October 19, 2017 | 10:46 pm

ബീജിങ്: മേഖലയിലെ സമാധാനത്തിന് മുതൽക്കൂട്ടാവുമെങ്കിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വികസിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളുവെന്ന് ചൈന.ചൈനീസ് വിദേശമന്ത്രാലയ വക്താവ് ലൂ കാങ്ങാണ് ഇക്കാര്യമറിയിച്ച...

ജനപ്രിയ നായകൻ തന്നെ ഒന്നാം പ്രതി; പഴുതടയ്ക്കാൻ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കും; ക്യത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; പൾസർ സുനിക്ക് നടിയോട് മുൻവൈരാഗ്യമില്ല; സെലിബ്രിറ്റി പ്രതിയോട് ദാക്ഷിണ്യം വേണ്ടെന്ന് അന്വേഷണ സംഘതീരുമാനം; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്‌പി

October 19, 2017 | 10:11 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാപ്രതി തന്നെയാകും.ഇക്കാര്യത്തിൽ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്‌പി എവി.ജോർജ് അറിയിച്ചു.കൊച്ചി...

ഇനി പന്ത് സർക്കാരിന്റെ കോർട്ടിൽ; നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള മിനിമം വേജസ് കമ്മിറ്റി ശുപാർശ സമർപ്പിച്ചു; റിപ്പോർട്ടിൽ മാനേജ്‌മെന്റുകൾ ഉടക്ക് തുടരുന്നു; എതിർപ്പിനെ ഒറ്റക്കെട്ടായി ചെറുക്കാൻ യുഎൻഎ അടക്കമുള്ള നഴ്‌സുമാരുടെ സംഘടനകൾ; സമരത്തെ തുടർന്ന് ചേർത്തല കെവി എം ആശുപത്രി അടച്ചുപൂട്ടുന്നു

October 19, 2017 | 09:38 pm

തിരുവനന്തപുരം:നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശ സർക്കാരിന് സമർപ്പിച്ചു. മാനേജ്‌മെന്റുകളുടെ വിയോജനക്കുറിപ്പോടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഇനി ഒരു മാസത്തിനുള്ളിൽ ...

ബിജെപി കേരള ഘടകത്തിൽ കരിനിഴൽ വീഴ്‌ത്തിയ മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ അന്വേഷണം നിർത്തി; തെളിവ് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് സംഘം; ദേശീയ നേതൃത്വത്തെ പോലും പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണം വെള്ളത്തിലെ വരയായി മാറുമ്പോൾ ആശ്വാസത്തിൽ ബിജെപി സംസ്ഥാന നേതൃത്വം

October 19, 2017 | 09:12 pm

തിരുവനന്തപുരം: ഏറെ വിവാദമുയർത്തുകയും ബിജെപി കേന്ദ്രനേതൃത്വത്തിന് വരെ നാണക്കേടാവുകയും ചെയ്ത മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ബിജെപി നേതാക്കൾ കോ...

ആദ്യം അക്രമവും സംഘർഷവും അവസാനിപ്പിക്കൂ ..എന്നിട്ടാവാം വികസനചർച്ച; സി.പി.എം ആത്മാർഥത കാട്ടിയില്ലെങ്കിൽ ചർച്ച വെറും വാചകമടി മാത്രം; വികസനസംവാദത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ

October 19, 2017 | 08:44 pm

തിരുവനന്തപുരം:സംസ്ഥാനത്ത് വികസനാന്തരീക്ഷം കൊണ്ടുവരാൻ ആദ്യം അക്രമത്തിന്റെയും,സംഘർഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.വികസനകാര്യത്തിൽ, ആ...

പണമിടപാട് സ്ഥാപനത്തിൽ നിന്നും വിദേശ കറൻസി കവർന്നു; രണ്ടരലക്ഷം രൂപ മൂല്യമുള്ള കറൻസി മോഷ്ടിക്കപ്പെട്ടെന്ന് പരാതി; തട്ടിപ്പിന് പിന്നിൽ ജോർദാൻ സ്വദേശികളെന്ന് സംശയം

October 19, 2017 | 08:30 pm

കോതമംഗലം: നഗരത്തിലെ സ്വകാര്യ വിദേശ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിദേശ കറൻസി കവർന്നതായി പരാതി. വ്യാഴാഴ്‌ച്ച ഉച്ചയോടെ സ്ഥാപനത്തിലെത്തിയ രണ്ട് വിദേശികളാണ് ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി തട...

