1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അത്തറ് കയ്യിൽ പുരട്ടി സന്തോഷം പങ്കുവച്ച് അബ്ദുൾ റഷീദ്; ആയിക്കര മീൻ മാർക്കറ്റിൽ എത്തിയ പികെ ശ്രീമതിയെ ആരവത്തോടെ സ്വീകരിച്ച് മത്സ്യത്തൊഴിലാളികൾ; പയ്യാമ്പലം കോൺവെന്റിലും ഹൃദ്യമായ സ്വീകരണം; എന്റെ ആദ്യവോട്ട് ടീച്ചർക്കെന്ന് കുട്ടികൾ; ഇന്ത്യൻ പ്രധാനമന്ത്രി ആകട്ടെയെന്ന് ആശംസിച്ച് ഉർസുലൈൻ സീനിയർ സ്‌കൂൾ വിദ്യാർത്ഥിനികൾ

March 18, 2019 | 11:11 pm

കണ്ണൂർ: കെ സുധാകരന് എതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ സിറ്റിങ് എംപി പികെ ശ്രീമതി കണ്ണൂരിൽ പ്രവർത്തനം ശക്തമാക്കിയതോടെ ജനങ്ങൾക്കിടയിൽ വലിയ ആവേശം. മത്സ്യത്തൊഴിലാളികൾക്ക് ഇടയിലും വിദ്യാർത്ഥികൾക്കിടയിലും ...

കർണാടകയിലെ തിരഞ്ഞെടുപ്പ് ചൂടിനിടെ മോദിക്കെതിരെ വിമർശന വർഷവുമായി രാഹുൽ; 'പിടിക്കപ്പെട്ടപ്പോൾ മോദി രാജ്യത്തെ മുഴുവൻ ചൗക്കീദാർമാരാക്കി'; അദ്ദേഹം യഥാർത്ഥത്തിൽ ആരുടെ കാവൽക്കാരനായിരുന്നെന്നും അനിൽ അംബാനിയേയും മെഹലുൽ ചോക്‌സിയേയും നീരവ് മോദിയേയും പോലെയുള്ളവർക്കാണ് മോദി കാവൽക്കാരനായതെന്നും കോൺഗ്രസ് അധ്യക്ഷൻ

March 18, 2019 | 10:42 pm

കലബുറഗി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശന വർഷവുമായി ആഞ്ഞടിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിയുെ 'മേം ഭീ ചൗക്കിദാർ' (ഞാനും കാവൽക...

സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ച് ചുവരെഴുത്ത് നടത്തി; ബൂത്ത് കൺവൻഷനുകൾ മിക്കയിടത്തും ഒരു റൗണ്ട് പൂർത്തിയാക്കി; തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകവെ ഇടിത്തീ പോലെ ആ വാർത്തയെത്തി; 'തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥി'; വാർത്ത കേട്ട ബിജെപി പ്രവർത്തകർ പ്രചാരണം നിർത്തിവെച്ച് മടങ്ങി; കെ.സുരേന്ദ്രനെ വെട്ടി തുഷാറിന് സീറ്റ് നൽകിയതോടെ തൃശൂരിലെ ബിജെപിയിൽ കലഹം

March 18, 2019 | 10:22 pm

തൃശൂർ: പാർട്ടി സ്ഥാനാർത്ഥിയെ വെട്ടി ബിഡിജെഎസിന് സീറ്റ് നൽകിയതോടെ തൃശൂരിലെ ബിജെപിയിൽ കലഹം. താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപി പ്രചാരണം ശക്തമാക്കുന്നതിനിടേയാണ് തൃശൂരിൽ എൻഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥ...

ഒൻപതാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; 'നവോത്ഥാന മൂല്യങ്ങളേയും സ്ത്രീ മുന്നേറ്റങ്ങളേയും ചരിത്രത്തിൽ നിന്നും മായ്ച്ചു കളയാനുള്ള ഇടപെടലാണ് ഇതെന്ന് സ്പഷ്ടം'; നവോത്ഥാന മൂല്യങ്ങളെ മായച്ചുകളയാനുള്ള ഇത്തരം ശ്രമം നാടിനെ സ്‌നേഹിക്കുന്നവർ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി

March 18, 2019 | 10:09 pm

തിരുവനന്തപുരം : എൻസിഇആർടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചരിത്ര പുസ്തകങ്ങളെ തെ...

രാഹുൽ ഗാന്ധി പങ്കെടുത്ത യുഡിഎഫ് റാലിയിൽ പാണക്കാട് ഹൈദരലി തങ്ങൾ 'മതാചാരപ്രകാരമുള്ള തൊപ്പി' ധരിച്ച് എത്തിയതിനെതിരെ പരാതി; മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും രാഹുൽ ഗാന്ധിയുമടക്കം 50 നേതാക്കൾക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യാ റാവുത്തർ അസോസിയേഷൻ പ്രസിഡന്റ് പിഎം ഷാജഹാൻ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; മതചിഹ്നങ്ങൾ ഉപയോഗിച്ച് സംഘടിപ്പിച്ച സമ്മേളനം മതത്തിന്റെ പേരിൽ വോട്ടുപിടിക്കാനെന്ന്; തിരഞ്ഞെടുപ്പിനിടെ മലബാറിൽ ഒരു തൊപ്പി വിവാദം കൂടി!