പാക് അധീന കശ്മീരിന് വിളിപ്പാടകലെ നിന്ന് ഇന്ത്യൻ സൈനികർക്കൊപ്പം പട്ടാള വേഷത്തിൽ ദീപാവലി ആഘോഷിച്ച് മോദി: കുടുംബാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നു എന്ന് മധുരംവിതരണം ചെയ്ത് പ്രധാനമന്ത്രി; സൈനികവൃത്തിക്കു ശേഷം യോഗ അദ്ധ്യാപകർ ആകാൻ സൈനികരോട് ആഹ്വാനം

October 19, 2017 | 08:05 pm

ന്യൂഡൽഹി: പതിവുതെറ്റിക്കാതെ ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത് അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം. പാക്കിസ്ഥാൻ നിരന്തരം ഭീഷണി ഉയർത്തുന്ന കശ്മീർ അതിർത്തിയിലാണ് സൈനിക വേഷത്തിലെത്തി...

ഗോൾവർഷത്തിൽ മലേഷ്യയെ മുക്കി ഇന്ത്യ ഫൈനലിലേക്ക് ഒരുചുവട് കൂടി; ഏഷ്യാ കപ്പ് ഹോക്കിയിൽ രണ്ടിനെതിരെ ആറുഗോളുകൾക്ക് ജയം; സൂപ്പർ ഫോറിൽ പാക്കിസ്ഥാനുമായുള്ള മൽസരം ശനിയാഴ്ച

October 19, 2017 | 07:50 pm

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. സൂപ്പർ ഫോറിൽ മലേഷ്യയെ ഇന്ത്യ ഗോൾമഴയിൽ മുക്കി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ത്യ മലേഷ്യയെ കീഴടക്കിയത്. സൂപ്പർ ഫോറിൽ ഇന്ത്യക്ക് ഇനി പാക്കിസ്...

ഫ്രീസർവീസിന് കാർ കൊടുത്തത് തന്നെ നെഞ്ചിടിപ്പോടെ; മടക്കിക്കിട്ടിയപ്പോൾ ആകെ ഫുൾസർവീസ് കഴുകൽ മാത്രം! സർവീസ് സ്റ്റേഷൻകാരുടെ തട്ടിപ്പ് രഹസ്യവീഡിയോയിൽ കണ്ട വാഹന ഉടമ ഞെട്ടി; ജീവനക്കാർ ഉച്ചയൂണ് കഴിക്കുന്നത് കാറിലെ എസി മാക്‌സിമത്തിലിട്ട്; കർണാടകയിലെ തട്ടിപ്പിന് പരാതി പറഞ്ഞപ്പോൾ മറുപടി സോറി മാത്രം

October 19, 2017 | 07:34 pm

ബെംഗലൂരു: കാറുകളുടെ സർവീസ് ഉടമകൾക്ക് എന്നും തലവേദനയാണ്. സർവീസ് സ്റ്റേഷനുകളിൽ അവ എത്തിക്കുമ്പോൾ തൊട്ട് തിരികെ വാങ്ങുമ്പോൾ വരെ പറഞ്ഞേൽപ്പിക്കുന്ന ജോലികൾ ചെയ്‌തോ, അതുപൂർണമായോ എന്നൊക്ക ആശങ്കപ്പെടുന്നവർ ഏറ...

ലോക്കൽ സെക്രട്ടറി വീട്ടമ്മയെ ഗർഭിണിയാക്കിയ വിവരം ഇരുചെവി അറിയാതെ ഒതുക്കാൻ ഇടപെട്ടത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം; 'ഗർഭപ്രായച്ഛിത്തം' വാങ്ങി സജിമോനെ കൊണ്ട് മാപ്പും പറയിച്ച് സ്ത്രീയെ രായ്ക്ക് രാമാനം മാറ്റാനും നിർദ്ദേശം; കേസൊതുക്കാൻ സഹോദരനുമായി കെ പ്രകാശ് ബാബു സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്

October 19, 2017 | 07:19 pm

പത്തനംതിട്ട: പത്തനംതിട്ട സി.പി.എം തിരുവല്ല ടൗൺ ലോക്കൽ സെക്രട്ടറി സി സി സജിമോൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം പാർട്ടിക്ക് നാണക്കേടാകുമെന്ന് ഉറപ്പായതോടെ കേസൊതുക്കാൻ വേണ്ടി ജില്ലാ നേതാക്കൾ അടക്കം രംഗത്...