March 18, 2019 | 09:39 pm

 തിരുവനന്തപുരം : മതം ഉപയോഗിച്ച് വോട്ടുപിടിച്ചതിന്റെ പേരിൽ പല രീതിയിലുള്ള പുകിലുകൾ ഉണ്ടായ രാജ്യമാണിത്. എന്നാൽ ഇപ്പോൾ വിവാദമായിരിക്കുന്നത് ഒരു തൊപ്പിയാണ്. രാഹുൽ ഗാന്ധി പങ്കെടുത്ത കോഴിക്കോട്ടെ യുഡിഎഫ് റാ...

ഫാ. പോൾ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് സീറോ മലബാർ സഭയുടെ കാര്യാലയം പൊലീസിൽ പരാതി നൽകിയെന്ന വാർത്ത തെറ്റിധാരണാജനകമെന്ന് സഭാ മീഡിയ കമ്മീഷൻ; മേജർ ആർച്ചു ബിഷപ്പിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ

March 18, 2019 | 09:18 pm

കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. പോൾ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് സീറോ മലബാർ സഭയുടെ കാര്യാലയത്തിൽ നിന്ന് പൊലീസിൽ പരാതി കൊടുത്തതായി മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നു...

ഇനി എല്ലാ കണ്ണുകളും രാഹുലിലേക്ക്; വയനാടിനെ ചൊല്ലി ഗ്രൂപ്പ് മാനേജർമാരുടെ വടംവലി നീണ്ടതോടെ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ്; എപ്പോൾ വേണമെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്ന് മുകുൾ വാസ്‌നിക്; ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും; ഷാനിമോൾക്ക് വേണ്ടി പ്രചാരണം തുടങ്ങിയതായി എ.എ.ഷുക്കൂർ മറുനാടനോട്; വയനാടും വടകരയും ആരെന്നറിയാൻ കാത്തിരിപ്പ് നീളുന്നു; വടകരയിൽ ജയരാജനെ നേരിടാൻ മുല്ലപ്പള്ളി തന്നെ വേണമെന്ന് മുറവിളിയും

March 18, 2019 | 09:10 pm

ന്യൂഡൽഹി: കോൺഗ്രസിൽ അവശേഷിക്കുന്ന നാലു സീറ്റുകളിൽ രണ്ടു സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനാണ് സ്ഥാനാർത്ഥി. ആറ്റിങ്ങലിൽ അടൂർ പ്രകാശാണ് മത്സരിക്കുക. വയനാട്ടിലും വടകരയിലും അ...

ടൂവീലറിലെ മടക്കി വയ്ക്കാവുന്ന നമ്പർ പ്ലേറ്റ് 'ഒടിവിദ്യ' ടിക്ക് ടോക്ക് വീഡിയോയിൽ പകർത്തി; സംഗതി വൈറലായതിന് പിന്നാലെ 'ഫ്രെയിം' ഡിസൈൻ ചെയ്ത വാഹന ഉടമയ്‌ക്കെതിരെ കേസ്; ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ നമ്പർ പ്ലേറ്റ് കടയിലും പരിശോധന; വീഡിയോ നിമിഷങ്ങൾക്കകം ഫേസ്‌ബുക്കിൽ കണ്ടത് ലക്ഷക്കണക്കിനാളുകൾ

March 18, 2019 | 08:54 pm

ആലപ്പുഴ: ന്യൂ ജനറേഷൻ ബൈക്കിൽ മടക്കി വയ്ക്കാവുന്ന തരത്തിൽ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന യുവാവിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊക്കി. ആലപ്പുഴ ആര്യാട് സ്വദേശിയായ മുബാറക്ക് എന്ന യുവാവിനെയാണ് ആലപ്പു...

പഴയ കോട്ടകൾ തിരിച്ചുപിടിക്കാൻ ചെറിയ യുദ്ധങ്ങൾ മതിയാവില്ല; അകന്നുപോയ ദളിതരെ പാർട്ടിയോട് ആവോളം അടുപ്പിക്കണം; പച്ചക്കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സാധാരണക്കാരിൽ സാധാരണക്കാരിയായി നിലത്ത് ചമ്രം പടിഞ്ഞിരുന്ന് പ്രിയങ്ക; എല്ലാവരോടും ചിരിച്ച് സംസാരിച്ച് വരുന്നില്ലേ എന്റെ കൂടേ എന്ന് ചോദിച്ച് ഗംഗാ കി ബേട്ടിയായി ഒരുയാത്ര; ദഹിപ്പിക്കൂ മോദിയുടെ ലങ്ക..സഹോദരി പ്രിയങ്ക വിളികളോടെ കിഴക്കൻ യുപിയിൽ ഗംഗായാത്രയ്ക്ക് തുടക്കം

March 18, 2019 | 08:03 pm

 അലഹബാദ്: തിരഞ്ഞെടുപ്പ് വന്ന് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ആലോചിച്ചുനിൽക്കാനാവില്ല രാഷ്ട്രീയ പാർട്ടികൾക്ക്. മുഖ്യ എതിരാളികൾക്ക് കൃത്യമായ മറുപടി കണ്ടെത്തണം, അത് കൃത്യമായി പറയണം. കോൺഗ്രസ് കണ്ടുപിടിച്ച...

ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ് ഇനി കേന്ദ്ര സർവീസിലേക്ക്; സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്; കേന്ദ്ര സർവീസിലേക്ക് പോകുന്നത് കേരള അഗ്നിശമന സേനാ മേധാവിയായി സേവനമനുഷ്ടിച്ച ശേഷം

March 18, 2019 | 07:59 pm

ന്യൂഡൽഹി: ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസിനെ കേന്ദ്ര സർവീസിലേക്ക് നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരള അഗ്നിശമന സേനാ മേധാവിയായി സേവനമനുഷ്ടിച്ച് വരവേയാണ് ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസിനെ സർദാർ വല്ലഭായ് പ...

പ്രമോദ് സാവന്ത് പുതിയ ഗോവ മുഖ്യമന്ത്രി; മനോഹർ പരീക്കറുടെ നിര്യാണത്തിന് പിന്നാലെ തന്നെ ഗോവയിൽ രാഷ്ട്രീയം കളിച്ച് കോൺഗ്രസും ബിജെപിയും; നാലുതവണ മുഖ്യമന്ത്രിയായ പരീക്കറിന് വിട നൽകുംമുമ്പേ നാണക്കേടായി രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് തന്ത്രവുമായി ഇറങ്ങിയതോടെ ഗോവയിൽ ഭരണം നിലനിർത്താൻ ബിജെപി; മിരാമർ ബീച്ചിൽ അന്ത്യയാത്രയിൽ അണിചേർന്ന് പ്രിയങ്കരനായ നേതാവിന് വിട നൽകി ആയിരങ്ങൾ

March 18, 2019 | 07:49 pm

പനജി: ഗോവൻ സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ് പുതിയൊരു രാഷ്ട്രീയ നീക്കത്തിന്. ഇന്നലെ രാത്രി അന്തരിച്ച മുഖ്യമന്ത്രി മനോഹർ പരീക്കറിനെ അടക്കം ചെയ്യുംമുമ്പേ ഗോവയിൽ രാഷ്ട്രീയ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ പുതി...

458 കോടി എറിക്‌സൺ കമ്പനിക്ക് രാത്രിക്ക് രാത്രി നൽകി അനിൽ അംബാനി; കോടതി നൽകിയ സമയമവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപുള്ള തീരുമാനത്തോടെ റിലയൻസ് ഭീമൻ തടിയൂരിയത് മൂന്ന് മാസത്തെ തടവു ശിക്ഷയിൽ നിന്നും; ടെലികോം വ്യവസായിക്ക് കുരുക്കായത് കോടതിയലക്ഷ്യക്കേസ് കൂടി പിന്നാലെ എത്തിയതോടെ; കോടികളുടെ പിന്നാമ്പുറ കഥ പറയുന്ന എറിക്‌സൺ കേസിന്റെ കനലടങ്ങുന്നുവോ ?

March 18, 2019 | 07:25 pm

ന്യൂഡൽഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് 458 കോടി നൽകി മൂന്ന് മാസത്തെ തടവു ശിക്ഷയിൽ നിന്നും തടിയൂരി റിലയൻസ് കമ്മ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനി. ചൊവ്വാഴ്‌ച്ചയ്ക്ക് മുൻപ് പണം നൽകണമെന്നായിരുന്നു സ...

തോറ്റാലും വേണ്ടില്ല തനിക്ക് തന്നെ സീറ്റ് വേണം! സുരേന്ദ്രനെ വെട്ടാൻ അൽഫോൻസിനേയും എംടി രമേശിനേയും വരെ ഇറക്കി പടയോട്ടം; ശ്രീധരൻപിള്ളയുടെ പിടിവാശിക്ക് മുന്നിൽ നേതൃത്വം മുട്ട് മടക്കിയപ്പോൾ തകർന്ന് പോയത് സാധാരണ ബിജെപി പ്രവർത്തകരുടേയും അയ്യപ്പഭക്തരുടേയും ഹൃദയം; കെ സുരേന്ദ്രന് വേണ്ടി സംഘപരിവാർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കൂട്ടമുറവിളി; ശ്രീധരൻ പിള്ളയുടെ ഫേസ്‌ബുക്ക് പേജിൽ `സംഘികളുടെ` പൊങ്കാല

March 18, 2019 | 06:21 pm

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ വൻ പ്രതിഷേധം. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ ഫേസ്‌ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം. ഒരു കാരണ...

MNM Recommends

Loading...
Loading...