ബസ്സിൽകയറി കഴുത്തിന് കുത്തിപ്പിടിച്ച് കഞ്ചാവുണ്ടോടാ എന്ന് ചോദിച്ച് പൊലീസെന്ന നാട്യത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ പിടിച്ചിറക്കി; ആളൊഴിഞ്ഞ മൂലയിൽ കൊണ്ടുപോയി പോക്കറ്റിൽ നിന്ന് ഫോണും പണവും പിടിച്ചുപറിച്ച് കടന്നു; 'വ്യാജ പൊലീസ്' ചമഞ്ഞ വട്ടോളി അനീഷിനെ മണിക്കൂറുകൾക്കകം പൊക്കി കുറുപ്പംപടി പൊലീസ്

October 19, 2017 | 06:56 pm

പെരുമ്പാവൂർ: വേങ്ങൂർ പാണംകുഴിയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശി അനോകിന്റെ മൊബൈൽ ഫോണും 2000 രൂപയും കവർച്ച ചെയ്ത സംഭവത്തിൽ അകനാട് എള്ളിൽ അനീഷിനെ (വട്ടോളി അനീഷ്, 32) ആണ് കുറുപ്പംപടി എസ്‌ഐ പ...

മലയാളം ബോക്‌സോഫീസിൽ ഗ്രേറ്റ്ഫാദറിനെ കടത്തിവെട്ടി വിജയ് ചിത്രം; മെർസലിന് മുന്നിൽ ബാഹുബലി മാത്രം; ആദ്യ ദിനം കളക്ഷനിൽ കേരളത്തിൽ നിന്നും 6.11 കോടി നേടി മെർസൽ; വിജയിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ത്രാണിയില്ലാതെ മലയാളം സൂപ്പർ താരങ്ങളും; ഇന്ത്യൻ ബോക്സോഫീസിൽ മെർസൽ തരംഗം

October 19, 2017 | 06:20 pm

തിരുവനന്തപുരം: 300ൽ അധികം തീയറ്ററുകളിലെത്തിയ ഇളയ ദളപതി വിജയ് ചിത്രം മെർസൽ കേരളത്തിലെ ആദ്യ ദിന കളക്ഷനിൽ നിന്ന് മാത്രം നേടിയത് 6.11 കോടി രൂപയാണ്. 6.27 കോടി ആദ്യ ദിനം നേടിയ ബാഹുബലി 2 മാത്രമാണ് വിജയിക്ക് ...

ബുൾഷിറ്റ്..രാഹുൽ നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ അവസാനിപ്പിക്കുക; ഇതൊക്കെ നാണക്കേടാണപ്പാ; അർത്തുങ്കൽ പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന് പറയുന്ന നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ടിജി; റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ പരസ്പരം ചെളിയെറിഞ്ഞ് ടിജി മോഹൻദാസും രാഹുൽഈശ്വറും

October 19, 2017 | 06:07 pm

തിരുവനന്തപുരം : താജ്മഹലുമായി ബന്ധപ്പെട്ട ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, അത് പൈതൃക സ്മാരകമായി നിലനിർത്തേണ്ട ആവശ്യകതയെ കുറിച്ച് റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവർ നടത്തിയ ചർച്ച പോ...

കഞ്ചാവുമായി പിടിയിലായ യുവാക്കളുടെ മൊബൈൽ പരിശോധിച്ചപ്പോൾ അതിൽ കഞ്ചാവുചെടിയുടെ ചിത്രങ്ങൾ; ബിജു രമേശിന്റെ ഹോട്ടലിൽ വളരുന്ന ചെടികളുടെ ഫോട്ടോയെന്ന് അറിഞ്ഞതോടെ ഞെട്ടി എക്‌സൈസ് സംഘം; ജാഗ്രതയോടെ 'കഞ്ചാവുകൃഷി' തേടി സംഘം ഓടിയെത്തിയെങ്കിലും പിന്നീട് സംഭവിച്ചത് ഇങ്ങനെ

October 19, 2017 | 06:01 pm

തിരുവനന്തപുരം: കഞ്ചാവുമായി  തിരുവനന്തപുരം നഗരാതിർത്തിയിൽ നിന്നും മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. യുവാക്കളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയതാകട്ടെ കഞ്ചാവ് ചെടികൾ വളർന്ന് നിൽക്കുന്ന ...

MNM Recommends

Loading...
Loading...